സിനിമ

സംസ്ഥാന ചലച്ചിത്ര വേദിയില്‍ നടിക്കുവേണ്ടി പരസ്യ പ്രതിഷേധവുമായി റിമ കല്ലിങ്കല്‍

കൊച്ചിയില്‍ ആക്രമിക്കപ്പെട്ട നടിയെ വിസ്മരിച്ചു പ്രതിസ്ഥാനത്തുള്ള ദിലീപിനായി സിനിമാലോകം നീങ്ങുന്നതിനിടെ പ്രതിഷേധവുമായി വിമണ്‍ ഇന്‍ സിനിമാ കളക്ടീവ്. സംസ്ഥാന ചലച്ചിത്ര പുരസ്‌കാര വേദിയില്‍ അപ്രതീക്ഷിതമായി നടിക്ക് പിന്തുണയര്‍പ്പിച്ച ബാനറുമായി നടിയും നര്‍ത്തകിയുമായ റിമ കല്ലിങ്കല്‍ എത്തി. ചടങ്ങില്‍ നൃത്തം അവതരിപ്പിച്ചതിന് ശേഷമാണ് 'അവള്‍ക്കൊപ്പം' എന്ന് കുറിച്ചിരിക്കുന്ന ബാനറുമായി റിമ കല്ലിങ്കല്‍ വേദിയിലെത്തിയത്. കാണികള്‍ നിറഞ്ഞ ഹര്‍ഷാരവത്തോടെയാണ് റിമയുടെ ബാനറിന് പിന്തുണയര്‍പ്പിച്ചതും.


നടിമാരുടെ കൂട്ടായ്മയായ വിമണ്‍ ഇന്‍ സിനിമാ കളക്ടീവ് വേദിയിലെ സജീവ അംഗം കൂടിയായാണ് റിമ. സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തിന് മുന്നോടിയായി സംഘടനയുടെ നേതൃത്വത്തില്‍ ആക്രമിക്കപ്പെട്ട നടിക്ക് പിന്തുണ അറിയിച്ചുകൊണ്ട് അംഗങ്ങള്‍ ഒപ്പുശേഖരണം നടത്തിയിരുന്നു.

നടന്‍ ദിലീപിനെ ജയിലില്‍ സന്ദര്‍ശിക്കുന്ന താരങ്ങളുടെ എണ്ണം ദിനംപ്രതി വര്‍ധിക്കുന്ന സാഹചര്യത്തിലാണ് നടിമാരുടെ കൂട്ടായ്മ ശക്തമായ നിലപാടെടുത്ത് ആക്രമിക്കപ്പെട്ട നടിക്കൊപ്പം നില്‍ക്കുന്നത്. വിമണ്‍ ഇന്‍ സിനിമാ കളക്ടീവ് രൂപീകരിച്ചതിന് ശേഷമുളള ആദ്യ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരമായിരുന്നു തലശേരിയില്‍ അരങ്ങേറിയത്. നേരത്തെ 'അവള്‍ക്കൊപ്പം മാത്രം' എന്ന പേരില്‍ റിമയുടെ ഭര്‍ത്താവും സംവിധായകനുമായ ആഷിഖ് അബുവും പോസ്റ്റിട്ടിരുന്നു.

  • ദിലീപിനെ സ്വീകരിക്കാന്‍ ദുബായിലെ കരാമയില്‍ ഒരുക്കങ്ങള്‍ തകൃതി ; താരം 28ന് എത്തും
  • പുതുച്ചേരിയിലെ ആഡംബരക്കാര്‍ രജിസ്‌ട്രേഷന്‍: ഫഹദ് ഫാസില്‍ 17.68 ലക്ഷം നികുതിയടച്ചു തലയൂരി
  • അഞ്ജു ബോബി ജോര്‍ജിന്റെ ജീവിതം സിനിമയാകുമ്പോള്‍ നായിക വിരാട് കോലിയുടെ കാമുകി
  • ലേബര്‍ റൂമില്‍ നിന്നുള്ള നിത്യമേനോന്റെ പ്രസവ സെല്‍ഫി വൈറലായി
  • ദീപികയുടെ തല സുരക്ഷിതമായി വേണമെന്ന് കമല്‍ ഹാസന്‍
  • മാധ്യമങ്ങള്‍ അതിരുവിട്ടു; പൊതുവേദിയില്‍ പൊട്ടിക്കരഞ്ഞ് ഐശ്വര്യ റായ്
  • ദീപികയുടെ തലവെട്ടുന്നവരുടെ കുടുംബവും ഏറ്റെടുക്കും 10 കോടിയും നല്‍കാമെന്ന് ബിജെപി നേതാവ്‌
  • ജനങ്ങള്‍ ഉണര്‍ന്നിരിക്കണം; ക്രിമിനലുകള്‍ ഇനി തമിഴ്‌നാട് ഭരിക്കേണ്ട- കമല്‍ഹാസന്‍
  • എന്നെപ്പോലും ഞെട്ടിച്ചാണ് അവള്‍ ആ പാട്ട് മനപാഠമാക്കിയത്; ധോണിയുടെ മകള്‍ മലയാളം പഠിച്ചതിനെകുറിച്ച് ആയ ഷീല
  • പിറന്നാള്‍ ആശംസകള്‍ എന്റെ തങ്കമേ....; നയന്‍താരയോടുപ്രണയാതുരനായി സംവിധായകന്‍
  •  
        © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway