Don't Miss

അബുദാബിയില്‍ 12.2 കോടി നേടിയത് കൊച്ചി സ്വദേശി; പകുതിതുക സുഹൃത്തുക്കള്‍ക്ക്!

അബുദാബി: ഒടുവില്‍ ആ ഭാഗ്യവാനായ മലയാളിയെ കണ്ടെത്തി. അബുദാബി വിമാനത്താവളത്തില്‍നിന്ന് ഡ്യൂട്ടി ഫ്രീയുടെ ബിഗ് ടിക്കറ്റിന്റെ ഒന്നാം സമ്മാനമായ 70 ലക്ഷം ദിര്‍ഹം (12.2 കോടി രൂപയോളം) നേടിയ ഭാഗ്യവാന്‍ കൊച്ചി സ്വദേശി മനേക്കുടി വര്‍ക്കി മാത്യുവാണ്. സമ്മാനാര്‍ഹമായ ടിക്കറ്റിന്റെ ഉടമയെത്തേടി സംഘാടകര്‍ കാത്തിരിക്കുകയായിരുന്നു.

നറുക്കെടുത്തതുമുതല്‍ മൊബൈല്‍ നമ്പറില്‍ സംഘാടകര്‍ ബന്ധപ്പെടാന്‍ ശ്രമിച്ചിരുന്നെങ്കിലും ഫോണ്‍ വെള്ളത്തില്‍വീണ് തകരാറിലായതിനാല്‍ അതിനുകഴിഞ്ഞിരുന്നില്ല. ഞായറാഴ്ച വീണ്ടും വിളിച്ചപ്പോഴാണ് മാത്യു വിവരമറിയുന്നത്.


അല്‍ ഐനില്‍ അല്‍ ഐന്‍ ഡിസ്ട്രിബ്യൂഷന്‍ കമ്പനിയില്‍ ജോലി ചെയ്യുന്ന അമ്പത്തിയെട്ടുകാരനായ വര്‍ക്കി മാത്യുവിന്റെ ലോട്ടറിത്തുകയ്ക്ക് രണ്ടവകാശികള്‍ കൂടിയുണ്ട്. ഒരാള്‍ ഇന്ത്യക്കാരനും മറ്റൊരാള്‍ പാകിസ്താനിയും. 70 ലക്ഷം ദിര്‍ഹത്തിന്റെ പകുതിത്തുകയായ 35 ലക്ഷം ദിര്‍ഹം ഈ രണ്ടുസുഹൃത്തുക്കള്‍ക്കും കൂടി വീതംവെക്കുമെന്ന് വര്‍ക്കി മാത്യു അറിയിച്ചു. ടിക്കറ്റിന്റെ പകുതിവില അവരുടേതായിരുന്നു. അല്‍ ഐനില്‍ ആശു​പത്രിയില്‍ ജോലിചെയ്യുന്ന ഭാര്യ ചിന്നമ്മയും വിദ്യാര്‍ഥിയായ മകനും ഭിന്നശേഷിക്കാരിയായ മകളും അടങ്ങുന്നതാണ് വര്‍ക്കി മാത്യുവിന്റെ കുടുംബം.


നാട്ടില്‍ അവധിക്കാലം ചെലവിടുന്ന വര്‍ക്കി മാത്യു 17-ന് തിരിച്ചെത്തുമെന്നാണ് അറിയിച്ചിട്ടുള്ളത്. ഓഗസ്റ്റ് 24-ന് അവധിക്ക് നാട്ടില്‍പോകുമ്പോഴാണ് അബുദാബി എയര്‍പോര്‍ട്ടില്‍നിന്ന് ബിഗ് ടിക്കറ്റിന്റെ ഭാഗ്യലോട്ടറി എടുക്കുന്നത്. സുഹൃത്തുക്കളുടെ പങ്കാളിത്തത്തോടെ 500 ദിര്‍ഹം നല്‍കി വാങ്ങിയ 024039 എന്ന നമ്പറിനെയാണ് ഭാഗ്യദേവത കടാക്ഷിച്ചത്. ബിഗ് ടിക്കറ്റ് ആരംഭിച്ചത് മുതല്‍ സ്ഥിരമായി എടുക്കുന്ന ശീലം മാത്യുവിനുണ്ടായിരുന്നു.


ബിഗ് ടിക്കറ്റിലൂടെ ഇതുവരെ 178 പേര്‍ കോടിപതികളായിട്ടുണ്ടെന്ന് അബുദാബി ബിഗ് ടിക്കറ്റ് അധികൃതര്‍ പറഞ്ഞു. ഇതില്‍ ഭൂരിഭാഗവും ഇന്ത്യക്കാരും അതില്‍ത്തന്നെ മലയാളികളുമാണ്. കഴിഞ്ഞമാസം ആന്ധ്രക്കാരനായ കൃഷ്ണാരാം രാജുവാണ് കോടീശ്വരനായത്.

 • സെലിബ്രിറ്റികള്‍ക്കു മാതൃകയായി ക്രിക്കറ്റ് താരം സഹീര്‍ ഖാനും നടി സാഗരികയും വിവാഹിതരായി
 • 'ഭരണകക്ഷിക്കാര്‍ ബോളിവുഡിലെ ഏറ്റവും വലിയ നടിക്ക് വിലപറയുന്നു'; ബിജെപിക്കെതിരെ വാഷിംഗ്ടണ്‍ പോസ്റ്റ്
 • സിനിമയില്‍ നിന്ന് തന്നെ ഒഴിവാക്കിയവരെക്കുറിച്ച് വികാരാധീനനായി സുരേഷ് ഗോപി
 • ദക്ഷിണാഫ്രിക്കയിലെ ഇന്ത്യന്‍ സ്ഥാനപതിയുടെ കുടുംബത്തെ ബന്ദികളാക്കി വീട്ടില്‍ മോഷണം
 • സഹോദരിയെ ആലിംഗനം ചെയ്യുന്നത് അശ്ലീലമായി തോന്നുന്നത് ബിജെപിക്കാര്‍ക്ക് മാത്രം; ആഞ്ഞടിച്ച് ശശി തരൂര്‍
 • മോദിയുടെ കയ്യില്‍പ്പെടാതെ നൈസായി രക്ഷപ്പെടുന്ന കാനഡ പ്രധാനമന്ത്രി! ചിത്രം വൈറല്‍
 • കാട്ടുപന്നിയുടെ ഇറച്ചികഴിച്ച ന്യൂസിലാന്‍ഡിലെ മലയാളി കുടുംബത്തിലെ 3 പേര്‍ ഗുരുതരാവസ്ഥയില്‍
 • ശശി തരൂരിന് ഡല്‍ഹിയിലെ സ്വവര്‍ഗാനുരാഗിയുടെ വിവാഹാലോചന
 • 'കളളപ്പണക്കാര്‍ക്കിടയിലെ വെള്ളപ്പണക്കാരന്‍': ആസിയാനിലെ മോദിയുടെ വേഷത്തിനു ട്രോള്‍
 • എന്തിനാട ചക്കരേ നീ അച്ചന്‍ പട്ടത്തിനു പോയത്?, 'പോയതല്ലെടി പെണ്ണേ വിളിച്ചതാണ്.. 'കൊച്ചച്ചനെ പ്രണയിച്ച പെണ്ണിനു മറുപടിയുമായി പള്ളിലച്ചന്‍
 •  
      © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway