Don't Miss

സഹതടവുകാര്‍ക്കൊപ്പം സദ്യ കഴിച്ചും, ഓണക്കളികളില്‍ പങ്കെടുക്കാതെയും ദിലീപിന്റെ ജയിലിലെ ആദ്യ ഓണം

ആലുവ: നടിയെ ആക്രമിച്ച കേസില്‍ ജയിലിലായ നടന്‍ ദിലീപിന്റെ ഓണം ആലുവ സബ് ജയിലിലായിരുന്നു. കഴിഞ്ഞ ഓണത്തിന് വെല്‍ക്കം ടു സെന്‍ട്രല്‍ ജയില്‍ എന്ന സിനിമയുടെ ഷൂട്ടിങ്ങുമായി ബന്ധപ്പെട്ടു താരം ജയിലിലാണ് ഓണം ആഘോഷിച്ചത്. ഇത്തവണ ജയില്‍പുള്ളിയായി അത് മാറി. എല്ലാ ഓണത്തിനും ടെലിവിഷനില്‍ നിറഞ്ഞു നില്‍ക്കുന്ന താരം ഇത്തവണ ജയിലിലെ ഓണാഘോഷത്തില്‍ പങ്കാളിയായി. അമ്പത് റിമാന്‍ഡ് തടവുകാര്‍ക്കൊപ്പമാണ് ദിലീപ് ജയിലിലെ ഓണസദ്യ കഴിച്ചത്.

പത്തുതരം കറികളും അടപ്രഥമനും ജയിലില്‍ ഒരുക്കിയിരുന്നു. രാവിലെ തടവുകാര്‍ ജയിലില്‍ പൂക്കളമൊരുക്കി.
തടവുകാരിലെ പാചകവിദഗ്ധര്‍ അടുക്കളയില്‍ സഹായികളായപ്പോള്‍, മറ്റുള്ളവര്‍ സെല്ലും പരിസരവും വൃത്തിയാക്കി. എന്നാല്‍ ഇതിലൊന്നും പങ്കാളിയാകാതെ കൂടുതല്‍ സമയവും സെല്ലില്‍ തന്നെ ചെലവഴിക്കാനാണ് ദിലീപ് താല്‍പ്പര്യം പ്രകടിപ്പിച്ചത്. സദ്യ തയ്യാറായപ്പോള്‍ മറ്റ് തടവുകാര്‍ താരത്തെ വിളിച്ചു. അവര്‍ക്കൊപ്പം സദ്യ കഴിഞ്ഞ ശേഷം തിരികെ സെല്ലില്‍ എത്തി. രാമായണം പാരായണം ചെയ്താണ് ദിലീപ് സെല്ലില്‍ സമയം ചെലവഴിച്ചത്. ജയിലില്‍ തടവുകാര്‍ക്കായി ഓണക്കളികള്‍ സംഘടിപ്പിച്ചിരുന്നു. എന്നാല്‍ ദിലീപ് ഇതിലൊന്നും പങ്കാളിയായില്ല.
മറ്റ് തടവുകാര്‍ നിര്‍ബന്ധിച്ചുവെങ്കിലും ഓണക്കളികളില്‍ പങ്കെടുക്കാന്‍ ദിലീപ് തയ്യാറായില്ല. ഇടയ്ക്ക് നാമജപവും ഉണ്ടായിരുന്നതായി വാര്‍ഡന്‍മാര്‍ പറഞ്ഞു. ഏഴാം തീയതിക്ക് ശേഷം കാര്യങ്ങള്‍ അനുകൂലമാകുമെന്ന ജോതിഷ ഉപദേശ പ്രകാരമാണ് ദിലീപ് നാമജപത്തില്‍ മുഴുകിയതത്രെ.

 • സെലിബ്രിറ്റികള്‍ക്കു മാതൃകയായി ക്രിക്കറ്റ് താരം സഹീര്‍ ഖാനും നടി സാഗരികയും വിവാഹിതരായി
 • 'ഭരണകക്ഷിക്കാര്‍ ബോളിവുഡിലെ ഏറ്റവും വലിയ നടിക്ക് വിലപറയുന്നു'; ബിജെപിക്കെതിരെ വാഷിംഗ്ടണ്‍ പോസ്റ്റ്
 • സിനിമയില്‍ നിന്ന് തന്നെ ഒഴിവാക്കിയവരെക്കുറിച്ച് വികാരാധീനനായി സുരേഷ് ഗോപി
 • ദക്ഷിണാഫ്രിക്കയിലെ ഇന്ത്യന്‍ സ്ഥാനപതിയുടെ കുടുംബത്തെ ബന്ദികളാക്കി വീട്ടില്‍ മോഷണം
 • സഹോദരിയെ ആലിംഗനം ചെയ്യുന്നത് അശ്ലീലമായി തോന്നുന്നത് ബിജെപിക്കാര്‍ക്ക് മാത്രം; ആഞ്ഞടിച്ച് ശശി തരൂര്‍
 • മോദിയുടെ കയ്യില്‍പ്പെടാതെ നൈസായി രക്ഷപ്പെടുന്ന കാനഡ പ്രധാനമന്ത്രി! ചിത്രം വൈറല്‍
 • കാട്ടുപന്നിയുടെ ഇറച്ചികഴിച്ച ന്യൂസിലാന്‍ഡിലെ മലയാളി കുടുംബത്തിലെ 3 പേര്‍ ഗുരുതരാവസ്ഥയില്‍
 • ശശി തരൂരിന് ഡല്‍ഹിയിലെ സ്വവര്‍ഗാനുരാഗിയുടെ വിവാഹാലോചന
 • 'കളളപ്പണക്കാര്‍ക്കിടയിലെ വെള്ളപ്പണക്കാരന്‍': ആസിയാനിലെ മോദിയുടെ വേഷത്തിനു ട്രോള്‍
 • എന്തിനാട ചക്കരേ നീ അച്ചന്‍ പട്ടത്തിനു പോയത്?, 'പോയതല്ലെടി പെണ്ണേ വിളിച്ചതാണ്.. 'കൊച്ചച്ചനെ പ്രണയിച്ച പെണ്ണിനു മറുപടിയുമായി പള്ളിലച്ചന്‍
 •  
      © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway