നാട്ടുവാര്‍ത്തകള്‍

അണ്ണാ ഡിഎംകെ ശശികലയെയും ദിനകരനെയും പുറത്താക്കി, ശക്തി തെളിയിച്ച് പളനിസാമിയും- പനീര്‍ ശെല്‍വവും


ചെന്നൈ : അണ്ണാ ഡിഎംകെ ജനറല്‍ സെക്രട്ടറി സ്ഥാനത്തു നിന്നും വി കെ ശശികലയെ പുറത്താക്കി. മുഖ്യമന്ത്രി എടപ്പാടി പളനിസാമി വിളിച്ചുചേര്‍ത്ത എഐഎഡിഎംകെ ജനറല്‍ കൗണ്‍സില്‍ യോഗമാണ് തീരുമാനമെടുത്തത്. ടിടിവി ദിനകരനെയും പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയിട്ടുണ്ട്. ഇതു സംബന്ധിച്ച് മന്ത്രി ആര്‍.ബി ഉദയ്കുമാര്‍ അവതരിപ്പിച്ച പ്രമേയം പാര്‍ട്ടി ജനറല്‍ കൗണ്‍സില്‍ യോഗത്തില്‍ പാസാക്കി. ജനറല്‍ കൗണ്‍സില്‍ യോഗം ഏകകണ്ഠമായാണ് തീരുമാനമെടുത്തതെന്ന് ഉദയകുമാര്‍ പറഞ്ഞു.

പുതിയ ജനറല്‍ സെക്രട്ടറിയുണ്ടാവില്ല. ജയലളിതയുടെ ഓര്‍മ്മയ്ക്കായി പദവി ഒഴിച്ചിടും. ഒ.പനീര്‍ശെല്‍വം പാര്‍ട്ടി നേതൃത്വത്തിലേക്ക് വരും. ജനറല്‍ സെക്രട്ടറിയുടെ അധികാരമുള്ള പാര്‍ട്ടി സ്റ്റയറിംഗ് കോര്‍ഡിനേറ്ററായി പനീര്‍ശെല്‍വം പ്രവര്‍ത്തിക്കും. മുതിര്‍ന്ന നേതാവ് ഇ.മധുസൂദനന്റെ നേതൃത്വത്തിലാണ് യോഗം നടക്കുന്നത്.

ജയലളിത നിയമിച്ച എല്ലാവരും പാര്‍ട്ടി പദവികളില്‍ തുടരുമെന്ന് ആര്‍.ബി ഉദയ്കുമാര്‍ പറഞ്ഞു. ടിടിവി ദിനകരന്‍ പുറപ്പെടുവിച്ച എല്ലാ ഉത്തരവും പാര്‍ട്ടിക്ക് ബാധകമല്ലെന്ന് പ്രമേയം അവതരിപ്പിച്ചുകൊണ്ട് ഉദയ്കുമാര്‍ പറഞ്ഞു. പാര്‍ട്ടി ഒറ്റക്കെട്ടായി തുടരുമെന്നും 'രണ്ടില ചിഹ്നം' നിലനിര്‍ത്തുമെന്നും ഉദയ്കുമാര്‍ പ്രമേയത്തില്‍ ചൂണ്ടിക്കാട്ടി.
എഐഎഡിഎംകെയുടെ നിര്‍ണായക ജനറല്‍ കൗണ്‍സില്‍, എക്‌സിക്യൂട്ടീവ് കമ്മിറ്റി യോഗങ്ങള്‍ ചെന്നൈയില്‍ രാവിലെയാണ് തുടങ്ങിയത്. മന്നാര്‍കുടി മാഫിയയെ പുറത്താക്കി പാര്‍ട്ടിയെ കൈപ്പിടിയിലൊതുക്കാനായി പളനിസാമിയും പനീര്‍ ശെല്‍വവും കൈകോര്‍ത്തിരുന്നു.

 • പ്രതികളെ അറസ്റ്റ് ചെയ്യാതെ മൃതദേഹം എടുപ്പിക്കില്ലെന്ന് മധുവിന്റെ മാതാവ്
 • അട്ടപ്പാടിയില്‍ വിശന്നുവലഞ്ഞു കാടിറങ്ങിയ ആദിവാസി യുവാവിനെ ആള്‍ക്കൂട്ടം അടിച്ചു കൊന്നു! സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധജ്വാല
 • എറണാകുളം- അങ്കമാലി രൂപതയുടെ ഭൂമി ഇടപാട്‌; രാജ്യത്തെ കബളിപ്പിക്കാനാണോ ശ്രമമെന്ന് ഹൈക്കോടതി
 • സിപിഎം സംസ്ഥാന സമ്മേളനത്തിന് തുടക്കം; പിണറായിയുടെ ചിറകിലേറി കോടിയേരി വീണ്ടും
 • മാണിയെ അടുപ്പിക്കേണ്ട; യെച്ചൂരിക്ക് വി.എസിന്റെ കത്ത്
 • പീഡനക്കേസില്‍ ജയിലിലുള്ള റോബിനച്ചന്‍ ആത്മകഥ എഴുതുന്നു
 • മക്കളെല്ലാം പറഞ്ഞ് 'കോപ്ലിമെന്റ്‌സാക്കി'; കോടിയേരിക്ക് റിലാക്സേഷന്‍
 • പള്ളിത്തര്‍ക്കം: യാക്കോബായ സഭ മേലധ്യക്ഷന്‍മാര്‍ അമിത് ഷായെ കണ്ടു
 • കണ്ണൂരിലെ സമാധാന യോഗം അടിച്ചു പിരിഞ്ഞു
 • ജീവിക്കാനനുവദിക്കുന്നില്ല; ഡല്‍ഹി എകെജി ഭവന് മുന്നില്‍ കെ.കെ രമയുടെ ധര്‍ണ്ണ
 •  
      © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway