സിനിമ

കാവ്യയുടെ വില്ലയിലെ സന്ദര്‍ശക രജിസ്റ്റര്‍ നശിപ്പിച്ചു! അറസ്റ്റ് ഭയന്ന് നാദിര്‍ഷ, ദിലീപ് വീണ്ടും ഹൈക്കോടതിയിലേക്ക്

കൊച്ചി: നടിയെ ആക്രമിച്ച കേസുമായ ബന്ധപ്പെട്ട് തെളിവാകേണ്ട കാവ്യ മാധവന്റെ കൊച്ചിയിലെ വില്ലയിലെ സന്ദര്‍ശക രജിസ്റ്റര്‍ നശിച്ചു. നടിയെ ആക്രമിച്ച സംഭവത്തിന് മുമ്പും ശേഷവുമുള്ള രജിസ്റ്ററാണ് നശിച്ചത്. കാവ്യയുടെ വില്ലയില്‍ പോയിട്ടുണ്ടെന്ന് സുനില്‍ മൊഴി നല്‍കിയിരുന്നു . തന്റെ പേരും ഫോണ്‍ നമ്പരും രജിസ്റ്ററില്‍ കുറിച്ചെന്നായിരുന്നു സുനിലിന്റെ മൊഴി . കാവ്യമായുള്ള സുനിലിന്റെ അടുപ്പം സ്ഥിരീകരിക്കാനായിരുന്നു പൊലീസ് ശ്രമം . അതുകൊണ്ടു തന്നെ ഈ രജിസ്റ്റര്‍ മനഃപൂര്‍വ്വം നശിപ്പിച്ചതാണ് എന്നു പൊലീസ് കരുതുന്നു. വെള്ളം വീണ് നശിച്ചുപോയെന്നാണ് സുരക്ഷാജീവനക്കാര്‍ പറയുന്നത്. നടി ആക്രമിക്കപ്പെടുന്നതിനു തൊട്ടു മുമ്പും ശേഷവുമുള്ള രജിസ്റ്ററാണ് നശിച്ചിരിക്കുന്നത്.


അതിനിടെ, നടിയെ ആക്രമിച്ച കേസുമായ ബന്ധപ്പെട്ട് നടനും സംവിധായകനുമായ നാദിര്‍ഷയുടെ പങ്കിനെപ്പറ്റി പോലീസിനു സൂചന ലഭിച്ചത് കേസ് അന്വേഷണത്തിന്റെ രണ്ടാംഘട്ടത്തിലെന്നു വിവരം. ജയിലില്‍ നിന്ന് പള്‍സര്‍ സുനി നാദിര്‍ഷായെ മൂന്നു തവണ ഫോണ്‍ വിളിച്ചതിനു തെളിവുണ്ട്. എന്നാല്‍, ഒരു തവണയേ വിളിച്ചിട്ടുള്ളൂവെന്നാണു നാദിര്‍ഷാ പറഞ്ഞത്. പള്‍സര്‍ സുനിയെ അറിയില്ലെന്നാണ് നാദിര്‍ഷ പറയുന്നതെങ്കിലും അറിയാമെന്നതിനു തെളിവുണ്ടെന്ന നിലപാടിലാണ് പോലീസ്.

നാദിര്‍ഷയുടെ മുന്‍കൂര്‍ ജാമ്യഹര്‍ജി നാളെ ഹൈക്കോടതി പരിഗണിക്കാനിരിക്കെ തിടുക്കത്തിലുള്ള അറസ്റ്റിലേക്കു അന്വേഷണ സംഘം പോകുന്നില്ല. ചോദ്യം ചെയ്യലിന് നാദിര്‍ഷ ഹാജരാകാത്തതിനാല്‍ മുന്‍കൂര്‍ ജാമ്യത്തില്‍ ഹൈക്കോടതി വിധി വന്ന ശേഷം നടപടിക്കൊരുങ്ങിയാണ് അന്വേഷണ സംഘം. മുന്‍കൂര്‍ ജാമ്യ ഹര്‍ജി പരിഗണിച്ച ശേഷം ചോദ്യം ചെയ്താല്‍ മതിയെന്ന തീരുമാനത്തിലാണ് പൊലീസ്.അറസ്റ്റ് തടയണമെന്ന് ആവശ്യപ്പെട്ടാണ് മുന്‍കൂര്‍ ജാമ്യഹര്‍ജി നല്‍കിയിരിക്കുന്നത്. എന്നാല്‍, ഇതു തടയാനാകില്ലെന്നു കോടതി വ്യക്തമാക്കിയിരുന്നു.


നാദിര്‍ഷാ സുനിക്കു 25,000 രൂപ കൊടുത്തതു സംബന്ധിച്ചും ഡി.ജി.പിക്കു നല്‍കിയ ഫോണ്‍ റെക്കോഡിങ് പൂര്‍ണമാണെന്ന് വാദിക്കുന്നതു സംബന്ധിച്ചും വ്യക്തമായ ഉത്തരവും കിട്ടേണ്ടതുണ്ട്. ദിലീപിനൊപ്പം മുമ്പ് നാദിര്‍ഷയെയും പതിമൂന്നു മണിക്കൂര്‍ പോലീസ് ചോദ്യം ചെയ്യുകയും പിന്നീട് വിട്ടയയ്ക്കുകയും ചെയ്തിരുന്നു.


ഞായറാഴ്ച വൈകി ആശുപത്രിയില്‍നിന്നു ഡിസ്ചാര്‍ജ് ചെയ്ത നാദിര്‍ഷ ഇന്നലെ ചോദ്യംചെയ്യലിനു ഹാജരാകുമെന്ന് അഭ്യൂഹമുണ്ടായിരുന്നു. ഹര്‍ജി നാളെ പരിഗണിക്കുന്നതിനാലാണു ഹാജരാകാത്തതെന്നു സൂചനയുണ്ട്.


ഈ മാസം ആറാം തിയതി ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് അന്വേഷണസംഘം നോട്ടീസ് നല്‍കിയെങ്കിലും, നെഞ്ചുവേദനയാണെന്നറിയിക്കുകയും കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിക്കുകയുമായിരുന്നു. തുടര്‍ന്ന് ആശുപത്രിയില്‍ വച്ച് നാദിര്‍ഷ മുന്‍കൂര്‍ ജാമ്യഹര്‍ജി നല്‍കി. എന്നാല്‍ ഹൈക്കോടതി ഹര്‍ജി പരിഗണിക്കുന്നത് 13ാം തിയതിലേക്ക് മാറ്റുകയാണുണ്ടായത്.


ഇതോടെ അഞ്ച് ദിവസം ആശുപത്രിയില്‍ കഴിഞ്ഞ നാദിര്‍ഷ ഞായറാഴ്ച രാത്രി 10 മണിയോടെ ആശുപത്രി വിട്ടെങ്കിലും അന്വേഷണസംഘത്തിന് മുന്നില്‍ ഇതുവരെ ഹാജരായിട്ടില്ല.


അതേസമയം, ജാമ്യം തേടി ദിലീപ് ഹൈക്കോടതിയില്‍ നാളെ വീണ്ടും ഹര്‍ജി നല്‍കും. ഇത് മൂന്നാം തവണയാണ് ദിലീപ് ഹൈക്കോടതിയെ സമീപിക്കുന്നത്. എന്നാല്‍ സിനിമാക്കാര്‍ കൂട്ടമായി ജയിലിലേക്ക് സന്ദര്‍ശകരായി എത്തിയത് ദിലീപിന്റെ ജാമ്യഹര്‍ജിയില്‍ പ്രോസിക്യൂഷന്‍ ഇത്തവണ വലിയ ആയുധമാക്കും.

 • ഞാന്‍ ഇവിടെവരെ എത്തിയത് ശരീര സൗന്ദര്യം കൊണ്ട് മാത്രം- റായ് ലക്ഷ്മി
 • ലാ​ലേ​ട്ട​ന്‍ വീ​ണ്ടും ഗായകനായി, ഒ​പ്പം പാടാന്‍ ശ്രേ​യാ ഘോ​ഷ​ല്‍
 • 'മാതൃഭൂമി' സ്ഥാപനങ്ങള്‍ക്ക് സിനിമാക്കാരുടെ വിലക്ക്; സഹകരിക്കരുതെന്ന് നിര്‍ദ്ദേശം
 • സ്വന്തം സംവിധാനം ഏല്‍ക്കുന്നില്ല; ഷാജി കൈലാസ് നവാഗത സംവിധായകന്റെ സിനിമ നിര്‍മ്മിക്കുന്നു
 • 'കൊന്നത് എന്റെ അനുജനെ'; ആദിവാസിയുവാവിന്റെ കൊലപാതകത്തില്‍ വികാരഭരിതനായി മമ്മൂട്ടി
 • മേയ്ക്കപ്പിനായി മണിക്കൂറുകള്‍ ; കീര്‍ത്തി സുരേഷിനെതിരെ അണിയറപ്രവര്‍ത്തകര്‍
 • തീറ്ററപ്പായിയായി കലാഭവന്‍ മണിയുടെ അനുജന്‍ നായകനായെത്തുന്നു
 • 100 ഏക്കറില്‍ 'മഹാഭാരത സിറ്റി', ഒപ്പം ജാക്കിചാനും - രണ്ടാമൂഴത്തിന്റെ വിശേഷങ്ങള്‍
 • മമ്മൂട്ടിയുടെ നായികയാകാന്‍ റായ് ലക്ഷ്മി ബോളിവുഡില്‍ നിന്ന് തിരിച്ചെത്തുന്നു
 • നടന്‍ ആര്യയുടെ സ്വയംവര റിയാലിറ്റി ഷോയില്‍ മലയാളി പെണ്‍കുട്ടികളും
 •  
      © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway