നാട്ടുവാര്‍ത്തകള്‍

കട്ടപ്പനയിലെ ഋതിക് റോഷന്റെ സെറ്റില്‍ നാദിര്‍ഷാ 25,000 നല്‍കി; പള്‍സര്‍ സുനി

കൊച്ചി: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് സംവിധായകന്‍ നാദിര്‍ഷായ്‌ക്കെതിരെ പള്‍സര്‍ സുനിയുടെ മൊഴി. നടിയെ ആക്രമിക്കുന്നതിന് തൊട്ടുമുന്‍പ് സംവിധായകന്‍ നാദിര്‍ഷാ 25,000 രൂപ നല്‍കി. ദിലീപ് പറഞ്ഞിട്ടാണ് ഈ പണം നാദിര്‍ഷാ നല്‍കിയത്. തൊടുപുഴയില്‍ ചിത്രീകരണം നടന്നുകൊണ്ടിരുന്ന കട്ടപ്പനയിലെ ഋത്വിക് റോഷന്‍ എന്ന സിനിമയുടെ സൈറ്റില്‍ വെച്ചാണ് നാദിര്‍ഷായുടെ പക്കല്‍ നിന്നും പണം കൈപ്പറ്റിയത്. ദിലീപ് പറഞ്ഞിട്ടാണ് പണം വാങ്ങിയതെന്നും സുനി പറഞ്ഞു. കട്ടപ്പനയിലെ ഋത്വിക് റോഷന്‍ എന്ന ചിത്രത്തിന്റെ പ്രൊഡ്യൂസര്‍മാരില്‍ ഒരാള്‍ ദിലീപാണ്.


പള്‍സര്‍ സുനി തൊടുപുഴയില്‍ എത്തിയത് മൊബൈല്‍ ടവര്‍ അടിസ്ഥാനത്തില്‍ പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. പൊലീസ് വീണ്ടും ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചതിനെ തുടര്‍ന്ന് ആശുപത്രിയില്‍ അഡ്മിറ്റായ നാദിര്‍ഷാ ഡിസ്ചാര്‍ജായിരുന്നു. ഹൈക്കോടതിയില്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ നാളെയാണ് പരിഗണിക്കുന്നതും. ഇതിനിടെ നാദിര്‍ഷായെ കസ്റ്റഡിയില്‍ എടുത്തേക്കുമെന്നും സൂചനയുണ്ട്.

ഹൈക്കോടതിയില്‍ വീണ്ടും ജാമ്യാപേക്ഷ നല്‍കാന്‍ ദിലീപ് തീരുമാനിച്ച സാഹചര്യത്തിലാണ് സുനിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ അന്വേഷണം വ്യാപിപ്പിക്കുന്നത്.

  • ദിലീപിനെ കുടുക്കിയത് അഹങ്കാരിയായ ആ യുവനടന്‍, പൃഥിരാജിന്റെ പേര് പറയാതെ പറഞ്ഞു പി.സി ജോര്‍ജ്, ശ്രീകുമാര്‍ മേനോന്‍ ദിലീപിന്റെ കുടുംബം കലക്കിയെന്നും ആരോപണം
  • ഓണം ബംബര്‍ ഭാഗ്യവാന്‍ മലപ്പുറത്ത്, കാത്തിരിക്കുന്നത് പത്തു കോടിയുടെ സമ്മാനം
  • ഭര്‍ത്താവിന്റെ ജനനേന്ദ്രിയം മുറിച്ചത് എന്തിന്? യുവതി പോലീസിനോടു പറഞ്ഞ കഥ...
  • തമിഴ്‌നാട്ടിലെ അവസ്ഥ നിര്‍ബന്ധിച്ച് കല്യാണം കഴിപ്പിച്ച പെണ്‍കുട്ടിയുടേത്- നൂറു ദിവസത്തിനുള്ളില്‍ തെരഞ്ഞെടുപ്പ് നടന്നാല്‍ മത്സരിക്കുമെന്ന് കമല്‍ഹാസന്‍
  • 50ലക്ഷം ആവശ്യപ്പെട്ടു തട്ടിക്കൊണ്ടുപോകപ്പെട്ട മലയാളി വിദ്യാര്‍ത്ഥി കൊല്ലപ്പെട്ട നിലയില്‍
  • ജയിലിലേക്കുള്ള സിനിമാക്കാരുടെ ഒഴുക്ക് നിലക്കും, ദിലീപ് ഇനി കാവ്യയെ വിളിക്കേണ്ടെന്ന് നിര്‍ദ്ദേശം
  • കുറ്റിപ്പുറത്ത് ലോഡ്ജില്‍ ഭാര്യ യുവാവിന്റെ ജനനേന്ദ്രിയം മുറിച്ചു: കേരളത്തില്‍ '22 ഫീമെയില്‍ ' മാനിയ
  • ആശ്രമത്തിലെത്തിയ യുവതിയ്ക്ക് ലൈംഗിക പീഡനം; 70 കാരനായ ആള്‍ദൈവത്തിനെതിരെ കേസ്
  • ഒരു മലയാളി കൂടി ഐഎസ് കേന്ദ്രത്തില്‍ ;ലക്ഷ്യസ്ഥാനത്ത് എത്തിയെന്നും ഇനി കാത്തിരിക്കേണ്ടെന്നും മാതാവിന് സന്ദേശം
  • വി.എം രാധാകൃഷ്ണന്റെ 23 കോടിയുടെ സ്വത്ത് എന്‍ഫോഴ്‌സ്‌മെന്റ് കണ്ടുകെട്ടി
  •  
        © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway