സിനിമ

ക്യാമറയ്ക്ക് മുന്നിലും പിന്നിലും കൂടുതല്‍ സ്ത്രീകള്‍ കടന്നുവരണമെന്ന് ഭാവന; സ്‌കോട്ട്‌ലന്‍ഡ് ഏറെ ഇഷ്ടമായി

സിനിമയില്‍ ക്യാമറയ്ക്ക് മുന്നിലും പിന്നിലും കൂടുതല്‍ സ്ത്രീകള്‍ കടന്നുവരണമെന്ന് നടി ഭാവന. സിനിമയില്‍ നിന്ന് സ്ത്രീകള്‍ അകന്നു നില്‍ക്കേണ്ട കാര്യമില്ല. ചലച്ചിത്രരംഗത്തെ സ്ത്രീ പ്രാതിനിധ്യം വര്‍ധിക്കുന്നതില്‍ നടിയെന്ന നിലയില്‍ അഭിമാനിക്കുന്നെന്നും കപ്പ ടിവിയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ഭാവന പറഞ്ഞു. പുതിയ ചിത്രമായ 'ആദം ജോണി'ന്റെ സംവിധായകന്‍ ജിനു എബ്രഹാമുമായി സംസാരിക്കവെയാണ് ഭാവന ഇക്കാര്യങ്ങള്‍ പറഞ്ഞത്.

ആദം ജോണ്‍ താന്‍ ഏറെ ആസ്വദിച്ച് ചെയ്ത ചിത്രമാണെന്നും സ്‌കോട്ട്‌ലന്‍ഡിലെ ചിത്രീകരണം മറക്കാനാകില്ലെന്നും ഭാവന പറഞ്ഞു. ചിത്രീകരണം നടന്ന ദിവസങ്ങള്‍ തനിയ്ക്ക് ഒരുപാട് കാര്യങ്ങള്‍ തിരിച്ചുകിട്ടിയ ഫീലായിരുന്നെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.സ്‌കോട്ട്‌ലന്‍ഡില്‍ നിന്ന് നാട്ടിലേക്ക് മടങ്ങുകയാണെന്ന് ആദ്യം സംവിധായകനോട് പറഞ്ഞിരുന്നു. എന്നാല്‍ പിന്നീട് അവിടെനിന്ന് തിരികെ പോരാന്‍ തോന്നാതായി. അവിടെ ഒറ്റയ്ക്ക് നടത്തിയ യാത്രയെ കുറിച്ചും ഷോപ്പിങിനെ കുറിച്ചുമെല്ലാം ഭാവന അഭിമുഖത്തില്‍ വാചാലയായി.

വിമന്‍ കളക്ടീവ് ഇന്‍ സിനിമ, ചലച്ചിത്ര മേഖലയിലെ വനിതകളുടെ പ്രശ്‌നങ്ങള്‍ അവതരിപ്പിക്കാന്‍ വേദിയൊരുക്കുമെന്നും ഭാവന പറഞ്ഞു. താന്‍ സംഘടനയില്‍ അത്ര സജീവമല്ല. എന്നാല്‍ അവിടെ സിനിമാരംഗത്തെ പല പ്രശ്‌നങ്ങളും അവതരിപ്പിക്കപ്പെടുന്നുണ്ട്. ഇതിന്റെ പേരില്‍ പേടിച്ചുമാറി നില്‍ക്കേണ്ട കാര്യമില്ല. അതിനാല്‍ ഇത്തരം പ്ലാറ്റ്‌ഫോമുകള്‍ ഉള്ളത് നല്ലതാണ് -ഭാവന പറയുന്നു.

ഭാവനയുമായുള്ള അഭിമുഖത്തിന്റെ പൂര്‍ണരൂപം ഞായറാഴ്ച രാത്രി എട്ടിന് കപ്പടിവിയില്‍ സംപ്രേക്ഷണം ചെയ്യും.

 • നഗ്നദൃശ്യം; താന്‍ ആത്മഹത്യ ചെയ്താല്‍ ആ മലയാള സീരിയല്‍ നടിയും സുഹൃത്തും ഉത്തരവാദിയെന്ന് നടി
 • ആ വേഷം ഞാന്‍ അഭിമാനത്തോടെ ഏറ്റെടുത്തു; തന്മാത്രയില്‍ മോഹന്‍ലാലിനൊപ്പം അഭിനയിച്ച നഗ്നരംഗത്തെക്കുറിച്ച് മീര വാസുദേവ്
 • പദ്മാവതിക്ക് യുകെയില്‍ റിലീസ് ചെയ്യാമെന്ന് ബ്രിട്ടീഷ് സെന്‍സര്‍ ബോര്‍ഡ്; ഇല്ലെന്ന് നിര്‍മാതാക്കള്‍
 • ദിലീപിനെ സ്വീകരിക്കാന്‍ ദുബായിലെ കരാമയില്‍ ഒരുക്കങ്ങള്‍ തകൃതി ; താരം 28ന് എത്തും
 • പുതുച്ചേരിയിലെ ആഡംബരക്കാര്‍ രജിസ്‌ട്രേഷന്‍: ഫഹദ് ഫാസില്‍ 17.68 ലക്ഷം നികുതിയടച്ചു തലയൂരി
 • അഞ്ജു ബോബി ജോര്‍ജിന്റെ ജീവിതം സിനിമയാകുമ്പോള്‍ നായിക വിരാട് കോലിയുടെ കാമുകി
 • ലേബര്‍ റൂമില്‍ നിന്നുള്ള നിത്യമേനോന്റെ പ്രസവ സെല്‍ഫി വൈറലായി
 • ദീപികയുടെ തല സുരക്ഷിതമായി വേണമെന്ന് കമല്‍ ഹാസന്‍
 • മാധ്യമങ്ങള്‍ അതിരുവിട്ടു; പൊതുവേദിയില്‍ പൊട്ടിക്കരഞ്ഞ് ഐശ്വര്യ റായ്
 • ദീപികയുടെ തലവെട്ടുന്നവരുടെ കുടുംബവും ഏറ്റെടുക്കും 10 കോടിയും നല്‍കാമെന്ന് ബിജെപി നേതാവ്‌
 •  
      © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway