സ്പിരിച്വല്‍

മലങ്കര റീത്തില്‍ ആഘോഷമായ ദിവ്യബലിയോടെ ക്നാനായ ചാപ്ലയന്‍സിയില്‍ കല്ലിട്ടതിരുനാള്‍


മാഞ്ചസ്റ്റര്‍ : രണ്ടു റീത്തുകളിലും ദിവ്യബലി അര്‍പ്പിക്കുന്നതിനുള്ള റോമിന്റെ ഔദ്യോഗിക അംഗീകാരമുള്ള ഏക രൂപതയാണ് ക്നാനായക്കാര്‍ക്ക് മാത്രമായിട്ടുള്ള കോട്ടയം അതിരൂപത. മാഞ്ചസ്റ്റര്‍ ക്നാനായ ചാപ്ലയന്‍സിയില്‍ കല്ലിട്ടതിരുനാളും എട്ടുനോമ്പ് സമാപനവും മലങ്കര റീത്തില്‍ നാളെ അര്‍പ്പിക്കപ്പെടുന്ന ആഘോഷമായ ദിവ്യബലിയോടെ ആചരിക്കുന്നു. ദിവ്യബലിക്കു ഫാ സനീഷ് കൈയ്യാലക്കകത്ത് കാര്‍മികത്വം വഹിക്കും. ദിവ്യബലി 4 മണിക്ക് സെന്റ് എലിസബത്ത് പള്ളിയില്‍ തുടങ്ങും.

യുകെയിലെ പ്രഥമ ക്നാനായ ചാപ്ലയന്‍സിയില്‍ എട്ടുനോമ്പിനോട് അനുബന്ധിച്ചു എല്ലാ ദിവസവും ഒമ്പതരയ്ക്ക് വിശുദ്ധ കുര്‍ബാനയും നൊവേനയും നടന്നുവരുകയായിരുന്നു.
ക്നാനായ ചാപ്ലയന്‍സി കല്ലിട്ടതിരുനാളിനു ആദ്യമായി അര്‍പ്പിക്കപ്പെടുന്ന മലങ്കര റീത്തിലുള്ള ആഘോഷമായ ദിവ്യബലിയും തുടര്‍ന്ന് സെന്റ് മേരീസ് ക്നാനായ വിമണ്‍സ് അസോസിയേഷന്റെ നേതൃത്വത്തിലുള്ള സ്നേഹ വിരുന്നിനും പരിശുദ്ധ ദൈവ മാതാവിന്റെ അനുഗ്രഹം പ്രാപിക്കുന്നതിനായി ഏവരെയും ചാപ്ലയന്‍സി വികാരി ഫാ സജി മലയില്‍പുത്തന്‍പുര ക്ഷണിച്ചു.

 • ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ പ്രഥമ എയില്‍സ്‌ഫോര്‍ഡ് തീര്‍ത്ഥാടനം മെയ് 27ന്
 • വാല്‍താംസ്റ്റോയിലെ ഔവര്‍ ലേഡി ആന്‍ഡ് സെന്റ് ജോര്‍ജ് പള്ളിയില്‍ 21ന് മരിയന്‍ ദിന ശുശ്രൂഷയും മരിയന്‍ പ്രദക്ഷിണവും
 • ഫാ.ടോമി എടാട്ട് എഴുതിയ 'മക്കളോടൊപ്പം' എന്ന പുസ്തകം ബോള്‍ട്ടണില്‍ പ്രകാശനം ചെയ്തു
 • മാഞ്ചസ്റ്ററില്‍ ഫാ.ടോമി എടാട്ട് നയിക്കുന്ന നോമ്പുകാല ധ്യാനം മാര്‍ച്ച് രണ്ട് മുതല്‍
 • ഡെര്‍ബിയില്‍ നോമ്പുകാല കുടുംബ നവീകരണ ധ്യാനം നാളേയും മറ്റന്നാളും ; ഫാ ടോമി എടാട്ടും ജീസസ് യൂത്തും നേതൃത്വം നല്‍കും
 • ത്രിദിന മധ്യസ്ഥ പ്രാര്‍ത്ഥന ഒരുക്ക ധ്യാനത്തിനായി ഫാ. സേവ്യര്‍ഖാന്‍ വട്ടായില്‍ യുകെയില്‍ എത്തുന്നു
 • സോജിയച്ചന്‍ നയിക്കുന്ന മൂന്നാം ശനിയാഴ്ച കണ്‍വന്‍ഷന്‍ ലണ്ടനില്‍ നാളെ
 • വേള്‍ഡ് പീസ്‌ മിഷന്‍ ടീം നയിക്കുന്ന ആത്മവിശുദ്ധീകരണ ധ്യാനം പൂളില്‍ നാളെ മുതല്‍
 • നോമ്പുകാല കുടുംബനവീകരണ ധ്യാനം ഇന്നും നാളെയും സ്‌കന്തോര്‍പ്പില്‍; ഫാ. ടോമി എടാട്ട് നയിക്കും, കുട്ടികള്‍ക്ക് പ്രത്യേകം ശുശ്രൂഷ
 • വാല്‍താംസ്റ്റോയില്‍ മരിയന്‍ ദിന ശുശ്രൂഷയും വിഭൂതി തിരുനാളും ലൂര്‍ദ്ദ്മാതാവിന്റെ തിരുനാളും
 •  
      © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway