Don't Miss

തിരുവസ്ത്രമണിഞ്ഞ് തിരുവാതിര കളിക്കുന്ന കന്യാസ്ത്രീകള്‍ ; സോഷ്യല്‍മീഡിയയില്‍ വൈറലായി തരൂരിട്ട വീഡിയോ

കൊച്ചി: തിരുവസ്ത്രമണിഞ്ഞ് റിയാലിറ്റി ഷോയില്‍ പങ്കെടുക്കുന്ന കന്യാസ്ത്രീയും പോലീസിനൊപ്പം മെസി മോഡലില്‍ പന്ത് തട്ടുന്ന കന്യാസ്ത്രീയുമൊക്കെ വാര്‍ത്തകളില്‍ ഇടം നേടിയ സംഭവങ്ങളായിരുന്നു. അതൊക്കെ വിദേശ രാജ്യങ്ങളിലായിരുന്നു എങ്കില്‍ ഇപ്പോഴിതാ കേരളത്തില്‍ തിരുവസ്ത്രമണിഞ്ഞ് തിരുവാതിര കളിക്കുന്ന കന്യാസ്ത്രീകള്‍ ശ്രദ്ധേയരാവുന്നു. മലയാളം പാട്ടിനൊപ്പം അത്തപ്പൂവിന് ചുറ്റും തിരുവാതിര കളിക്കുന്ന കന്യാസ്ത്രീകളുടെ വീഡിയോ സോഷ്യല്‍മീഡിയ ഒന്നടങ്കം ഏറ്റെടുത്തിരിക്കുകയാണ്.


ശശി തരൂര്‍ എംപിയാണ് വീഡിയോ പുറത്ത് വിട്ടത്. കേരളം എന്തുകൊണ്ടാണ് ദൈവത്തിന്റെ സ്വന്തം നാടാകുന്നത് എന്ന അടിക്കുറിപ്പോട് കൂടിയാണ് വീഡിയോ ഫെയ്‌സ്ബുക്കില്‍ വൈറലായി പ്രചരിക്കുന്നത്. ശശി തരൂര്‍ തന്റെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജില്‍ അപ്‌ലോഡ് ചെയ്ത വീഡിയോ ഇതിനോടകം രണ്ട് ലക്ഷത്തിലധികം പേര്‍ കണ്ടു കഴിഞ്ഞു. വീഡിയോയ്ക്ക് വന്‍ സ്വീകാര്യതയാണ് സോഷ്യല്‍ മീഡിയയില്‍ ലഭിക്കുന്നത്.


തിരുവാതിര വീഡിയോ

കന്യാസ്ത്രീകളുടെ തിരുവാതിര കളിയെ മറ്റു കന്യാസ്ത്രീകളും കുട്ടികളും കൈയടിച്ചു പ്രോത്സാഹിപ്പിക്കുന്നുണ്ട്. മറ്റൊരു കന്യാസ്ത്രീകള്‍ ദൃശ്യം ഫോണില്‍ പകര്‍ത്തുന്നുമുണ്ട്. വളരെ താള ചുവടോടെ പരിശീലനം നേടിയാണ് ഇവരുടെ തിരുവാതിര കളി.
സമീപകാലത്തു യോഗാഗുരുവായ കന്യാസ്ത്രീയും വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു.


അടുത്തിടെ കോമഡി ഷോകളില്‍ അതിഥിയായി തമാശകള്‍ പൊട്ടിച്ചും. യുവാക്കള്‍ക്കൊപ്പം അസാമാന്യ മെയ്‌വഴക്കത്തോടെ ഡാന്‍സ് കളിച്ചും അച്ചന്മാര്‍ സോഷ്യല്‍മീഡിയയില്‍ താരങ്ങളായിരുന്നു. കടുംപിടുത്തങ്ങളില്ലാതെ ജനങ്ങളോടൊപ്പം അടുത്ത് നില്‍ക്കുകയും അവര്‍ക്കൊപ്പം ചേരുകയും ചെയ്യുന്ന വൈദികരെയും കന്യാസ്ത്രീകളെയും നിറഞ്ഞ കൈയടികളോടെയാണ് സമൂഹം സ്വീകരിക്കുന്നത്.

 • സെലിബ്രിറ്റികള്‍ക്കു മാതൃകയായി ക്രിക്കറ്റ് താരം സഹീര്‍ ഖാനും നടി സാഗരികയും വിവാഹിതരായി
 • 'ഭരണകക്ഷിക്കാര്‍ ബോളിവുഡിലെ ഏറ്റവും വലിയ നടിക്ക് വിലപറയുന്നു'; ബിജെപിക്കെതിരെ വാഷിംഗ്ടണ്‍ പോസ്റ്റ്
 • സിനിമയില്‍ നിന്ന് തന്നെ ഒഴിവാക്കിയവരെക്കുറിച്ച് വികാരാധീനനായി സുരേഷ് ഗോപി
 • ദക്ഷിണാഫ്രിക്കയിലെ ഇന്ത്യന്‍ സ്ഥാനപതിയുടെ കുടുംബത്തെ ബന്ദികളാക്കി വീട്ടില്‍ മോഷണം
 • സഹോദരിയെ ആലിംഗനം ചെയ്യുന്നത് അശ്ലീലമായി തോന്നുന്നത് ബിജെപിക്കാര്‍ക്ക് മാത്രം; ആഞ്ഞടിച്ച് ശശി തരൂര്‍
 • മോദിയുടെ കയ്യില്‍പ്പെടാതെ നൈസായി രക്ഷപ്പെടുന്ന കാനഡ പ്രധാനമന്ത്രി! ചിത്രം വൈറല്‍
 • കാട്ടുപന്നിയുടെ ഇറച്ചികഴിച്ച ന്യൂസിലാന്‍ഡിലെ മലയാളി കുടുംബത്തിലെ 3 പേര്‍ ഗുരുതരാവസ്ഥയില്‍
 • ശശി തരൂരിന് ഡല്‍ഹിയിലെ സ്വവര്‍ഗാനുരാഗിയുടെ വിവാഹാലോചന
 • 'കളളപ്പണക്കാര്‍ക്കിടയിലെ വെള്ളപ്പണക്കാരന്‍': ആസിയാനിലെ മോദിയുടെ വേഷത്തിനു ട്രോള്‍
 • എന്തിനാട ചക്കരേ നീ അച്ചന്‍ പട്ടത്തിനു പോയത്?, 'പോയതല്ലെടി പെണ്ണേ വിളിച്ചതാണ്.. 'കൊച്ചച്ചനെ പ്രണയിച്ച പെണ്ണിനു മറുപടിയുമായി പള്ളിലച്ചന്‍
 •  
      © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway