അസോസിയേഷന്‍

ലിവര്‍പൂളിലെ ക്നാനായ ഓണം കലാമേന്മ കൊണ്ടും ജനസാന്നിധ്യം കൊണ്ടും ശ്രദ്ധേയമായി

ലിവര്‍പൂള്‍ ക്നാനായ യുണിറ്റിന്റെ നേതൃത്വത്തില്‍ ഞായറാഴ്ച വിസ്ഡണ്‍ ടൌണ്‍ ഹാളില്‍ അരങ്ങേറിയ ഓണാഘോഷം ലിവര്‍പൂള്‍ മലയാളി സമൂഹത്തില്‍ തന്നെ ചരിത്രമായി മാറി.
കലാമേന്മ ഇത്രയും നിറഞ്ഞുനിന്ന ഓരോണാഘോഷം ഇതിനു മുന്‍പ് ലിവര്‍പൂളില്‍ ഉണ്ടായിട്ടില്ല എന്ന് അവിടെകൂടിയവര്‍ അഭിപ്രായപ്പെട്ടു. രാവിലെ പതിനൊന്നുമണിക്ക് വെല്‍ക്കം ഡാന്‍സോടു കൂടിയാണ് പരിപാടികള്‍ ആരംഭിച്ചത്. വെല്‍ക്കം ഡാന്‍സ് തന്നെ കേരള സമൂഹത്തിന്റെ സാംസ്‌കാരിക തലങ്ങള്‍ എല്ലാം വിവരിക്കുന്നതായിരുന്നു. പിന്നിട് നടന്ന തിരുവാതിര അതിമനോഹരമായിരുന്നു.കുട്ടികള്‍ അവതരിപ്പിച്ച ഡാന്‍സുകള്‍ വളരെ മികവുറ്റതായിരുന്നു. ക്നാനായ യുവജന വിഭാഗം അവതരിപ്പിച്ച ഫാഷന്‍ ഷോ കാണികളുടെ മുക്തകണ്ഠമായ പ്രശംസ പിടിച്ചു പറ്റി. വടം വലി , കലം തല്ലി പൊട്ടിക്കല്‍, റൊട്ടികടി, ലെമന്‍ ഓണ്‍ ദി സ്പൂണ്‍ റെയിസ്, സുന്ദരിക്ക് പൊട്ട് തൊടല്‍ എന്നീ മത്സരങ്ങളും നടത്തപെട്ടു.

വളരെ രുചികരമായ ഓണ സദ്യ ലിവര്‍പൂള്‍ സ്പയിസ് ഗാര്‍ഡന്റെ നേതൃത്വത്തില്‍ വിളമ്പി. ലിവര്‍പൂള്‍ ക്നാനായ സമൂഹം നടത്തുന്ന രണ്ടാമത് ഓണഘോഷമാണ് നടന്നത്.കലാ പരിപാടികള്‍ക്ക് നേതൃത്വം കൊടുത്തത് KCYL പ്രസിഡന്റ് എന്‍ജലിന്‍ വില്‍സനായിരുന്നു. ക്നാനായ യൂണിറ്റ് പ്രസിഡന്റ് സിന്റോ ജോണ്‍, സെക്രട്ടറി സാജു ലുകൊസ് , ട്രഷറര്‍ ബിജു അബ്രഹാം തോമസ്‌കുട്ടി ജോര്‍ജ്, ബിന്‍സി ബേബി എന്നിവര്‍ പരിപാടിക്ക് നേതൃത്വം കൊടുത്തു. തോമസ്‌കുട്ടി ജോര്‍ജ് (തൊമ്മന്‍) നിര്‍മ്മിച്ച വള്ളം ശ്രദ്ധേയമായി.

 • മധുരിക്കും ഓര്‍മകളിലേക്ക് കൂട്ടിക്കൊണ്ടു പോയ ജോയ് ആലുക്കാസ് 'ഓള്‍ഡ് ഈസ് ഗോള്‍ഡ്'
 • 400 പേര്‍ക്ക് തൂശനിലയില്‍ ഓണസദ്യ ഒരുക്കി ആഷോഫോര്‍ഡ്കാര്‍ കെന്റില്‍ ചരിത്രം കുറിച്ചു
 • യുക്മ സൗത്ത് വെസ്റ്റ് റീജിയണല്‍ കലാമേള ലോഗോ പ്രകാശനം ചെയ്തു
 • യുക്മ റീജിയണല്‍ കലാമേളകള്‍ പ്രഖ്യാപനം പൂര്‍ത്തിയായി : ഒരേ ദിവസം നാല് റീജിയണുകളില്‍ മേള അരങ്ങേറുന്ന 'സൂപ്പര്‍ സാറ്റര്‍ഡേ' വീണ്ടും
 • കാന്‍സര്‍ ബാധിച്ച ദേവസിക്കായി വോകിംഗ് കാരുണ്യ സുമനസുകളുടെ സഹായം തേടുന്നു
 • മാഞ്ചസ്റ്റര്‍ മലയാളി കള്‍ച്ചറല്‍ അസോസിയേഷന്റെ ഓണാഘോഷം മലയാളത്തനിമയില്‍ അവിസ്മരണീയമായി
 • ആഘോഷങ്ങളുടേയും താളമേളകളുടേയും അകമ്പടിയോടെ സ്റ്റാഫ്‌ഫോര്‍ഡ്ഷയര്‍ മലയാളീ അസ്സോസിയേഷന്റ ഓണാഘോഷത്തിന് കൊടിയിറക്കം
 • പന്ത്രണ്ടാമത് യുകെ കരിങ്കുന്നം ദേശീയ സംഗമം സെപ്റ്റംബര്‍ 29 മുതല്‍ ഒക്ടോബര്‍ ഒന്ന് വരെ
 • മലയാളം മിഷന്‍ യു.കെ. ചാപ്റ്റര്‍ ഉദ്ഘാടനം മന്ത്രി എ.കെ.ബാലന്‍ 22 ന് ലണ്ടനില്‍ നിര്‍വ്വഹിക്കും
 • സദ്യവട്ടങ്ങളും താളമേളങ്ങളുമായി, യുബിഎംഎയുടെ ഓണാഘോഷം നാളെ
 •  
      © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway