സിനിമ

ദിലീപിന് നീരസം തോന്നിയിട്ടുണ്ടെങ്കില്‍ അത് 'റാണി പത്മിനിക്കു' ശേഷം: ആഷിഖ് അബു


കൊച്ചി: ആക്രമിക്കപ്പെട്ട യുവനടിക്കു പിന്തുണ പ്രഖ്യാപിച്ച് വീണ്ടും സംവിധായകന്‍ ആഷിഖ് അബു. ആക്രമണത്തിനിരയായ നടിക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ദാന ചടങ്ങില്‍ റിമ കല്ലിങ്കല്‍ ആരംഭിച്ച 'അവള്‍ക്കൊപ്പം' എന്ന ക്യാമ്പയിന് പിന്തുണ പ്രഖ്യാപിച്ചും തന്നെ വിമര്‍ശിച്ച ദിലീപ് ആരാധകര്‍ക്കുള്ള മറുപടിയും ആഷിഖ് അബു തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കിയിട്ടുണ്ട്. താനും ദിലീപും തമ്മില്‍ നല്ലബന്ധം ആയിരുന്നുവെന്നും, അതിനു വിള്ളല്‍ വീണത് റാണി പത്മിനി എന്ന സിനിമയ്ക്കു ശേഷമായിരിക്കുമെന്നും ആഷിഖ് വെളിപ്പെടുത്തുന്നു.ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
മഹാരാജാസില്‍ പഠിക്കുന്ന സമയത്തെ പരിചയമുള്ള ആളുകളാണ് ദിലീപും അനുജനും. വര്‍ണ്ണക്കാഴ്ചകള്‍ എന്ന സിനിമയുടെ ഷൂട്ടിംഗ് മഹാരാജാസില്‍ വെച്ചുനടന്നപ്പോഴാണ് ഞങ്ങള്‍ പരിചയപ്പെട്ടതും സൗഹൃദത്തില്‍ ആവുന്നതും. ഫാന്‍സ്‌ അസോസിയേഷന്‍ രൂപപെടുന്നതിനു മുന്‍പ് ചന്ദ്രനുദിക്കുന്ന ദിക്കില്‍ എന്ന സിനിമ ഹോള്‍ഡ് ഓവര്‍ ആവാതിരിക്കാന്‍ മഹാരാജാസ് ഹോസ്റ്റലില്‍ നിന്ന് പല കൂട്ടമായി വിദ്യാര്‍ത്ഥികള്‍ തീയേറ്ററുകളില്‍ എത്തുകയും, കൌണ്ടര്‍ ഫോയിലുകള്‍ സഹോദരന്റെ കയ്യിലും ആലുവ പറവൂര്‍ കവലയിലെ വീട്ടില്‍ എത്തുകയും ചെയ്തിട്ടുണ്ട്. തികച്ചും സുഹൃത്തെന്ന നിലയിലുള്ള പിന്തുണയാണ് സിനിമയുമായി യാതൊരു ബന്ധവുമില്ലാതിരുന്ന ഞങ്ങള്‍ ദിലീപ് എന്ന മുന്‍ മഹാരാജാസുകാരന് നല്‍കിയത്. അതിന്റെ എല്ലാ സ്നേഹവും അദ്ദേഹം തിരികെ തരികയും ചെയ്തിട്ടുണ്ട്. ഞങളുടെ ക്യാമ്പസ് ഫിലിം കോളേജ് ഓഡിറ്റോറിയത്തില്‍ വന്നുകണ്ടു, പ്രോത്സാഹിപ്പിച്ചു, യൂത്ഫെസ്റ്റിവലിന് പിരിവ് തന്നിട്ടുണ്ട്. പല തവണ അതിഥിയായി വന്നിട്ടുണ്ട്. സിനിമയില്‍ പല കാലഘട്ടത്തില്‍ ആണെങ്കിലും ഒരേ ഗുരുവിന്റെ ശിഷ്യന്മാരായി. എന്തെങ്കിലും തരത്തില്‍ എന്നോട് നീരസം തോന്നിയിട്ടുണ്ടെങ്കില്‍ റാണി പത്മിനിക് ശേഷമായിരിക്കും. പക്ഷെ ആ നീരസവും മാനുഷികമാണ്. അതിനെ മാനിക്കുന്നു.
മറ്റുള്ളവരെ ഉപദ്രവിക്കുന്ന ആരും എതിര്‍ക്കപെടും, നിസ്സംശയം.
നീതിമാനെന്ന് വ്യക്തിപരമായി വിശ്വസിക്കുന്ന ഒരു ഭരണാധികാരിയുടെ കീഴില്‍ അനീതിക്ക് ഇടമുണ്ടാവില്ല എന്ന വിശ്വാസം ഉള്ളിടത്തോളം കാലം.
#അവള്‍ക്കൊപ്പം
#നീതിക്കൊപ്പം

റാണി പത്മിനിയില്‍ മഞ്ജു വാര്യര്‍ നായികയായിരുന്നു.
നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ അഭിഭാഷകനായ സെബാസ്റ്റിയന്‍ പോളിന്റെയും, നടന്‍ ശ്രീനിവാസന്റെയും, നിലപാടിനെ ആഷിഖ് കഴിഞ്ഞ ദിവസം വിമര്‍ശിച്ചിരുന്നു. പിന്നാലെ പഴയ ഒരു ഫെയ്‌സ്ബുക്ക് പോസ്റ്റ് ഉദ്ധരിച്ച് ദിലീപ് ആരാധകര്‍ ആഷിഖിനെതിരെ രംഗത്തു വന്നിരുന്നു.
കഞ്ചാവ് കൈവശം വെച്ചതിനു നടന്‍ ഷൈന്‍ ടോം ചാക്കോയെ അറസ്റ്റു ചെയ്തതുമായി ബന്ധപ്പെട്ട കേസില്‍ ഷൈനിനെ പിന്തുണച്ച് ആഷിഖ് പോസ്റ്റ് ഇട്ടിരുന്നു. ഇത് വീണ്ടും എടുത്തിട്ടാണ് ദിലീപ് ആരാധകര്‍ രംഗത്തെത്തിയത്.

 • ഞാന്‍ ഇവിടെവരെ എത്തിയത് ശരീര സൗന്ദര്യം കൊണ്ട് മാത്രം- റായ് ലക്ഷ്മി
 • ലാ​ലേ​ട്ട​ന്‍ വീ​ണ്ടും ഗായകനായി, ഒ​പ്പം പാടാന്‍ ശ്രേ​യാ ഘോ​ഷ​ല്‍
 • 'മാതൃഭൂമി' സ്ഥാപനങ്ങള്‍ക്ക് സിനിമാക്കാരുടെ വിലക്ക്; സഹകരിക്കരുതെന്ന് നിര്‍ദ്ദേശം
 • സ്വന്തം സംവിധാനം ഏല്‍ക്കുന്നില്ല; ഷാജി കൈലാസ് നവാഗത സംവിധായകന്റെ സിനിമ നിര്‍മ്മിക്കുന്നു
 • 'കൊന്നത് എന്റെ അനുജനെ'; ആദിവാസിയുവാവിന്റെ കൊലപാതകത്തില്‍ വികാരഭരിതനായി മമ്മൂട്ടി
 • മേയ്ക്കപ്പിനായി മണിക്കൂറുകള്‍ ; കീര്‍ത്തി സുരേഷിനെതിരെ അണിയറപ്രവര്‍ത്തകര്‍
 • തീറ്ററപ്പായിയായി കലാഭവന്‍ മണിയുടെ അനുജന്‍ നായകനായെത്തുന്നു
 • 100 ഏക്കറില്‍ 'മഹാഭാരത സിറ്റി', ഒപ്പം ജാക്കിചാനും - രണ്ടാമൂഴത്തിന്റെ വിശേഷങ്ങള്‍
 • മമ്മൂട്ടിയുടെ നായികയാകാന്‍ റായ് ലക്ഷ്മി ബോളിവുഡില്‍ നിന്ന് തിരിച്ചെത്തുന്നു
 • നടന്‍ ആര്യയുടെ സ്വയംവര റിയാലിറ്റി ഷോയില്‍ മലയാളി പെണ്‍കുട്ടികളും
 •  
      © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway