സിനിമ

ദിലീപിനെ പിന്തുണക്കുന്നവരോട് ആഷിക് അബു ; 'ഞങ്ങള്‍ അവള്‍ക്കൊപ്പംമാത്രം'

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിനെ പിന്തുണച്ച് രംഗത്തുവന്ന സെബാസ്റ്റ്യന്‍ പോളിനെതിരെയും ശ്രീനിവാസനെതിരെയും വിമര്‍ശനവുമായി സംവിധായകന്‍ ആഷിഖ് അബു. ദിലീപ് നീതി നിഷേധം നേരിടുകയാണെന്നുള്ള സെബാസ്റ്റ്യന്‍ പോളിന്റെ ലേഖനത്തിനാണ് ആഷിഖ് അബുവിന്റെ വിമര്‍ശനം.
പോലീസിനെയും സര്‍ക്കാരിനേയും കോടതിയേയും ചോദ്യം ചെയ്യാന്‍ സ്വാതന്ത്ര്യമുള്ള നാടുതന്നെയാണ് നമ്മുടേതെന്നും ദിലീപിന് നീതി നേടിക്കൊടുക്കാന്‍ ശ്രമിക്കുന്ന സെബാസ്റ്റ്യന്‍ പോള്‍ ചന്ദ്രബോസ് കൊലക്കേസ് പ്രതി നിഷാമിന് വേണ്ടിയും രംഗത്തിറങ്ങണമെന്നും ആഷിഖ് അബു പറയുന്നു.

വ്യക്തിവൈരാഗ്യം തീര്‍ക്കാന്‍ ബലാല്‍ക്കാരം നടത്തി അത് മൊബൈലില്‍ പകര്‍ത്തി കൊണ്ടുവരാന്‍ കൊട്ടേഷന്‍ കൊടുത്തു എന്നതാണ് കേരളാ പോലീസ് ദിലീപ് എന്ന വ്യക്തിയില്‍ ചാര്‍ത്തിയ കുറ്റം. ശ്രീനിയേട്ടന്‍ പറഞ്ഞതുപോലെതന്നെ അതിബുദ്ധിമാനായ ദിലീപ് ഇങ്ങനെയൊരു മണ്ടത്തരം കാണിക്കില്ല എന്നും, വേറെ വഴികള്‍ അയാള്‍ കണ്ടെത്തിയേനേ എന്നുമാണ് അറസ്റ്റിന് മുന്‍പ് ദിലീപിനെ അടുത്തറിയാവുന്ന ആളുകളുടെ(ഞാനടക്കം) ഉറച്ച വിശ്വാസം.
പക്ഷെ പോലീസ് നടത്തിയ നീക്കം കഥയിലെ അണിയറ നാടകങ്ങളെ പൊളിച്ചെറിഞ്ഞു. ദിലീപിനെ പോലെ അതിബുദ്ധിമാനും ധനികനും ശക്തനുമായ ഒരാളെ അറസ്റ്റ് ചെയ്യാന്‍ പോലീസ് തീരുമാനിക്കുന്നു. വളരെ സെന്‍സിറ്റീവ് ആയ വിഷയത്തില്‍ നീതിയുടെ ഭാഗത്തുനില്‍ക്കാന്‍ സര്‍ക്കാര്‍ തീരുമാനിക്കുന്നു. കോടതികള്‍ പ്രഥമദൃഷ്ടിയില്‍ കേസ് ഉണ്ടെന്ന് കണ്ടെത്തി ജാമ്യം നിഷേധിക്കുന്നു.
പോലീസിനെയും സര്‍ക്കാരിനേയും കോടതിയേയും ചോദ്യം ചെയ്യാന്‍ സ്വാതന്ത്ര്യമുള്ള നാടുതന്നെയാണ് നമ്മുടേത്, അതില്‍ സംശയം വേണ്ട ശ്രീ സെബാസ്‌റ്യന്‍ പോള്‍. നിങ്ങള്‍ നിഷാമിന് വേണ്ടിയും സംസാരിക്കണം. വക്കീല്‍ ആണെന്ന് മറക്കുന്നില്ല.
വരും ദിവസങ്ങളില്‍ ശ്രീനിയേട്ടനെ പോലെ കുറെയധികം ആളുകള്‍ സംസാരിക്കും, കേരളം ചര്‍ച്ച ചെയ്യണം, ഇടപെടണം പറ്റുമെങ്കില്‍ മറ്റേ ബാബയുടെ ടീം നടത്തിയ പോലെ അല്ലെങ്കിലും ഒരു ചെറിയ കലാപമെങ്കിലും വേണമെന്ന് പറയാന്‍.

അവള്‍ക്കൊപ്പം, അവള്‍ക്കൊപ്പം മാത്രം എന്ന ഹാഷ്ടാഗും ആഷിഖ് അബു നല്‍കിയിട്ടുണ്ട്.

  • നഗ്നദൃശ്യം; താന്‍ ആത്മഹത്യ ചെയ്താല്‍ ആ മലയാള സീരിയല്‍ നടിയും സുഹൃത്തും ഉത്തരവാദിയെന്ന് നടി
  • ആ വേഷം ഞാന്‍ അഭിമാനത്തോടെ ഏറ്റെടുത്തു; തന്മാത്രയില്‍ മോഹന്‍ലാലിനൊപ്പം അഭിനയിച്ച നഗ്നരംഗത്തെക്കുറിച്ച് മീര വാസുദേവ്
  • പദ്മാവതിക്ക് യുകെയില്‍ റിലീസ് ചെയ്യാമെന്ന് ബ്രിട്ടീഷ് സെന്‍സര്‍ ബോര്‍ഡ്; ഇല്ലെന്ന് നിര്‍മാതാക്കള്‍
  • ദിലീപിനെ സ്വീകരിക്കാന്‍ ദുബായിലെ കരാമയില്‍ ഒരുക്കങ്ങള്‍ തകൃതി ; താരം 28ന് എത്തും
  • പുതുച്ചേരിയിലെ ആഡംബരക്കാര്‍ രജിസ്‌ട്രേഷന്‍: ഫഹദ് ഫാസില്‍ 17.68 ലക്ഷം നികുതിയടച്ചു തലയൂരി
  • അഞ്ജു ബോബി ജോര്‍ജിന്റെ ജീവിതം സിനിമയാകുമ്പോള്‍ നായിക വിരാട് കോലിയുടെ കാമുകി
  • ലേബര്‍ റൂമില്‍ നിന്നുള്ള നിത്യമേനോന്റെ പ്രസവ സെല്‍ഫി വൈറലായി
  • ദീപികയുടെ തല സുരക്ഷിതമായി വേണമെന്ന് കമല്‍ ഹാസന്‍
  • മാധ്യമങ്ങള്‍ അതിരുവിട്ടു; പൊതുവേദിയില്‍ പൊട്ടിക്കരഞ്ഞ് ഐശ്വര്യ റായ്
  • ദീപികയുടെ തലവെട്ടുന്നവരുടെ കുടുംബവും ഏറ്റെടുക്കും 10 കോടിയും നല്‍കാമെന്ന് ബിജെപി നേതാവ്‌
  •  
        © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway