സിനിമ

പിതാവ് എംപിയായപ്പോള്‍ താന്‍ കടുത്ത മാനസികപീഡനങ്ങള്‍ നേരിടേണ്ടിവന്നെന്ന് സുരേഷ്‌ഗോപിയുടെ മകന്‍ ഗോകുല്‍

മലയാളികളുടെ പ്രിയ താരം മാത്രമല്ല, നല്ലൊരു മനുഷ്യസ്നേഹി കൂടിയാണ് സുരേഷ്‌ഗോപി. എന്നാല്‍ ബിജെപി അദ്ദേഹത്തെ രാജ്യസഭാ എംപിയാക്കിയതിന്റെ പേരില്‍ കടുത്ത മാനസികപീഡനങ്ങളാണ് തങ്ങള്‍ അനുഭവിക്കേണ്ടിവന്നതെന്നു മകനും നടനുമായ ഗോകുല്‍ വെളിപ്പെടുത്തുന്നു.

ബംഗളൂരുവില്‍ ഡിഗ്രി അവസാന വര്‍ഷം പഠിക്കുമ്പോഴാണ് അച്ഛന്‍ ബി.ജെ.പി.യുടെ എം.പി.യായത്. ഈ ഘട്ടത്തില്‍ റെഗുലര്‍ പരീക്ഷയില്‍നിന്നു പോലും ഓരോ കാരണങ്ങള്‍ പറഞ്ഞ് മാറ്റിനിര്‍ത്തി മാനസികമായി എന്നെ ടോര്‍ച്ചറിംഗ് ചെയ്തു. ഇതെന്നെ മാനസികമായി വളരെയേറെ വിഷമിപ്പിച്ചു എന്ന് ഗോകുല്‍ പറയുന്നു.

അച്ഛന്റെ ആക്ഷന്‍ കഥാപാത്രങ്ങള്‍ ഇഷ്ടമാണ്. വാഴുന്നോര്‍, ലേലം തുടങ്ങിയ ചിത്രങ്ങളാണ് ഏറ്റവും ഇഷ്ടം. അച്ഛന്‍ കോമഡി വേഷങ്ങള്‍ ചെയ്യുന്നതിനോട് എനിക്കു താത്പര്യമില്ല. എന്നാല്‍ അപ്പോത്തിക്കിരി, മേല്‍വിലാസം, കളിയാട്ടം, പൊന്നുച്ചാമി തുടങ്ങിയ ചിത്രങ്ങളിലെ അഭിനയം എനിക്കിഷ്ടമാണ്. അച്ഛന്റെ പോലീസ് വേഷങ്ങള്‍ കാണുമ്പോള്‍ നല്ല ആവേശമാണ്. ഭരത്ചന്ദ്രനായി അഭിനയിക്കുന്ന സമയത്ത് അച്ഛന്‍ വീട്ടിലെത്തുമ്പോള്‍ ഞാനും അനിയത്തി ഭാഗ്യവും ചേര്‍ന്ന് അച്ഛനെ സല്യൂട്ട് ചെയ്യുമായിരുന്നു. എന്നാല്‍ ഇപ്പോള്‍ എം.പി.യായതിനു ശേഷം പോലീസുകാര്‍ അച്ഛനെ സല്യൂട്ട് ചെയ്യുന്നതു കാണുമ്പോള്‍ വളരെയധികം അഭിമാനം തോന്നാറുണ്ട്’. ഗോകുല്‍ പറയുന്നു. മുദുഗൗവ് എന്ന ചിത്രത്തിലൂടെയായിരുന്നു ഗോകുലിന്റെ സിനിമ അരങ്ങേറ്റം.

 • ഞാന്‍ ഇവിടെവരെ എത്തിയത് ശരീര സൗന്ദര്യം കൊണ്ട് മാത്രം- റായ് ലക്ഷ്മി
 • ലാ​ലേ​ട്ട​ന്‍ വീ​ണ്ടും ഗായകനായി, ഒ​പ്പം പാടാന്‍ ശ്രേ​യാ ഘോ​ഷ​ല്‍
 • 'മാതൃഭൂമി' സ്ഥാപനങ്ങള്‍ക്ക് സിനിമാക്കാരുടെ വിലക്ക്; സഹകരിക്കരുതെന്ന് നിര്‍ദ്ദേശം
 • സ്വന്തം സംവിധാനം ഏല്‍ക്കുന്നില്ല; ഷാജി കൈലാസ് നവാഗത സംവിധായകന്റെ സിനിമ നിര്‍മ്മിക്കുന്നു
 • 'കൊന്നത് എന്റെ അനുജനെ'; ആദിവാസിയുവാവിന്റെ കൊലപാതകത്തില്‍ വികാരഭരിതനായി മമ്മൂട്ടി
 • മേയ്ക്കപ്പിനായി മണിക്കൂറുകള്‍ ; കീര്‍ത്തി സുരേഷിനെതിരെ അണിയറപ്രവര്‍ത്തകര്‍
 • തീറ്ററപ്പായിയായി കലാഭവന്‍ മണിയുടെ അനുജന്‍ നായകനായെത്തുന്നു
 • 100 ഏക്കറില്‍ 'മഹാഭാരത സിറ്റി', ഒപ്പം ജാക്കിചാനും - രണ്ടാമൂഴത്തിന്റെ വിശേഷങ്ങള്‍
 • മമ്മൂട്ടിയുടെ നായികയാകാന്‍ റായ് ലക്ഷ്മി ബോളിവുഡില്‍ നിന്ന് തിരിച്ചെത്തുന്നു
 • നടന്‍ ആര്യയുടെ സ്വയംവര റിയാലിറ്റി ഷോയില്‍ മലയാളി പെണ്‍കുട്ടികളും
 •  
      © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway