നാട്ടുവാര്‍ത്തകള്‍

വിഷം തുപ്പുന്ന ശശികലയ്ക്കെതിരെ കൊച്ചിയിലും കോഴിക്കോട്ടും കേസെടുത്തു

കൊച്ചി: വിദ്വേഷ പ്രസംഗത്തില്‍ ഹിന്ദു ഐക്യവേദി നേതാവ് ശശികലയ്‌ക്കെതിരെ പൊലീസ് കേസേടുത്തു. ഐ.പി.സി 153-ാം വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ഞായറാഴ്ച പറവൂരില്‍ നടത്തിയ പ്രസംഗത്തിലാണ് കേസെടുത്തിരിക്കുന്നത്. അതേസമയം 2006 ല്‍ മുതലക്കുളത്ത് നടത്തിയ പ്രസംഗത്തിന്റെ പേരില്‍ കോഴിക്കോട് കസബ പൊലീസും ശശികലയ്‌ക്കെതിരെ കേസേടുത്തു.

പറവൂരില്‍ എഴുത്തുകാര്‍ക്കെതിരെയും വിഡി സതീശന്‍ എംഎല്‍എയ്ക്കുമെതിരെ നടത്തിയ മതസ്പര്‍ദ്ധയ്ക്കിടയാക്കുന്ന പ്രസ്താവനകള്‍ പരിഗണിച്ചാണ് കേസെടുത്തിരിക്കുന്നത്. വിഡി സതീശന്‍ നല്‍കിയ പരാതിയലാണ് കേസെടുത്തിരിക്കുന്നത്.
എതിര്‍ക്കുന്തോറും വളരുന്നതാണ് ആര്‍എസ്എസ്. എതിര്‍ക്കുന്നവരെ കൊല്ലുന്ന ഗതികേട് ആര്‍എസ്എസ്സിനില്ല. അങ്ങനെയൊരു കൊലപാതകം ആര്‍എസ്എസ്സിന് ആവശ്യമില്ല. അതുകൊണ്ട് മതേതരവാദികളായ എഴുത്തുകാരോട് പറയുകയാണ്‌, മക്കളേ ആയുസ്സ് വേണമെങ്കില്‍ മൃത്യൂഞ്ജയ ഹോമം നടത്തിക്കോളിന്‍. എപ്പഴാ എന്താ വരുകാ എന്ന് പറയാന്‍ ഒരു പിടുത്തോം ഉണ്ടാകില്ല. ഓര്‍ത്ത് വെക്കാന്‍ പറയുകയാണ്. മൃത്യൂജ്ഞയ ഹോമം അടുത്തുള്ള ശിവക്ഷേത്രത്തിലെങ്ങാനും പോയി കഴിച്ചോളിന്‍. അല്ലെങ്കില്‍ ഗൗരിമാരെപ്പോലെ നിങ്ങളും ഇരകളാക്കപ്പെടാം. ഹിന്ദു ഐക്യ വേദിയുടെ പൊതു യോഗത്തിലെ ശശികലയുടെ ഒാഡിയോ ക്ലിപ്പ് പറവൂര്‍ പൊലീസ് പരിശോധിച്ച് വരികയാണ്. - ഇങ്ങനെയായിരുന്നു ശശികലയുടെ പ്രസംഗം

വിഡി സതീശന്‍ എംഎല്‍എയും ഡിവൈഎഫ്ഐയും പരാതി നല്‍കിയതിന് പിന്നാലെ നടപടിയെടുക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു.

മാറാട് വിഷയത്തില്‍ മതവിദ്വേഷത്തിനിടയാക്കുന്ന തരത്തില്‍ പ്രസംഗിച്ചെന്ന് കണ്ടെത്തിയതിനെ തുര്‍ന്ന് കോഴിക്കോട് കസബ പൊലീസും ശശികലയ്ക്കെതിരെ കേസെടുത്തിരിന്നു. മുതലക്കുളത്ത് 2006ല്‍ നടത്തിയ പ്രസംഗമാണ് കേസിന് ആധാരം.2006 ലെ പ്രസംഗത്തിന് 2017 ല്‍ കാസര്‍ഗോഡ് പൊലീസിലാണ് ആദ്യം പരാതി കൊടുത്തിരുന്നത്. എന്നാല്‍ പ്രസംഗം കോഴിക്കോട് വെച്ചുള്ളതായതിനാല്‍ കേസ് കസബ പൊലീസിന് കൈമാറുകയായിരുന്നു.

തുടര്‍ന്ന് ആറുമാസം മുമ്പ് കേസ് ചാര്‍ജ് ചെയ്യപ്പെടുകയും അറസ്റ്റുണ്ടാകുമെന്ന് കരുതി ശശികല ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ വിഷയത്തില്‍ സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കാത്തതിനെത്തുടര്‍ന്ന് നടപടി ക്രമങ്ങള്‍ അനന്തമായി നീണ്ടുപോകുകയായിരുന്നു.

  • ദിലീപിനെ കുടുക്കിയത് അഹങ്കാരിയായ ആ യുവനടന്‍, പൃഥിരാജിന്റെ പേര് പറയാതെ പറഞ്ഞു പി.സി ജോര്‍ജ്, ശ്രീകുമാര്‍ മേനോന്‍ ദിലീപിന്റെ കുടുംബം കലക്കിയെന്നും ആരോപണം
  • ഓണം ബംബര്‍ ഭാഗ്യവാന്‍ മലപ്പുറത്ത്, കാത്തിരിക്കുന്നത് പത്തു കോടിയുടെ സമ്മാനം
  • ഭര്‍ത്താവിന്റെ ജനനേന്ദ്രിയം മുറിച്ചത് എന്തിന്? യുവതി പോലീസിനോടു പറഞ്ഞ കഥ...
  • തമിഴ്‌നാട്ടിലെ അവസ്ഥ നിര്‍ബന്ധിച്ച് കല്യാണം കഴിപ്പിച്ച പെണ്‍കുട്ടിയുടേത്- നൂറു ദിവസത്തിനുള്ളില്‍ തെരഞ്ഞെടുപ്പ് നടന്നാല്‍ മത്സരിക്കുമെന്ന് കമല്‍ഹാസന്‍
  • 50ലക്ഷം ആവശ്യപ്പെട്ടു തട്ടിക്കൊണ്ടുപോകപ്പെട്ട മലയാളി വിദ്യാര്‍ത്ഥി കൊല്ലപ്പെട്ട നിലയില്‍
  • ജയിലിലേക്കുള്ള സിനിമാക്കാരുടെ ഒഴുക്ക് നിലക്കും, ദിലീപ് ഇനി കാവ്യയെ വിളിക്കേണ്ടെന്ന് നിര്‍ദ്ദേശം
  • കുറ്റിപ്പുറത്ത് ലോഡ്ജില്‍ ഭാര്യ യുവാവിന്റെ ജനനേന്ദ്രിയം മുറിച്ചു: കേരളത്തില്‍ '22 ഫീമെയില്‍ ' മാനിയ
  • ആശ്രമത്തിലെത്തിയ യുവതിയ്ക്ക് ലൈംഗിക പീഡനം; 70 കാരനായ ആള്‍ദൈവത്തിനെതിരെ കേസ്
  • ഒരു മലയാളി കൂടി ഐഎസ് കേന്ദ്രത്തില്‍ ;ലക്ഷ്യസ്ഥാനത്ത് എത്തിയെന്നും ഇനി കാത്തിരിക്കേണ്ടെന്നും മാതാവിന് സന്ദേശം
  • വി.എം രാധാകൃഷ്ണന്റെ 23 കോടിയുടെ സ്വത്ത് എന്‍ഫോഴ്‌സ്‌മെന്റ് കണ്ടുകെട്ടി
  •  
        © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway