ചരമം

മുംബൈയില്‍ കെട്ടിടത്തിന് തീപിടിച്ച് കുട്ടിയടക്കം ആറു പേര്‍ മരിച്ചു; 11 പേര്‍ക്ക് പരിക്ക്


മുംബൈ: നിര്‍മ്മാണത്തിലിരുന്ന കെട്ടിടത്തിലുണ്ടായ തീപിടിത്തത്തില്‍ അഞ്ച് തൊഴിലാളികളും ഒരു കുട്ടിയുമടക്കം ആറ് പേര്‍ മരിച്ചു. പതിനൊന്നു പേര്‍ക്കു പരുക്കേറ്റു. പരിക്കേറ്റവരെ നഗരത്തിലെ ആര്‍ എന്‍ കൂപ്പര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ജുഹുവില്‍ അര്‍ധ രാത്രിയോടെയാണ് അപകടം.

മൃതദേഹങ്ങള്‍ തിരിച്ചറിയാനാവാത്തവിധം കത്തിനശിച്ചതായാണ് റിപ്പോര്‍ട്ട്. നാലു പേരെ കാണാതായിട്ടുണ്ടെന്നും പരാതി ലഭിച്ചിട്ടുണ്ട്. ബംഗാളില്‍ നിന്നുള്ള തൊഴിലാളികളാണ് അപകടം പറ്റിയവരിലേറെയും. പരിക്കേറ്റവരില്‍ ഒന്‍പത് പുരുഷന്‍മാരും രണ്ട് സ്ത്രീകളും ഇവര്‍ക്ക് അറുപത് ശതമാനം പൊള്ളലേറ്റിട്ടുണ്ട്. ഇവര്‍ എല്ലാവരുടേയും നില ഗുരുതരമാണ്.
പാചകവാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ചതാണ് അപകടകാരണമെന്ന് പ്രാഥമീക വിവരം. സ്ഥിതി നിയന്ത്രണവിധേയമാക്കിയെന്നു പൊലീസ് അറിയിച്ചു.

  • ഡല്‍ഹിക്കടുത്ത് വാഹനാപകടത്തില്‍ കോട്ടയം സ്വദേശിയായ മെയില്‍ നഴ്‌സടക്കം രണ്ടുപേര്‍ മരിച്ചു
  • തൊ​മ്മ​ന്‍ അ​ല​ക്സാ​ണ്ടര്‍ നി​ര്യാ​ത​നാ​യി
  • യുഎഇയില്‍ കനത്ത മഴല്‍ മലയാളി വിദ്യാര്‍ത്ഥിയെ കാണാതായി
  • രാജ്ഭവനു മുന്നില്‍ കാര്‍ തലകീഴായി മറിഞ്ഞു; ലണ്ടനിലെ മലയാളി യുവാവ് മരിച്ചു
  • യുഎസില്‍ പഞ്ചാബ് സ്വദേശിയായ വിദ്യാര്‍ഥി വെടിയേറ്റു മരിച്ചു; പ്രതികളില്‍ ഇന്ത്യക്കാരനും
  • മുക്കത്ത് സ്വകാര്യ മെഡി. കോളേജ് കെട്ടിടത്തില്‍ നിന്ന് ചാടി എംബിബിഎസ് വിദ്യാര്‍ത്ഥിനി ജീവനൊടുക്കി
  • കുര്യന്‍ ജോര്‍ജിന്റെ മാതാവ് മറിയക്കുട്ടി വര്‍ക്കി നിര്യാതയായി
  • യുഎസില്‍ ഇന്ത്യക്കാരനായ ഹോട്ടല്‍ ഉടമയെ വെടിവച്ചു കൊന്നു
  • കൊച്ചിയില്‍ മധ്യവയസ്‌കനെ സഹോദരന്‍ കൊലപ്പെടുത്തി
  • പെരുമ്പാവൂരില്‍ കൊല്ലപ്പെട്ട ജിഷയുടെ പിതാവ് പാപ്പു റോഡില്‍ മരിച്ച നിലയില്‍
  •  
        © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway