ബിസിനസ്‌

ആറു കോടിയുടെ ലോകത്തെ ഏറ്റവും വിലയേറിയ കാര്‍ വാങ്ങിയവരില്‍ മലയാളിയും


ലോകത്തിലെ തന്നെ ഏറ്റവും വിലകൂടിയ എസ്‌യുവികളിലൊന്നായ ബെന്റയ്ഗ സ്വന്തമാക്കി പ്രവാസി മലയാളി ബിസിനസുകാരന്‍. ബദര്‍ അല്‍ സമ ഗ്രൂപ് മാനേജിങ് ഡയറക്ടറായ അബ്ദുല്‍ ലത്തീഫ് ഉപ്പളയാണ് ബ്രിട്ടീഷ് സൂപ്പര്‍ ലക്ഷ്വറി കാര്‍ നിര്‍മാതാക്കളായ ബെന്റലിയുടെ സൂപ്പര്‍ ലക്ഷ്വറി എസ്‌യുവിയുടെ പുതിയ മോഡല്‍ സ്വന്തമാക്കിയത്.

1.25 ലക്ഷത്തോളം ഒമാനി റിയാലാണ് ബെന്റയ്ഗയുടെ ഒണ്‍റോഡ് വില. കേരളത്തില്‍ ഇതിന് ആറു കോടി രൂപയോളം വിലയുണ്ട്. ആഡംബരത്തിന്റെ മറു വാക്കില്ലാത്ത കാഴ്ചയൊരുക്കുന്ന വാഹനം വളരെ ചുരുങ്ങിയ എണ്ണം മാത്രമാണ് ഉല്‍പാദിപ്പിക്കുന്നത്.

ലോകത്തിലെ ഏറ്റവും വേഗതയേറിയ എസ്‌യുവി കൂടിയാണ് ബെന്റയ്ഗ. 301 കിലോമീറ്ററാണ് പരമാവധി വേഗം. 4.1 സെക്കന്‍ഡില്‍ 100 കിലോമീറ്റര്‍ വേഗം കൈവരിക്കും. ഒമാനില്‍ ഈ വാഹനം സ്വന്തമാക്കുന്ന ആദ്യ ഇന്ത്യക്കാരന്‍ ലത്തീഫാണ്.

 • ചുണ്ടന്‍വള്ളം മലര്‍ത്തല്‍ ചടങ്ങ് ഉത്ഘാടനം ചെയ്ത് ഡോ ബോബി ചെമ്മണ്ണൂര്‍
 • ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്‌സിന്റെ പെരുമ്പാവൂര്‍ ഷോറൂം പ്രവര്‍ത്തനമാരംഭിച്ചു
 • പെട്രോള്‍ പൊള്ളില്ല; എഥനോളുമായി ടിവിഎസ് അപ്പാച്ചെ RTR 200
 • അജ്ഞാത കേന്ദ്രത്തില്‍ ആര്‍ബിഐ അസാധു നോട്ടുകള്‍ എണ്ണിക്കൊണ്ടേയിരിക്കുന്നു
 • ഡോ ബോബി ചെമ്മണൂരിന് കെ & കെ സോഷ്യല്‍ ഫൗണ്ടേഷന്റെ മികച്ച സൗമൂഹ്യ പ്രവര്‍ത്തകനുള്ള അവാര്‍ഡ്
 • ബോബി ചെമ്മണൂര്‍ ജയില്‍ ടൂറിസത്തിന്റെ ഭാഗമായി
 • ഇന്ത്യക്കാര്‍ വാങ്ങി കൂട്ടിയത് 191,320 കോടിയുടെ സ്വര്‍ണ്ണം, മുന്നില്‍ മലയാളി
 • ഒന്നര വര്‍ഷത്തിനുശേഷം പൗണ്ട് 90 രൂപ പിന്നിട്ടു; ആശ്വാസത്തോടെ മലയാളികള്‍
 • ഡോ ബോബി ചെമ്മണൂരിന് കെ ആന്‍ഡ് കെ സോഷ്യല്‍ ഫൗണ്ടേഷന്റെ മികച്ച സൗമൂഹ്യ പ്രവര്‍ത്തകനുള്ള അവാര്‍ഡ്
 • നാലാമത് സെന്റ് ചാവറ ഫുട്‌ബോള്‍ ടൂര്‍ണമെന്ന് ഡോ ബോബി ചെമ്മണൂര്‍ കിക്ക് ഓഫ് ചെയ്തു
 •  
      © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway