സ്പിരിച്വല്‍

ബിര്‍മിങ്ഹാം സെന്റ് ജോര്‍ജ് യാക്കോബായ സുറിയാനി പള്ളിയുടെ JSVBS , ഒക്ടോബര്‍ 27, 28 (വെള്ളി, ശനി) ദിവസങ്ങളില്‍



ബിര്‍മിങ്ഹാം സെന്റ് ജോര്‍ജ് യാക്കോബായ സുറിയാനി പള്ളിയുടെ JSVBS , ഒക്ടോബര്‍ 27, 28 (വെള്ളി, ശനി) ദിവസങ്ങളില്‍ പള്ളിയില്‍ വച്ചു നടത്തപ്പെടുന്നു. ഈ വര്‍ഷത്തെ VBS ല്‍ വി. കുര്‍ബാനയെ പറ്റിയും സാരാംശങ്ങളെ കുറിച്ചും കുട്ടികളെ വിശദമായി പഠിപ്പിച്ചിട്ട് ശനിയാഴ്ച കുട്ടികള്‍ക്കു വേണ്ടി ഇംഗ്ലീഷില്‍ വി. കുര്‍ബാന അര്‍പ്പിക്കുകയുo ചെയ്യും.
യാക്കോബായ സഭയിലെ പല വിദേശ ഭദ്രാസനങ്ങളിലും ഇംഗ്ലീഷില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കുന്നുണ്ടെങ്കിലും യുകെയില്‍ ഇതു ആദ്യത്തെ കാല്‍വെയ്പാണ്. ഇവിടെ വളര്‍ന്നു വരുന്ന നമ്മുടെ കുട്ടികള്‍ക്കു വി.കുര്‍ബാനയെ പറ്റി കൂടുതല്‍ മനസിലാക്കുവാന്‍ നല്ലൊരു അവസരമായി കരുതി മറ്റു ഇടവകളില്‍ നിന്നും കുട്ടികളെ ഇതില്‍ പങ്കെടുപ്പിക്കാന്‍ മാതാപിതാക്കളെ വികാരിയും കമ്മറ്റിക്കാരും ക്ഷണിക്കുന്നു.
ഏതെങ്കിലും കുട്ടികള്‍ക്കു താമസ സൗകര്യം ആവശ്യമെങ്കില്‍ സൗകര്യം ഏര്‍പ്പെടുത്തതായിരിക്കും. വി.കുര്‍ബാനക്കു ശേഷം കുട്ടികളുടെ റാലിയും സ്നേഹ വിരുന്നും നടത്തപ്പെടും. ക്ലാസുകള്‍ക്കും വി.കുര്‍ബാനക്കും റവ. ഫാ.ബിജി ചിറത്തലാട്ടും വികാരി റവ. ഫാ. പീറ്റര്‍ കുര്യാക്കോസും നേതൃത്വം നള്‍കും.
കൂടുതല്‍ വിവരങ്ങള്‍ക്ക് സെക്രട്ടറി മാത്യു ജോണ്‍ (07714516271), ട്രസ്റ്റി ബിജു കുര്യാക്കോസ് (07817680434) എന്നിവരെ ബന്ധപ്പെടുക.

  • പരിശുദ്ധ ദൈവമാതാവിന്റെ തിരുനാളും മാസ്സ് സെന്റര്‍ ദിനവും 24 വരെ
  • മാഞ്ചസ്റ്റര്‍ ക്നാനായ കാത്തലിക്ക് ചാപ്ലയന്‍സിയില്‍ തിരുനാളും മാര്‍ കുര്യന്‍ വയലുങ്കലിന് സ്വീകരണവും ഒക്ടോബര്‍ 1, 7 തീയതികളില്‍
  • സ്പിരിച്വല്‍ മിനിസ്ട്രി ഓഫ് യുകെയുടെ ഏകദിന ഉപവാസ മലയാളം കണ്‍വന്‍ഷന്‍ നോട്ടിംഗ്ഹാമില്‍ 24ന്
  • കുട്ടികള്‍ക്കായി ഏകദിന ക്യാമ്പും ധ്യാനവും 30ന്
  • സ്പിരിച്വല്‍ മിനിസ്ട്രി ഓഫ് യുകെയുടെ ഏകദിന മലയാളം കണ്‍വന്‍ഷന്‍ ലണ്ടനില്‍ 23ന്
  • ഫാ സേവ്യര്‍ഖാന്‍ വട്ടായില്‍ നയിക്കുന്ന ലണ്ടന്‍ കണ്‍വെന്‍ഷന്‍ ഒക്ടോ:29നു; സുവിശേഷവല്‍ക്കരണ നാന്ദി കുറിച്ച് മാര്‍ സ്രാമ്പിക്കല്‍
  • സന്ദര്‍ലാന്‍ഡ് സെ. ജോസെഫ്‌സ് ദേവാലയത്തില്‍ വി. അല്‍ഫോന്‍സാമ്മയുടെ തിരുനാളും ശതാബ്ദി ആഘോഷവും 30ന്
  • വാല്‍താംസ്റ്റോ ഔവര്‍ ലേഡി ആന്‍ഡ് സെന്റ് ജോര്‍ജ് പള്ളിയില്‍ മരിയന്‍ ദിന ശുശ്രൂഷയും വി. പാദ്രോപിയോയുടെ തിരുനാളും
  • റാംസ്‌ഗേറ്റ് ഡിവൈന്‍ ധ്യാനകേന്ദ്രത്തില്‍ യുവജന ധ്യാനം ഒക്ടോബര്‍ 23 മുതല്‍
  • കെന്റ് ഹിന്ദുസമാജത്തിന്റെ ഓണാഘോഷം
  •  
        © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway