നാട്ടുവാര്‍ത്തകള്‍

ദിലീപിന് ജയറാമിന്റെ ഓണക്കോടി; ആക്രമിക്കപ്പെട്ട നടിയ്ക്ക് ഓണക്കോടിയുമായി സാറാ ജോസഫും സംഘവും


കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ പ്രതിയായ ദിലീപിന് വേണ്ടി ജയറാം ഓണക്കോടിയുമായി ജയിലിലെത്തി. ഓണത്തോടു അനുബന്ധിച്ചു സിനിമയിലെ സുഹൃത്തുക്കള്‍ ആലുവ സബ് ജയിലിലേക്ക് ഒഴുകുകയായിരുന്നു. എന്നാല്‍ മറുവശത്തു ഓണക്കോടിയോ സന്ദര്‍ശകരോ ഇല്ലാതെ ഒറ്റപ്പെട്ട, നിറം കേട്ട ഓണമായിരുന്നു നടിക്ക്. ഇക്കാര്യം നടി തന്നെ പറയുകയും ചെയ്തു. ഇപ്പോഴിതാ ആക്രമിക്കപ്പെട്ട നടിയ്ക്ക് ഓണക്കോടിയും ഐക്യദാര്‍ഢ്യവുമായി വനിതാ സംഘം വീട്ടിലെത്തി സന്ദര്‍ശിച്ചു. തിങ്കളാഴ്ച്ച വൈകിട്ടാണ് 25 ഓളം പേര്‍ നടിയുടെ വീട്ടിലെത്തിയാണ് ഓണക്കോടി സമ്മാനമായി നല്‍കിയത്. വിങ്‌സ് സംഘടനയുടെ നേതൃത്വത്തിലായിരുന്നു സന്ദര്‍ശനം. പ്രൊഫസര്‍ സാറാ ജോസഫ് നടിയ്ക്ക് ഓണക്കോടി കൈമാറി.
ആക്രമിക്കപ്പെട്ട സംഭവം തുറന്ന് പറയുകയും സമ്മര്‍ദ്ദങ്ങള്‍ ഉണ്ടായിട്ടും പരാതിയില്‍ ഉറച്ച് നില്‍ക്കുകയും ചെയ്തത് സ്ത്രീ സമൂഹത്തിന് പ്രചോദനം നല്‍കുന്നതാണെന്ന് സാറാ ജോസഫ് പറഞ്ഞു.

തുടക്കം മുതല്‍ ദിലീപിന് അനുകൂല നിലപാടാണ് സിനിമാ മേഖലയില്‍ നിന്ന് ഉണ്ടായത്. നടിയുടെ നിലപാട് ഓരോ പെണ്‍കുട്ടിയ്ക്കും അഭിമാനവും പ്രചോദനവുമാണ്. നീതിയ്ക്ക് വേണ്ടി പോരാടുന്ന നടിയ്ക്ക് സ്ത്രീ സമൂഹത്തിന്റെയാകെ പിന്തുണയുണ്ടെന്നും സാറാ ജോസഫ് കൂട്ടിച്ചേര്‍ത്തു.

 • പ്രതികളെ അറസ്റ്റ് ചെയ്യാതെ മൃതദേഹം എടുപ്പിക്കില്ലെന്ന് മധുവിന്റെ മാതാവ്
 • അട്ടപ്പാടിയില്‍ വിശന്നുവലഞ്ഞു കാടിറങ്ങിയ ആദിവാസി യുവാവിനെ ആള്‍ക്കൂട്ടം അടിച്ചു കൊന്നു! സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധജ്വാല
 • എറണാകുളം- അങ്കമാലി രൂപതയുടെ ഭൂമി ഇടപാട്‌; രാജ്യത്തെ കബളിപ്പിക്കാനാണോ ശ്രമമെന്ന് ഹൈക്കോടതി
 • സിപിഎം സംസ്ഥാന സമ്മേളനത്തിന് തുടക്കം; പിണറായിയുടെ ചിറകിലേറി കോടിയേരി വീണ്ടും
 • മാണിയെ അടുപ്പിക്കേണ്ട; യെച്ചൂരിക്ക് വി.എസിന്റെ കത്ത്
 • പീഡനക്കേസില്‍ ജയിലിലുള്ള റോബിനച്ചന്‍ ആത്മകഥ എഴുതുന്നു
 • മക്കളെല്ലാം പറഞ്ഞ് 'കോപ്ലിമെന്റ്‌സാക്കി'; കോടിയേരിക്ക് റിലാക്സേഷന്‍
 • പള്ളിത്തര്‍ക്കം: യാക്കോബായ സഭ മേലധ്യക്ഷന്‍മാര്‍ അമിത് ഷായെ കണ്ടു
 • കണ്ണൂരിലെ സമാധാന യോഗം അടിച്ചു പിരിഞ്ഞു
 • ജീവിക്കാനനുവദിക്കുന്നില്ല; ഡല്‍ഹി എകെജി ഭവന് മുന്നില്‍ കെ.കെ രമയുടെ ധര്‍ണ്ണ
 •  
      © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway