യു.കെ.വാര്‍ത്തകള്‍

ബെന്നിയുടെ മൃതദേഹം നാട്ടിലെത്തിച്ചു; വൈകിട്ടു ചേര്‍പ്പുങ്കല്‍ പള്ളിയില്‍ സംസ്കാരം

ലണ്ടന്‍ : ലണ്ടനിലെ മോട്ടോര്‍വേ 1 ല്‍ വാഹനാപകടത്തില്‍പ്പെട്ട വാന്‍ ഓടിച്ചിരുന്ന നോട്ടിംഗ്ഹാമില്‍ താമസിക്കുന്ന പാലാ ചേര്‍പ്പുങ്കല്‍ കടൂക്കുന്നേല്‍ സിറിയക് ജോസഫി (ബെന്നി-52) ന്റെ മൃതദേഹം നാട്ടിലെത്തിച്ചു. തിങ്കളാഴ്ച രാവിലെ ഒമ്പതോടെ എമിറേറ്റ്സ് വിമാനത്തിലാണ് മൃതദേഹം കൊണ്ടുവന്നത്. മൃതദേഹം ഏറ്റുവാങ്ങാന്‍ ബെന്നിയുടെ ബന്ധുക്കളും സുഹൃത്തുക്കളും വിമാനത്താവളത്തിലെത്തിയിരുന്നു. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹം ജന്മനാട്ടിലേക്ക് കൊണ്ട് പോവുകയായിരുന്നു. ഉച്ചയ്ക്ക് 12ന് ചേര്‍പ്പുങ്കല്‍ തുരുത്തിക്കുഴി തറവാട്ടുവീട്ടില്‍ മൃതദേഹം പൊതുദര്‍ശനത്തിനു വയ്ക്കും.


വൈകീട്ട് 4 മണിക്ക് പ്രാരംഭപ്രാര്‍ത്ഥനകളോടെ വീട്ടില്‍ വച്ച് മൃതസംസ്‌കാര ശുശ്രൂഷകള്‍ ആരംഭിക്കും. വീട്ടിലും ദേവാലയത്തിലുമുള്ള പ്രാര്‍ത്ഥനകള്‍ക്ക് ശേഷം മൃതദേഹം ചേര്‍പ്പുങ്കല്‍ മാര്‍ സ്ലീവാ ഫൊറോന പള്ളി സെമിത്തേരിയിലെ കുടുംബക്കല്ലറയില്‍ സംസ്‌കരിക്കും.


ബെന്നിയുടെ ഭാര്യ ആന്‍സിയും മക്കളായ ബെന്‍സണ്‍, ബെനീറ്റ എന്നിവരും യുകെയിലുള്ള മറ്റു കുടുംബാംഗങ്ങളും നാട്ടിലെത്തി. നോട്ടിംഗ്ഹാമിന്റെ മത- സാമൂഹിക-സംഘടനാ പ്രവര്‍ത്തനങ്ങളില്‍ നിറസാന്നിധ്യമായിരുന്ന ബെന്നിയോടുള്ള ആദരസൂചകമായി നോട്ടിംഗ്ഹാം രൂപതാ സീറോ മലബാര്‍ ചാപ്ലയിന്‍ ഫാ. ബിജു കുന്നയ്ക്കാട്ട്, ബെന്നിയുടെ സുഹൃത്തുക്കളായ അഡ്വ. ജോബി പുതുക്കുളങ്ങര, മിസ്റ്റര്‍ & മിസ്സിസ് സോയിമോന്‍ ജോസഫ് എന്നിവരും മൃതസംസ്‌കാര ശുശ്രൂഷകളില്‍ പങ്കെടുക്കും.

ABC ട്രാവല്‍സ് എന്ന പേരില്‍ മിനി ബസ് സര്‍വ്വീസ് നടത്തിക്കൊണ്ടിരുന്ന തങ്ങളുടെ പ്രിയ സുഹൃത്തിന്റെ അകാല വേര്‍പാടിന്റെ നടുക്കത്തില്‍ നിന്നും നോട്ടിംഗ്ഹാമിലുള്ളവര്‍ ഇനിയും മോചിതരായിട്ടില്ല. കഴിഞ്ഞ 26ന് നോട്ടിംഗ്ഹാമില്‍ നിന്നും ലണ്ടനിലേക്ക് മറ്റു പതിനൊന്ന് പേരുമായി യാത്ര ചെയ്യുമ്പോഴാണ് നാടിനെ നടുക്കിയ വന്‍ദുരന്തമുണ്ടായതും ബെന്നിക്കും 7 സഹയാത്രികര്‍ക്കും ജീവന്‍ നഷ്ടപ്പെട്ടതും. മരിച്ചവരില്‍ ഒരാള്‍ മലയാളിയായ ഋഷി രാജീവാണ്. ഋഷി ജോലിചെയ്തിരുന്ന ബെംഗളൂരുവിലെ വിപ്രോ കമ്പനിയിലെ ജീവനക്കാരും ബന്ധുക്കളുമാണ് കൊല്ലപ്പെട്ടത്. 15 വര്‍ഷത്തോളമായി ലണ്ടനില്‍ താമസിക്കുകയാണ് സിറിയക്.


വെള്ളിയാഴ്ച നോട്ടിങ്ഹാമിലെ ഗുഡ് ഷെപ്പേര്‍ഡ് കത്തോലിക്കാ ദേവാലയത്തില്‍ ബെന്നിക്ക് മലയാളി സമൂഹം വിട നല്‍കിയിരുന്നു.
മൃതദേഹം നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി റെക്കോര്‍ഡ് വേഗത്തിലാണ് അധികൃതര്‍ കൈമാറിയത്.

  • മെഗാനും ഹാരിക്കും വന്ന കത്തില്‍ വെളുത്ത പൊടി; ആന്ത്രാക്‌സ് ഭീതിയില്‍ പരിശോധന
  • ടിവി ലൈസന്‍സ് ഫീസ് കൂട്ടി; ഏപ്രില്‍ മുതല്‍ 3.50 പൗണ്ട് അധികം
  • പാര്‍ലമെന്റിന് മുന്നില്‍ വംശീയാതിക്രമം; എംപിയെ കാണാനെത്തിയ സിഖ് യുവാവിന്റെ തലപ്പാവ് തട്ടിത്തെറിപ്പിക്കാന്‍ ശ്രമിച്ചു
  • കവന്‍ട്രിയില്‍ അമ്മയുടെ കണ്‍മുന്നില്‍ ആറും രണ്ടും വയസുള്ള കുരുന്നുകള്‍ കാറിടിച്ചു മരിച്ചു
  • ലണ്ടന്‍ പ്രാദേശിക തെരഞ്ഞെടുപ്പില്‍ ലേബര്‍ തരംഗം; ടോറികളുടെ കോട്ടകള്‍ തകരും
  • ഡ്രൈവിംഗിനിടെ ഇ-സിഗരറ്റ്: ലൈസന്‍സ് പോകും; 2500 പൗണ്ട് പിഴയും
  • യൂണിവേഴ്‌സിറ്റി അധ്യാപകരുടെ പെന്‍ഷന്‍ സമരത്തിന് തുടക്കം; ക്ലാസ് മുടക്കത്തിന് റീഫണ്ട് വേണമെന്ന് വിദ്യാര്‍ത്ഥികള്‍
  • ലണ്ടന്‍ ഫാഷന്‍ ഷോയുടെ മുന്‍ നിരയില്‍ ഇതാദ്യമായി രാജ്ഞി
  • യുകെയിലെ വേഗമേറിയ മൊബൈല്‍ നെറ്റ്‌വര്‍ക്ക് ഇഇ; ഒ2 ഏറ്റവും പിന്നില്‍
  • യൂണിവേഴ്‌സിറ്റി ഫീസ് കുറച്ചില്ല; വിദ്യാര്‍ത്ഥികള്‍ക്കു നിരാശ ബാക്കി
  •  
        © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway