യു.കെ.വാര്‍ത്തകള്‍

വാഹനമോടിച്ചു കയറ്റിയുള്ള ഭീകരാക്രമണം തടയാന്‍ ലണ്ടനില്‍ 'സ്‌പൈഡര്‍മാന്‍ വല'

ലണ്ടന്‍ : സ്‌ഫോടക വസ്തുക്കള്‍ നിറച്ച വാഹനങ്ങള്‍ എത്തിച്ചും വലിയ വാഹനങ്ങള്‍ ആള്‍ക്കൂട്ടത്തിനിടയിലേക്ക് ഓടിച്ചു കയറ്റിയും ഉള്ള ഭീകരാക്രമണങ്ങള്‍ തടയുന്നതിന് ലണ്ടനില്‍ പ്രത്യേക സംവിധാനവുമായി സ്‌കോട്ലന്‍ഡ് യാര്‍ഡ്. സ്പൈഡര്‍മാന്‍ സിനിമകള്‍ കണ്ടിട്ടുള്ളവര്‍ക്ക് പരിചിതമായ, വലയുപയോഗിച്ച് എതിരാളിയെ കുരുക്കുന്ന സാങ്കേതികവിദ്യയാണ് പോലീസ് വികസിപ്പിച്ചെടുത്തിരിക്കുന്നത്.


തറയില്‍ വിരിക്കാവുന്ന പ്രത്യേക വലയാണിത്. ടാലണ്‍ എന്ന് പേരിട്ടിരിക്കുന്ന ഈ വലയുടെ ഉപരിതലത്തില്‍ ടങ്സ്റ്റണ്‍ സ്റ്റീല്‍ ഉപയോഗിച്ചു നിര്‍മിച്ച കൂര്‍ത്തുനില്‍ക്കുന്ന ഭാഗമുണ്ട്. തറയില്‍ വിരിച്ചിരിക്കുന്ന വലയുടെ മേല്‍ വാഹനങ്ങള്‍ കയറുമ്പോള്‍ ചക്രങ്ങളില്‍ ഈ കൂര്‍ത്ത ഭാഗം തുളച്ചുകയറുകയും ടയറുകള്‍ പഞ്ചറാക്കുകയും ചെയ്യും. അതേസമയംതന്നെ പ്ലാസ്റ്റിക് വല വാഹനത്തിന്റെ മുന്‍ ചക്രങ്ങളില്‍ കുരുങ്ങും. വാഹനം പെട്ടെന്നു നില്‍ക്കും.
അതേസമയംതന്നെ പ്ലാസ്റ്റിക് വല വാഹനത്തിന്റെ മുന്‍ ചക്രങ്ങളില്‍ കുരുങ്ങും. വാഹനം പെട്ടെന്നു നില്‍ക്കും.

ഞായറാഴ്ച ലണ്ടന്‍ വൈറ്റ്ഹില്ലില്‍ നടന്ന നാവികരുടെ പ്രത്യേക പരേഡിലാണ് സ്‌കോട്ലന്‍ഡ് യാര്‍ഡ് പുതിയ ഉപകരണം അവതരിപ്പിച്ചത്. വലിയ തോതില്‍ ജനങ്ങള്‍ തടിച്ചുകൂടുന്ന സ്ഥലങ്ങളില്‍ വാഹനങ്ങള്‍ നിയന്ത്രിക്കുന്നതിന് ടാലണ്‍ ഉപയോഗിക്കാനാകും. അത്യാവശ്യ ഘട്ടത്തില്‍ രണ്ട് പേര്‍ക്ക് ഒരുമിനിറ്റ് സമയംകൊണ്ട് ഈ 'മുള്ളുവല' തറയില്‍ വിരിക്കാന്‍ കഴിയും. വാഹനം ഉപയോഗിച്ചുള്ള തീവ്രവാദി ആക്രമണങ്ങള്‍ അടുത്ത കാലത്തായി വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ് പുതിയ ഉപകരണം വികസിപ്പിച്ചെടുത്തിരിക്കുന്നത്. ആള്‍ക്കൂട്ടത്തിലേയ്ക്ക് വാഹനം ഇടിച്ചുകയറ്റി കൂട്ടക്കുരുതികള്‍ നടത്തുന്ന സംഭവം പല വട്ടം ആവര്‍ത്തിച്ചിരുന്നു.

മാര്‍ച്ചില്‍ ലണ്ടനിലെ വെസ്റ്റ്മിനിസ്റ്റര്‍ പാലത്തില്‍ വാഹനം ഇടിച്ചുകയറ്റി അഞ്ചു പേരെ കൊലപ്പെടുത്തിയിരുന്നു. ജൂണില്‍ ലണ്ടന്‍ ബ്രിഡ്ജിലും ബോറോ മാര്‍ക്കറ്റിലും സമാനമായ സംഭവങ്ങളുണ്ടായി. പ്രധാനപ്പെട്ട പരിപാടികള്‍ നടക്കുന്ന സ്ഥലങ്ങളിലും ജനങ്ങള്‍ തടിച്ചുകൂടുന്ന സ്ഥലങ്ങളിലും മാര്‍ക്കറ്റുകളിലും മറ്റും ടാലണ്‍ ഉപയോഗിക്കുന്നതിലൂടെ ഇത്തരം ആക്രമണങ്ങളും അപകടങ്ങളും നിയന്ത്രിക്കാനാകുമെന്ന് മെട്രോപോളിറ്റന്‍ പോലീസ് മേധാവി നിക്ക് സ്റ്റാലി പറഞ്ഞു.

 • ജീവിതത്തില്‍ ഒറ്റപ്പെട്ടവര്‍ക്കായി 'ലോണ്‍ലിനെസ്' വകുപ്പും മന്ത്രിയും രൂപീകരിച്ചു ലോകത്തിന് ബ്രിട്ടന്റെ മാതൃക
 • ലുലു ഗ്രൂപ്പ് 120 മില്യണ്‍ ഡോളറിനു സ്‌കോട്ട്‌ലന്‍ഡിലെ പൈതൃക ഹോട്ടലായ 'കാലിഡോണിയന്‍ ' ഏറ്റെടുത്തു
 • നഴ്‌സുമാര്‍ക്കും പാരാമെഡിക്കലുകള്‍ക്കും കവന്‍ട്രിയില്‍ 59 മില്ല്യണ്‍ പൗണ്ടിന്റെ പരിശീലന കേന്ദ്രം തുറന്ന് വില്യമും കെയ്റ്റും
 • പനിക്കു മരുന്ന് വാങ്ങിയെത്തിയ പെരുമ്പാവൂര്‍ സ്വദേശി കെന്റിലെ വീട്ടില്‍ കുഴഞ്ഞുവീണു മരിച്ചു
 • ബള്‍ഗേറിയന്‍ മെഡിക്കല്‍ യൂണിവേഴ്‌സിറ്റി പ്രവേശന പരീക്ഷ സെപ്റ്റംബര്‍ 2 ന് ബിര്‍മിങ്ഹാമില്‍
 • എന്‍എച്ച്എസ് ജീവനക്കാര്‍ വരെ പാക്കിസ്ഥാനില്‍ നിന്നും വ്യാജഡിഗ്രികള്‍ വാങ്ങുന്നു
 • പ്ലാസ്റ്റിക് നിരോധനം നടപ്പാക്കുന്ന ലോകത്തെ ആദ്യ സൂപ്പര്‍മാര്‍ക്കറ്റ് ചെയിനായി ഐസ്‌ലാന്റ്; ഇനി എല്ലാം പേപ്പര്‍
 • ബ്രിട്ടന് പഴയ സ്നേഹമില്ലെന്ന് ട്രംപ്; സന്ദര്‍ശനം റദ്ദാക്കാന്‍ വിചിത്ര കാരണം നിരത്തി വൈറ്റ് ഹൗസ്
 • അനധികൃത കുടിയേറ്റം തടയാനും രഹസ്യ വിവരം കൈമാറാനും ഇന്ത്യ-ബ്രിട്ടന്‍ ധാരണ
 • കുഞ്ഞുങ്ങളെ പീഡിപ്പിക്കുന്നത് മൃഗപീഡനം പോലെയെന്ന് യുകെഐപി നേതാവിന്റെ കാമുകി; നേതാവിന്റെ രാജിക്കായി മുറവിളി
 •  
      © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway