യു.കെ.വാര്‍ത്തകള്‍

ജന്മനാട് തേങ്ങലോടെ യാത്രയാക്കി; ബെന്നിചേട്ടന് ചേര്‍പ്പുങ്കലില്‍ അന്ത്യനിദ്ര


കോട്ടയം: ലണ്ടനിലെ മോട്ടോര്‍വേ 1 ല്‍ വാഹനാപകടത്തില്‍ മരിച്ച നോട്ടിംഗ്ഹാമില്‍ താമസിക്കുന്ന പാലാ ചേര്‍പ്പുങ്കല്‍ കടൂക്കുന്നേല്‍ സിറിയക് ജോസഫി (ബെന്നി-52) നു ചേര്‍പ്പുങ്കല്‍ മാര്‍ സ്ലീവാ ഫൊറോന പള്ളി സെമിത്തേരിയിലെ കുടുംബക്കല്ലറയില്‍ അന്ത്യനിദ്ര . കോരിച്ചൊഴിയുന്ന മഴയില്‍ ജന്മനാട് പ്രിയ സ്നേഹിതന് കണ്ണീരോടെ യാത്രയയപ്പു നല്‍കി.


ബെന്നിയുടെ ഭാര്യ ആന്‍സിയും മക്കളായ ബെന്‍സണ്‍, ബെനീറ്റ എന്നിവരും യുകെയിലുള്ള മറ്റു കുടുംബാംഗങ്ങളും ഞായറാഴ്ച നാട്ടിലെത്തിയിരുന്നു. യുകെയിലുള്ള ബന്ധുക്കളും സുഹൃത്തുക്കളും അടക്കം നൂറുകണക്കിന് പേര്‍ വെള്ളിയാഴ്ച വൈകിട്ട് അന്തിമോപചാരം അര്‍പ്പിക്കാനായി ചേര്‍പ്പുങ്കല്‍ പള്ളിയില്‍ എത്തിയിരുന്നു.


ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയുടെ പിആര്‍യും നോട്ടിംഗ്ഹാം ഇടവക വികാരിയുമായ ഫാ. ബിജു കുന്നയ്‌ക്കാട്ട് അന്ത്യശുശ്രുഷയില്‍ പങ്കെടുത്തു. നോട്ടിംഗ്ഹാം മലയാളികളെ പ്രതിനിധീകരിച്ച് ഇടവക വികാരി ഫാ. ബിജു കുന്നക്കാട്ടിലും അഡ്വ. ജോബി പുതുക്കുളങ്ങരയും, സോയിമോനും കുടുംബവും ബെന്നിയുടെ കുടുംബത്തോടൊപ്പം സംസ്കാര ചടങ്ങുകളില്‍ പങ്കെടുക്കാന്‍ നാട്ടില്‍ എത്തിയിരുന്നു.


കെഎം മാണി എംഎല്‍ എ, ജോസ് കെ മാണി എംപി എന്നിവരും അന്തിമോപചാരം അര്‍പ്പിക്കാനെത്തി. യുകെയിലെ സ്പോര്‍ട്സ് രംഗത്ത് പ്രവര്‍ത്തിക്കുന്ന ബ്രിട്ടീഷ് ബ്ലാസ്റ്റേഴ്സ് അക്കാദമിക്ക് വേണ്ടി പ്രശസ്ത സിനിമാ താരം ചാലി പാല മൃതദേഹത്തില്‍ റീത്ത് സമര്‍പ്പിച്ചു. നിര്‍മ്മാതാക്കളായ ഷൈജു, രാജേഷ്‌ തോമസ്‌, ജോസഫ്, രഞ്ജി എന്നിവരും നോട്ടിംഗ്ഹാമിലെ വിവിധ കലാ സാംസ്കാരിക സംഘടനകളായ എന്‍.എം.സി.എ, മുദ്ര എന്നിവയ്ക്ക് വേണ്ടിയും മൃതദേഹത്തില്‍ റീത്തുകള്‍ സമര്‍പ്പിക്കപ്പെട്ടു.


കഴിഞ്ഞ വെള്ളിയാഴ്ചനോട്ടിംഗ്ഹാമിലുള്ള ഗുഡ് ഷെപ്പേര്‍ഡ് കത്തോലിക്കാ ദേവാലയത്തില്‍ ഉച്ചകഴിഞ്ഞ് 2 മണിക്ക് ദിവ്യബലിയും മറ്റു പ്രാര്‍ത്ഥനാ ശുശ്രൂഷകളും നടത്തുകയും ബെന്നി ചേട്ടന്‍റെ മൃതദേഹം പൊതുദര്‍ശനത്തിന് വയ്ക്കുകയും ചെയ്തിരുന്നു. യുകെയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി നൂറു കണക്കിന് മലയാളികള്‍ ഇവിടെ അന്തിമോപചാരം അര്‍പ്പിക്കാന്‍ എത്തിയിരുന്നു. ഞായറാഴ്ചയാണ് യുകെയിലെ അന്തിമോപചാരത്തിനും പൊതുദര്‍ശനത്തിനു ശേഷം എമിറേറ്റ്സ് വിമാനത്തില്‍ മൃതദേഹം നാട്ടിലേക്ക് കൊണ്ടു പോയത്.


ABC ട്രാവല്‍സ് എന്ന പേരില്‍ മിനി ബസ് സര്‍വ്വീസ് നടത്തിക്കൊണ്ടിരുന്ന തങ്ങളുടെ പ്രിയ സുഹൃത്തിന്റെ അകാല വേര്‍പാടിന്റെ നടുക്കത്തില്‍ നിന്നും നോട്ടിംഗ്ഹാമിലുള്ളവര്‍ ഇനിയും മോചിതരായിട്ടില്ല. കഴിഞ്ഞ 26ന് നോട്ടിംഗ്ഹാമില്‍ നിന്നും ലണ്ടനിലേക്ക് മറ്റു പതിനൊന്ന് പേരുമായി യാത്ര ചെയ്യുമ്പോഴാണ് നാടിനെ നടുക്കിയ വന്‍ദുരന്തമുണ്ടായതും ബെന്നിക്കും 7 സഹയാത്രികര്‍ക്കും ജീവന്‍ നഷ്ടപ്പെട്ടതും. മരിച്ചവരില്‍ ഒരാള്‍ മലയാളിയായ ഋഷി രാജീവാണ്. ഋഷി ജോലിചെയ്തിരുന്ന ബെംഗളൂരുവിലെ വിപ്രോ കമ്പനിയിലെ ജീവനക്കാരും ബന്ധുക്കളുമാണ് കൊല്ലപ്പെട്ടത്. 15 വര്‍ഷത്തോളമായി ലണ്ടനില്‍ താമസിക്കുകയാണ് സിറിയക്.

മൃതദേഹം നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി റെക്കോര്‍ഡ് വേഗത്തിലാണ് അധികൃതര്‍ കൈമാറിയത്. മറുനാട്ടിലും തന്‍റേതായ വ്യക്തിത്വം മറ്റുള്ളവര്‍ക്ക് മാതൃകയായി ജീവിതത്തിലൂടെ പ്രകടമാക്കിയ ബെന്നി നോട്ടിംഗ്ഹാം മലയാളി സമൂഹത്തില്‍ നിറഞ്ഞു നിന്ന വ്യക്തിത്വമായിരുന്നു.

 • മെഗാനും ഹാരിക്കും വന്ന കത്തില്‍ വെളുത്ത പൊടി; ആന്ത്രാക്‌സ് ഭീതിയില്‍ പരിശോധന
 • ടിവി ലൈസന്‍സ് ഫീസ് കൂട്ടി; ഏപ്രില്‍ മുതല്‍ 3.50 പൗണ്ട് അധികം
 • പാര്‍ലമെന്റിന് മുന്നില്‍ വംശീയാതിക്രമം; എംപിയെ കാണാനെത്തിയ സിഖ് യുവാവിന്റെ തലപ്പാവ് തട്ടിത്തെറിപ്പിക്കാന്‍ ശ്രമിച്ചു
 • കവന്‍ട്രിയില്‍ അമ്മയുടെ കണ്‍മുന്നില്‍ ആറും രണ്ടും വയസുള്ള കുരുന്നുകള്‍ കാറിടിച്ചു മരിച്ചു
 • ലണ്ടന്‍ പ്രാദേശിക തെരഞ്ഞെടുപ്പില്‍ ലേബര്‍ തരംഗം; ടോറികളുടെ കോട്ടകള്‍ തകരും
 • ഡ്രൈവിംഗിനിടെ ഇ-സിഗരറ്റ്: ലൈസന്‍സ് പോകും; 2500 പൗണ്ട് പിഴയും
 • യൂണിവേഴ്‌സിറ്റി അധ്യാപകരുടെ പെന്‍ഷന്‍ സമരത്തിന് തുടക്കം; ക്ലാസ് മുടക്കത്തിന് റീഫണ്ട് വേണമെന്ന് വിദ്യാര്‍ത്ഥികള്‍
 • ലണ്ടന്‍ ഫാഷന്‍ ഷോയുടെ മുന്‍ നിരയില്‍ ഇതാദ്യമായി രാജ്ഞി
 • യുകെയിലെ വേഗമേറിയ മൊബൈല്‍ നെറ്റ്‌വര്‍ക്ക് ഇഇ; ഒ2 ഏറ്റവും പിന്നില്‍
 • യൂണിവേഴ്‌സിറ്റി ഫീസ് കുറച്ചില്ല; വിദ്യാര്‍ത്ഥികള്‍ക്കു നിരാശ ബാക്കി
 •  
      © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway