Don't Miss

വേതന പരിഷ്‌ക്കരണം ആവശ്യപ്പെട്ടുകൊണ്ട് ആര്‍.സി.എന്‍ പ്രവര്‍ത്തകര്‍ നാളെ പാര്‍ലമെന്റ് സ്‌ക്വയറിലേക്ക്

യു.കെ.യിലെ പൊതുമേഖലാ രംഗത്തെ വേതന അസമത്വത്തിനെതിരെ നേഴ്‌സിംഗ് മേഖലയിലെ പ്രബല തൊഴിലാളി യൂണിയനായ ആര്‍.സി.എന്‍. സമരരംഗത്തിറങ്ങുന്നു. നാളെ, സെപ്റ്റംബര്‍ ആറ് ബുധനാഴ്ച പതിനായിരക്കണക്കിന് ആര്‍.സി.എന്‍. പ്രവര്‍ത്തകര്‍ ബ്രിട്ടീഷ് പാര്‍ലമെന്റ് സ്‌ക്വയറില്‍ സമരകാഹളം മുഴക്കി അണിചേരും.

2010 ലെ കാമറോണ്‍ സര്‍ക്കാര്‍ അടിച്ചേല്‍പ്പിച്ച ശമ്പള വര്‍ദ്ധനവിലെ അശാസ്ത്രീയമായ 'ക്യാപ്പിംഗ്' രീതി പൊതുമേഖലയിലെ തൊഴിലാളികളെയാകെ ദോഷകരമായി ബാധിച്ചിരിക്കുകയാണ്. വര്‍ദ്ധിച്ചുവരുന്ന വിലസൂചികയുമായി തട്ടിച്ചുനോക്കുമ്പോള്‍ പതിനാല് ശതമാനത്തോളം ഏറ്റക്കുറച്ചിലാണ് ഇപ്പോള്‍ ഈ മേഖലയിലെ തൊഴിലാളികള്‍ അഭിമുഖീകരിക്കുന്നത്. ഈ നില തുടര്‍ന്നാല്‍ പൊതുമേഖലയിലെ തൊഴിലാളികളുടെ ജീവിതനിലവാരം പിന്നോക്കം പോകുന്ന അവസ്ഥയിലേക്കാണ് കാര്യങ്ങള്‍ എത്തിനില്‍ക്കുന്നത്.

നാളെ ഉച്ചക്ക് 12:30 നും 2:30 നും ഇടയില്‍ പാര്‍ലമെന്റ് സ്‌ക്വയറില്‍ നടക്കുന്ന പ്രതിഷേധ മാര്‍ച്ചിലും പൊതുസമ്മേളനത്തിലും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നായിപതിനായിരക്കണക്കിന് ആരോഗ്യമേഖലയിലെ തൊഴിലാളികള്‍ ഒത്തുചേരുന്നു. സമര പരിപാടികളുടെ തുടര്‍ച്ചയായി ഒക്‌റ്റോബര്‍ 12 വ്യാഴാഴ്ച പൊതുമേഖലാ തൊഴിലാളി യൂണിയനുകളുടെ സംയുക്ത പ്രതിഷേധ സമരവും ഉണ്ടായിരിക്കുന്നതാണ്. നേഴ്‌സിംഗ് മേഖലയിലും ഇതര പൊതുമേഖലാ രംഗങ്ങളിലും പ്രവര്‍ത്തിക്കുന്ന മലയാളികളായ ജീവനക്കാരുടെ സജീവ സഹകരണം സമരപരിപാടികളില്‍ ഉണ്ടാകേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്.

  • സെലിബ്രിറ്റികള്‍ക്കു മാതൃകയായി ക്രിക്കറ്റ് താരം സഹീര്‍ ഖാനും നടി സാഗരികയും വിവാഹിതരായി
  • 'ഭരണകക്ഷിക്കാര്‍ ബോളിവുഡിലെ ഏറ്റവും വലിയ നടിക്ക് വിലപറയുന്നു'; ബിജെപിക്കെതിരെ വാഷിംഗ്ടണ്‍ പോസ്റ്റ്
  • സിനിമയില്‍ നിന്ന് തന്നെ ഒഴിവാക്കിയവരെക്കുറിച്ച് വികാരാധീനനായി സുരേഷ് ഗോപി
  • ദക്ഷിണാഫ്രിക്കയിലെ ഇന്ത്യന്‍ സ്ഥാനപതിയുടെ കുടുംബത്തെ ബന്ദികളാക്കി വീട്ടില്‍ മോഷണം
  • സഹോദരിയെ ആലിംഗനം ചെയ്യുന്നത് അശ്ലീലമായി തോന്നുന്നത് ബിജെപിക്കാര്‍ക്ക് മാത്രം; ആഞ്ഞടിച്ച് ശശി തരൂര്‍
  • മോദിയുടെ കയ്യില്‍പ്പെടാതെ നൈസായി രക്ഷപ്പെടുന്ന കാനഡ പ്രധാനമന്ത്രി! ചിത്രം വൈറല്‍
  • കാട്ടുപന്നിയുടെ ഇറച്ചികഴിച്ച ന്യൂസിലാന്‍ഡിലെ മലയാളി കുടുംബത്തിലെ 3 പേര്‍ ഗുരുതരാവസ്ഥയില്‍
  • ശശി തരൂരിന് ഡല്‍ഹിയിലെ സ്വവര്‍ഗാനുരാഗിയുടെ വിവാഹാലോചന
  • 'കളളപ്പണക്കാര്‍ക്കിടയിലെ വെള്ളപ്പണക്കാരന്‍': ആസിയാനിലെ മോദിയുടെ വേഷത്തിനു ട്രോള്‍
  • എന്തിനാട ചക്കരേ നീ അച്ചന്‍ പട്ടത്തിനു പോയത്?, 'പോയതല്ലെടി പെണ്ണേ വിളിച്ചതാണ്.. 'കൊച്ചച്ചനെ പ്രണയിച്ച പെണ്ണിനു മറുപടിയുമായി പള്ളിലച്ചന്‍
  •  
        © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway