നാട്ടുവാര്‍ത്തകള്‍

നല്ല എതിര്‍വിസ്താരം നടത്തിയാല്‍ പൊളിഞ്ഞുവീഴുന്ന കേസാണിത്; ദിലീപിനെ പിന്തുണച്ച് സെബാസ്റ്റ്യന്‍ പോള്‍ വീണ്ടും

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെ പിന്തുണച്ച് സെബാസ്റ്റ്യന്‍ പോള്‍ വീണ്ടും രംഗത്ത്. പൊലീസിനെ വിശ്വസിച്ച് നിഗ്രഹിക്കുന്നത് ശരിയല്ലെന്നാണ് സെബാസ്റ്റ്യന്‍ പോള്‍ പറയുന്നത്. നല്ല എതിര്‍വിസ്താരം നടത്തിയാല്‍ പൊളിഞ്ഞുവീഴുന്ന കേസാണിതെന്നും അദ്ദേഹം പറഞ്ഞു. താന്‍ ഇരയ്ക്ക് എതിരല്ലെന്നും സെബാസ്റ്റ്യന്‍ പോള്‍ പറഞ്ഞു.
കഴിഞ്ഞദിവസം സൗത്ത് ലൈവ് പ്രസിദ്ധീകരിച്ച ലേഖനത്തിലാണ് ദിലീപിനെ അനുകൂലിച്ച് ചീഫ് എഡിറ്റര്‍ സെബാസ്റ്റ്യന്‍ പോള്‍ രംഗത്തുവന്നത്.
മദനിയെയും പരപ്പനങ്ങാടിയിലെ സക്കറിയെയും പോലെ ദിലീപ് നീതിനിഷേധം നേരിടുകയാണെന്നും ദിലീപിനെതിരായി കയറും കടിഞ്ഞാണുമില്ലാതെ നീങ്ങുന്ന പൊലീസിനെതിരെ നിയന്ത്രിക്കണമെന്നുമാണ് ലേഖനത്തില്‍ സെബാസ്റ്റിയന്‍ പോള്‍ അഭിപ്രായപ്പെട്ടത്.
'സഹാനുഭൂതി കുറ്റമല്ല; ദിലീപിനുവേണ്ടിയും ചോദ്യങ്ങള്‍ ഉണ്ടാകണം’ എന്ന തലക്കെട്ടിലായിരുന്നു സെബ്സ്റ്റിയന്‍ പോളിന്റെ ലേഖനം. ഇതിനെതിരെ ആഷിഖ് അബുവടക്കം രംഗത്തുവന്നിരുന്നു.

അതേസമയം ദിലീപുമായും കുടുംബവുമായും വ്യക്തിപരമായ അടുപ്പവും സൗഹൃദവുമുണ്ടെങ്കിലും താന്‍ ആക്രമിക്കപ്പെട്ട നടിയ്ക്ക് ഒപ്പമാണെന്ന് തിരക്കഥാ കൃത്ത് ദീദി ദാമോദരന്‍ വ്യക്തമാക്കി. സെബാസ്റ്റ്യന്‍ പോളിന്റെ ലേഖനം വിവാദമായ സാഹചര്യത്തിലാണ് ദീദി ദാമോദരന്റെ പ്രതികരണം.
ദിലീപുമായുമുണ്ട് എനിക്ക് വ്യക്തിപരമായ അടുപ്പവും സൗഹൃദവും. അവരോടെനിക്ക് ഒരു വൈരാഗ്യവുമില്ല. എന്നാല്‍ കഴിഞ്ഞ കാല്‍നൂറ്റാണ്ടായി മലയാള സിനിമയിലെ ബലാത്സംഗത്തിന്റെ ചരിത്രത്തെക്കുറിച്ച് പഠിക്കുകയും പഠിപ്പിക്കുകയും എഴുതുകയും ചെയ്തു പോരുന്ന എനിക്ക് ഏത് സഹോദരി ആക്രമിക്കപ്പെടുമ്പോഴും അവള്‍ക്കൊപ്പം നില്‍ക്കാനേ കഴിയൂ. അതില്‍ കുറഞ്ഞ ഒരു നിലപാട് അസാധ്യമാണ്-അവര്‍ വ്യക്തമാക്കി.

  • ഡല്‍ഹിയിലെ സ്‌കൂളില്‍ നാലര വയസുകാരന്‍ സഹപാഠിയെ പീഡിപ്പിച്ചു! എന്തു ചെയ്യണമെന്നറിയാതെ പോലീസ്
  • മന്ത്രി തന്നെ സഹായിച്ചിട്ടില്ലെന്ന് വിമാനത്താവളത്തില്‍ കണ്ണന്താനത്തെ പരസ്യമായി ശകാരിച്ച വനിതാ ഡോക്ടര്‍
  • മഞ്ജു വാര്യരുടെ മൊഴി നിര്‍ണായകം; മാധ്യമങ്ങളോട് പ്രതികരിക്കാതെ മഞ്ജു
  • ഗോവയില്‍ വച്ച് നടിയെ കൂട്ടമാനഭംഗം ചെയ്ത് വീഡിയോ പിടിക്കാന്‍ പദ്ധതിയിട്ടു , ദിലീപിന്റെ ക്വട്ടേഷന്‍ 1.5 കോടിക്കെന്നു കുറ്റപത്രം
  • ദിലീപ് പ്രതിയായ കുറ്റപത്രത്തിന്റെ സൂക്ഷ്‌മ പരിശോധന അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയില്‍
  • അമലാപോള്‍ താമസിക്കുന്നത് പുതുച്ചേരിയിലെ ടോയ്‌ലറ്റ് പോലുമില്ലാത്ത കുടുസു മുറിയില്‍ ! ഫഹദിന്റെ 'വീട്ടില്‍' താമസക്കാര്‍ പലര്‍
  • കാനഡയിലും മക്കാവുവിലും ഓസ്‌ട്രേലിയയിലും ജോലി വാഗ്ദാനം ചെയ്ത് വൈദികനടക്കം അഞ്ചംഗ സംഘം തട്ടിയത് ഒന്നര കോടി!
  • ശശീന്ദ്രന് മന്ത്രിസഭയിലേക്ക് മടങ്ങിവരാമെന്ന് മുഖ്യമന്ത്രി; കുറ്റം മുഴുവന്‍ ചാനലിന്
  • ഫോണ്‍കെണി: കമ്മീഷന്‍ റിപ്പോര്‍ട്ട് മന്ത്രിസഭ അംഗീകരിച്ചു, മംഗളത്തിന്റെ ലൈസന്‍സ് റദ്ദാക്കാന്‍ സാധ്യത
  • കൂട്ടമാനഭംഗം, ഗൂഢാലോചന കുറ്റം ചുമത്തി ദിലീപിനെ എട്ടാം പ്രതിയാക്കി കുറ്റപത്രം സമര്‍പ്പിച്ചു; മഞ്ജു വാര്യര്‍ പ്രധാന സാക്ഷി
  •  
        © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway