വിദേശം

കുടിയേറ്റ നിയമം കര്‍ശനമാക്കി ട്രംപ്; ഇന്ത്യക്കാരുടെ ഭാവി തുലാസില്‍ , ക്രൂരമായ തീരുമാനമെന്ന് ഒബാമ

വാഷിങ്ടണ്‍ : ആയിരക്കണക്കിന് ഇന്ത്യക്കാരുടെ ഭാവി തുലാസിലാക്കി കുടിയേറ്റ നടപടി കര്‍ശനമാക്കി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഒബാമ ഭരണകൂടം കൊണ്ടുവന്ന ഡിഎസിഎ(ഡിഫേര്‍ഡ് ആക്ഷന്‍ ഫോര്‍ ചൈല്‍ഡ്ഹുഡ്) നിയമമാണ് ട്രംപ് റദ്ദാക്കിയത്. യുഎസില്‍ മതിയായ രേഖകളില്ലാതെ താമസിക്കുന്ന കുടിയേറ്റക്കാരെ ലക്ഷ്യമിട്ടാണ് നടപടി. കുട്ടികളായിരിക്കെ അനധികൃതമായി അമേരിക്കയിലെത്തിയവര്‍ക്ക് പിന്നീട് വര്‍ക്ക് പെര്‍മിറ്റ്, ഇന്‍ഷ്വറന്‍സുകള്‍ എന്നിവ ഉള്‍പ്പെടെയുള്ള പദ്ധതിയാണ് ഡിഎസിഎ. അധികാരത്തിലെത്തിയാല്‍ ഇത് നിര്‍ത്തലാക്കുമെന്ന് തിരഞ്ഞെടുപ്പ് കാലത്ത് തന്നെ ട്രംപ് പറഞ്ഞിരുന്നു. ഡിഎസിഎ റദ്ദാക്കിയ വിവരം യുഎസ് അറ്റോര്‍ണി ജനറല്‍ ജെഫ് സെഷന്‍സാണ് അറിയിച്ചത്.

മതിയായ രേഖകളില്ലാതെ അമേരിക്കയില്‍ കഴിയുന്ന ഇന്ത്യക്കാരുള്‍പ്പെടെ ലക്ഷകണക്കിന് കുടിയേറ്റക്കാര്‍ക്ക് നിയമപരിരക്ഷ ഉറപ്പുവരുത്തുന്ന ഈ നിയമം 2012ല്‍ ഒബാമ കൊണ്ടുവന്നതാണ്. ഇത് മാറുന്നതോടെ എട്ട് ലക്ഷത്തോളം വരുന്ന കുടിയേറ്റക്കാരുടെ ഭാവി തുലാസിലാകും. ഏഴായിരത്തോളം ഇന്ത്യക്കാരെയും ഇത് ബാധിക്കും.
യു എസ് സിറ്റിസന്‍ഷിപ്പ് ആന്‍ഡ് ഇമിഗ്രേഷന്‍ സര്‍വീസിന്റെ കണക്ക് പ്രകാരം ഡി എ സി എ അനുമതിയുള്ള വിദ്യാര്‍ഥികളുടെ എണ്ണത്തിന്റെ കാര്യത്തില്‍ 2017 മാര്‍ച്ച് 31 വരെയുള്ള കണക്കു പ്രകാരം ഇന്ത്യക്ക് പതിനൊന്നാം സ്ഥാനമാണുള്ളത്.

ട്രംപിന്റെ നടപടിക്കെതിരെ അമേരിക്കയില്‍ പ്രതിഷേധം ശക്തമാണ്. നിയമം റദ്ദാക്കിയ തീരുമാനത്തെ ക്രൂരമെന്ന് ഒബാമ വിശേഷിപ്പിച്ചു. റിപ്പബ്ലിക്കന്‍ പാര്‍ട്ടിയിലെ ചില നേതാക്കളും പരസ്യ എതിര്‍പ്പ് അറിയിച്ചു. വെറ്റ്ഹൗസിന് മുന്നില്‍ പ്രതിഷേധ റാലികളും നടന്നു.

 • വെസ്ലിയുടെയും സിനിയുടെയും മൂത്ത കുട്ടിയെ ബന്ധുക്കള്‍ക്ക് കൈമാറി
 • ഒരുമാസം പ്രായമായ കുഞ്ഞ് കാറില്‍ മരിച്ചനിലയില്‍ ; യുഎസില്‍ ഇന്ത്യന്‍ പിതാവ് അറസ്റ്റില്‍
 • ബില്‍ ക്ലിന്റനെതിരെ ലൈംഗികാരോപണവുമായി നാല് സ്ത്രീകള്‍ ; ഹില്ലാരിയ്ക്ക് അമര്‍ഷം
 • കാട്ടുപന്നിയുടെ ഇറച്ചികഴിച്ച് ഗുരുതരാവസ്ഥയിലായ മലയാളി കുടുംബത്തെ സഹായിക്കാന്‍ ബന്ധുക്കള്‍ ന്യൂസീലന്‍ഡിലേക്ക്
 • 16കാരിയെ പീഡിപ്പിച്ചു: സില്‍വസ്റ്റര്‍ സ്റ്റാലനെതിരെയും ലൈംഗികാരോപണം
 • ടെക്‌സാസില്‍ മൂന്നു വയസുകാരി ഷെറിന്റെ മരണം; നഴ്‌സായ വളര്‍ത്തമ്മ സിനി മാത്യൂസും അറസ്റ്റില്‍
 • മാര്‍പ്പാപ്പക്ക് സമ്മാനം കിട്ടിയ രണ്ടു കോടിയുടെ ലംബോര്‍ഗിനി ലേലത്തിന്, പണം ഇറാഖി ജനതയ്ക്ക്
 • ഇറാന്‍-ഇറാഖ് അതിര്‍ത്തിയിലെ ഉഗ്ര ഭൂചലനം: മരണം 210 കവിഞ്ഞു, ഗള്‍ഫ് മേഖലയില്‍ തുടര്‍ ചലനം
 • ബോറടി മാറ്റാന്‍ ജര്‍മ്മന്‍ നഴ്‌സ് കൊന്നൊടുക്കിയത് 106 രോഗികളെ!
 • അഴിമതിക്കു അറസ്റ്റിലായ സൗദി രാജകുമാരന്‍ കൊല്ലപ്പെട്ടിട്ടില്ല; പ്രചരിക്കുന്നത് വ്യാജ വാര്‍ത്ത
 •  
      © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway