നാട്ടുവാര്‍ത്തകള്‍

അഖിലേഷിനും അഭിഷേക് ബച്ചനുമാകാമെങ്കില്‍ എനിക്കുമാകാം; കോണ്‍ഗ്രസ് നേതൃസ്ഥാനം ഏറ്റെടുക്കാന്‍ തയാറാണെന്ന് അമേരിക്കയില്‍ രാഹുല്‍ ഗാന്ധി


വാഷിംഗ്ടണ്‍: 2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുമ്പായി കോണ്‍ഗ്രസിന്റെ നേതൃത്വം ഏറ്റെടുക്കാന്‍ തയ്യാറെന്ന് രാഹുല്‍ഗാന്ധി. പാര്‍ട്ടിക്കുള്ളില്‍ നുഴഞ്ഞുകയറിയ ധാര്‍ഷ്ട്യമനോഭാവമാണ് കോണ്‍ഗ്രസിന്റെ ഇപ്പോഴത്തെ അപചയത്തിന് കാരണമായെന്നും രാഹുല്‍ഗാന്ധി പറഞ്ഞു. രണ്ടാഴ്ച നീളുന്ന യുഎസ് പര്യടനത്തിനായി എത്തിയ രാഹുല്‍ കാലിഫോര്‍ണിയയിലെ ബെര്‍ക്‌ലി സര്‍വകലാശാലയില്‍ വിദ്യാര്‍ത്ഥികളെ അഭിസംബോധന ചെയ്യുകയായിരുന്നു.
തനിക്കെതിരേ ഉയര്‍ന്നിരിക്കുന്ന പാരമ്പര്യ വാദ വിമര്‍ശനത്തിനും രാഹുല്‍ഗാന്ധി മറുപടി പറഞ്ഞു.

പാരമ്പര്യവാഴ്ച ഇന്ത്യയുടെ പൊതു രീതിയാണ്. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളിലും ഇത് തന്നെയാണ് നടക്കുന്നത്. അഖിലേഷ് യാദവ്, എംകെ സ്റ്റാലിന്‍, നടന്‍ അഭിഷേക് ബച്ചന്‍. ഇവരെല്ലാം പിന്‍തുടര്‍ച്ചക്കാരായി എത്തിയവരാണ്. അതുകൊണ്ട് തന്നെ മാത്രം ഇക്കാര്യത്തില്‍ ലക്ഷ്യമിടുന്നതില്‍ അര്‍ത്ഥമില്ല. തന്റെ കൂടി പ്രധാനമന്ത്രിയായ നരേന്ദ്രമോഡി നല്ലൊരു വാഗ്മിയാണ്. എന്നാല്‍ നല്ലൊരു ഭരണാധികാരിയല്ല. ഭരണം സുതാര്യമാക്കുന്ന കാര്യത്തില്‍ അദ്ദേഹത്തിന് വീഴ്ച സംഭവിക്കുന്നുണ്ട്.
സംഘര്‍ഷം ഇന്ത്യയുടെ മുഖ്യധാരയിലേക്ക് കടന്നു കയറുന്ന കാഴ്ചയാണ് ഇപ്പോള്‍. അക്രമത്തിന്റെ ദുരിതം തന്നേക്കാള്‍ നന്നായി മനസ്സിലാക്കാന്‍ കഴിയുന്ന വേറൊരാളില്ല. സംഘര്‍ഷത്തില്‍ മുത്തശ്ശിയെയും പിതാവിനെയും നഷ്ടമായ ആളാണ് താന്‍ .അഹിംസ എന്ന ആശയത്തില്‍ താന്‍ ഇപ്പോഴും വിശ്വസിക്കുന്നുണ്ട്.
സ്വതന്ത്രപത്ര പ്രവര്‍ത്തകര്‍ കൊല്ലപ്പെടുകയും ബീഫ് കൊണ്ടുപോകുന്നതിന്റെ പേരില്‍ ദളിതുകളും കഴിക്കുന്നതിന്റെ മുസ്‌ളീങ്ങളും അക്രമത്തിനിരയാകുകയും കൊല്ലപ്പെടുകയും ചെയ്യുന്നു. ഇതെല്ലാം ഇന്ത്യയില്‍ പുതിയ കാഴ്ചകളായ മാറുകയാണ്. കോണ്‍ഗ്രസ് കാലത്ത് സുതാര്യമായിരുന്ന വിവരാവകാശ നിയമം മോഡിയുടെ കാലത്ത് വലിയ പ്രതിസന്ധിയിലാണെന്നും രാഹുല്‍ പറഞ്ഞു.


അതേസമയം, പരാജയപ്പെട്ട കുടുംബ പാരമ്പത്യം കൊണ്ട് മോഡിയെ നേരിടാന്‍ രാഹുലിന് കഴിയില്ല എന്നും വിദേശത്തിരുന്ന് പ്രധാനിമന്ത്രിയെ ആക്രമിക്കാനും താഴ്ത്തിക്കെട്ടാനും ശ്രമിക്കുന്നത് പരിതാപകരമാണെന്നും കേന്ദ്രമന്ത്രി സ്മൃതി ഇറാനി പ്രതികരിച്ചു.
രാഹുല്‍ പരാജയപ്പെട്ട നാടുവാഴിയാണ്. തന്റെ പരാജയപ്പെട്ട രാഷ്ട്രീയ പ്രയാണത്തെ കുറിച്ച് സംസാരിക്കാന്‍ മഹോന്നതമായ ഒരു രാജ്യാന്തര സ്ഥാപനത്തെയാണ് തെരഞ്ഞെടുത്തത്. രാഷ്ട്രീയ കുടുംബവാഴ്ചയെ കുറിച്ച് അദ്ദേഹം പറഞ്ഞതിനെ വേദനയോടെയാണ് കേള്‍ക്കാന്‍ കഴിഞ്ഞത്. തനിക്ക് ചുറ്റുമുള്ള ആളുകളെ അദ്ദേഹം മറന്നുപോയി. രാജ്യത്തിന്റെ പ്രധാനമന്ത്രി ഏറ്റവും ലളിതമായ ചുറ്റുപാടില്‍ നിന്ന് ഉയര്‍ന്നു വന്നയാളാണ്.
കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയും പ്രധാനമന്ത്രി നരേന്ദ്ര മോഡിും ചരിത്രപരമായ വിജയമാണ് നേടിയത്. രാഹുല്‍ ഗാന്ധിയുടെ പാര്‍ട്ടി ചരിത്രത്തിലെ ഏറ്റവും വലിയ തോല്‍വി നേരിട്ടു. ഇന്ത്യയില്‍ കുടുംബവാഴ്ചയുടെ പ്രകൃതമല്ലെന്നാണ് ഇത് വ്യക്തമാക്കുന്നത് എന്നും സ്മൃതി പറഞ്ഞു.

 • ദിലീപിനെ കുടുക്കിയത് അഹങ്കാരിയായ ആ യുവനടന്‍, പൃഥിരാജിന്റെ പേര് പറയാതെ പറഞ്ഞു പി.സി ജോര്‍ജ്, ശ്രീകുമാര്‍ മേനോന്‍ ദിലീപിന്റെ കുടുംബം കലക്കിയെന്നും ആരോപണം
 • ഓണം ബംബര്‍ ഭാഗ്യവാന്‍ മലപ്പുറത്ത്, കാത്തിരിക്കുന്നത് പത്തു കോടിയുടെ സമ്മാനം
 • ഭര്‍ത്താവിന്റെ ജനനേന്ദ്രിയം മുറിച്ചത് എന്തിന്? യുവതി പോലീസിനോടു പറഞ്ഞ കഥ...
 • തമിഴ്‌നാട്ടിലെ അവസ്ഥ നിര്‍ബന്ധിച്ച് കല്യാണം കഴിപ്പിച്ച പെണ്‍കുട്ടിയുടേത്- നൂറു ദിവസത്തിനുള്ളില്‍ തെരഞ്ഞെടുപ്പ് നടന്നാല്‍ മത്സരിക്കുമെന്ന് കമല്‍ഹാസന്‍
 • 50ലക്ഷം ആവശ്യപ്പെട്ടു തട്ടിക്കൊണ്ടുപോകപ്പെട്ട മലയാളി വിദ്യാര്‍ത്ഥി കൊല്ലപ്പെട്ട നിലയില്‍
 • ജയിലിലേക്കുള്ള സിനിമാക്കാരുടെ ഒഴുക്ക് നിലക്കും, ദിലീപ് ഇനി കാവ്യയെ വിളിക്കേണ്ടെന്ന് നിര്‍ദ്ദേശം
 • കുറ്റിപ്പുറത്ത് ലോഡ്ജില്‍ ഭാര്യ യുവാവിന്റെ ജനനേന്ദ്രിയം മുറിച്ചു: കേരളത്തില്‍ '22 ഫീമെയില്‍ ' മാനിയ
 • ആശ്രമത്തിലെത്തിയ യുവതിയ്ക്ക് ലൈംഗിക പീഡനം; 70 കാരനായ ആള്‍ദൈവത്തിനെതിരെ കേസ്
 • ഒരു മലയാളി കൂടി ഐഎസ് കേന്ദ്രത്തില്‍ ;ലക്ഷ്യസ്ഥാനത്ത് എത്തിയെന്നും ഇനി കാത്തിരിക്കേണ്ടെന്നും മാതാവിന് സന്ദേശം
 • വി.എം രാധാകൃഷ്ണന്റെ 23 കോടിയുടെ സ്വത്ത് എന്‍ഫോഴ്‌സ്‌മെന്റ് കണ്ടുകെട്ടി
 •  
      © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway