യു.കെ.വാര്‍ത്തകള്‍

ഞായറാഴ്ച കുര്‍ബാനയ്ക്കിടെ ബര്‍മിംഗ്ഹാമിലെ പള്ളിയില്‍ അക്രമിയുടെ കത്തിയാക്രമണം; 3 പേര്‍ക്ക് പരുക്കേറ്റു; ലക്‌ഷ്യം കൊല

ലണ്ടന്‍ : ഭീകരരുടെയും അക്രമികളുടെയും ഭീതി നാള്‍ക്കുനാള്‍ കൂടി വരുന്ന യുകെയില്‍ മറ്റൊരു അക്രമ സംഭവം കൂടി. ഞായറാഴ്ച കുര്‍ബാനയ്ക്കിടെ ബര്‍മിംഗ്ഹാമിലെ പള്ളിയില്‍ അക്രമിയുടെ കത്തിയാക്രമണത്തില്‍ മൂന്നു പേര്‍ക്ക് പരുക്കേറ്റു. ബര്‍മിംഗ്ഹാമിലെ ആസ്റ്റണ്‍ ന്യൂ ജെറുസലേം അപ്പോസ്തലിക് ചര്‍ച്ചിലാണ് സംഭവം. 150-ഓളം വിശ്വാസികള്‍ പ്രാര്‍ത്ഥനകളില്‍ പങ്കെടുക്കവെയാണ് അക്രമി കടന്നു കയറിയത്. പിന്നെ പ്രകോപനമൊന്നുമില്ലാതെ കത്തി വീശുകയായിരുന്നു. ആസ്റ്റണിലുള്ള 47 കാരനായ ജോണ്‍ ഡെലഹയെ പോലീസ് അറസ്റ്റ് ചെയ്തു.

ആക്രമണത്തില്‍ 33-കാരനായ കാള്‍ ജോര്‍ജ് എന്ന യുവാവിന് കഴുത്തില്‍ കുത്തേറ്റെങ്കിലും അപകടനില തരണം ചെയ്തതെയായി പോലീസ് വ്യക്തമാക്കി. അക്രമിയെ തടയാനുള്ള ശ്രമങ്ങള്‍ക്കിടെയാണ് മറ്റ് രണ്ട് പേര്‍ക്ക് കൈകള്‍ക്ക് പരുക്കേറ്റത്. ഇവരുടെ പരിക്ക് സാരമുള്ളതല്ല.

സംഭവത്തില്‍ പിടിയിലായ ഡെലാഹെയ്‌ക്കെതിരെ കൊലപാതക്കുറ്റമാണ് ചുമത്തിയിരിക്കുന്നത്. ആയുധം കൈയില്‍ സൂക്ഷിച്ചതിനും, പരുക്കേല്‍പ്പിച്ചതിനുമുള്ള കുറ്റങ്ങളും ഇയാളെ ഇന്ന് ബര്‍മിംഗ്ഹാം കോടതിയില്‍ ഹാജരാക്കും.


കാള്‍ ജോര്‍ജ്ജിന് പുറമെ ആഡം ബ്രൂക്‌സ്, യോര്‍ഗ് ജോര്‍ജ്ജ് എന്നിവര്‍ക്കാണ് പരുക്കേറ്റത്. ന്യൂ ജെറുസലേം അപ്പോസ്റ്റലിക് ചര്‍ച്ചിലെ ഞായറാഴ്ച കുര്‍ബാനയില്‍ വിശ്വാസികള്‍ പങ്കെടുക്കവെയാണ് അക്രമി കത്തിയുമായി എത്തിയതെന്ന് മിനിസ്റ്റര്‍ കെവിന്‍ ഹച്ച്കിന്‍സണ്‍ വ്യക്തമാക്കി. 11 മണിക്ക് തൊട്ടുമുന്‍പായിയിരുന്നു ഈ അതിക്രമം. അകത്തേക്ക് കയറി അക്രമം ആരംഭിക്കുന്നതിന് മുന്‍പ് ഇയാളെ തടഞ്ഞതോടെയാണ് കത്തി പുറത്തെടുത്തത്.

കൈയില്‍ കരുതിയിരുന്ന വലിയ കറിക്കത്തി പുറത്തെടുത്ത് ജോണ്‍ വിശ്വാസികള്‍ക്ക് നേരെ തലങ്ങും വിലങ്ങും വീശുകയായിരുന്നു. പള്ളിയില്‍ ഉണ്ടായിരുന്ന പുരുഷന്‍മാര്‍ക്ക് ഇയാളെ കീഴടക്കാന്‍ കഴിഞ്ഞത് അക്രമത്തിന്റെ തോത് കുറച്ചു. അക്രമിയെ തടയാന്‍ ശ്രമിച്ചവര്‍ക്കാണ് പരുക്കേറ്റതെന്ന് വെസ്റ്റ് മിഡ്‌ലാന്‍ഡ്‌സ് പോലീസ് അറിയിച്ചു.
നൈജീരിയന്‍ സമൂഹങ്ങള്‍ക്കിടയില്‍ ശക്തമായ അടിത്തറയുള്ള പൊന്തക്കോസ്തല്‍ സഭയുടേതാണ് ഈ പള്ളി. വ്യക്തിപരമായ പ്രശ്‌നമാണ് അക്രമണത്തിന് കാരണമെന്നും തീവ്രവാദ അക്രമണവുമായി ബന്ധമില്ലെന്നുമാണ് പോലീസ് കരുതുന്നത്.

 • മെഗാനും ഹാരിക്കും വന്ന കത്തില്‍ വെളുത്ത പൊടി; ആന്ത്രാക്‌സ് ഭീതിയില്‍ പരിശോധന
 • ടിവി ലൈസന്‍സ് ഫീസ് കൂട്ടി; ഏപ്രില്‍ മുതല്‍ 3.50 പൗണ്ട് അധികം
 • പാര്‍ലമെന്റിന് മുന്നില്‍ വംശീയാതിക്രമം; എംപിയെ കാണാനെത്തിയ സിഖ് യുവാവിന്റെ തലപ്പാവ് തട്ടിത്തെറിപ്പിക്കാന്‍ ശ്രമിച്ചു
 • കവന്‍ട്രിയില്‍ അമ്മയുടെ കണ്‍മുന്നില്‍ ആറും രണ്ടും വയസുള്ള കുരുന്നുകള്‍ കാറിടിച്ചു മരിച്ചു
 • ലണ്ടന്‍ പ്രാദേശിക തെരഞ്ഞെടുപ്പില്‍ ലേബര്‍ തരംഗം; ടോറികളുടെ കോട്ടകള്‍ തകരും
 • ഡ്രൈവിംഗിനിടെ ഇ-സിഗരറ്റ്: ലൈസന്‍സ് പോകും; 2500 പൗണ്ട് പിഴയും
 • യൂണിവേഴ്‌സിറ്റി അധ്യാപകരുടെ പെന്‍ഷന്‍ സമരത്തിന് തുടക്കം; ക്ലാസ് മുടക്കത്തിന് റീഫണ്ട് വേണമെന്ന് വിദ്യാര്‍ത്ഥികള്‍
 • ലണ്ടന്‍ ഫാഷന്‍ ഷോയുടെ മുന്‍ നിരയില്‍ ഇതാദ്യമായി രാജ്ഞി
 • യുകെയിലെ വേഗമേറിയ മൊബൈല്‍ നെറ്റ്‌വര്‍ക്ക് ഇഇ; ഒ2 ഏറ്റവും പിന്നില്‍
 • യൂണിവേഴ്‌സിറ്റി ഫീസ് കുറച്ചില്ല; വിദ്യാര്‍ത്ഥികള്‍ക്കു നിരാശ ബാക്കി
 •  
      © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway