നാട്ടുവാര്‍ത്തകള്‍

യെമനില്‍ ഭീകരര്‍ തട്ടിക്കൊണ്ടുപോയ ഫാ. ടോം ഉഴുന്നാലിന് മോചനം

മസ്‌ക്കറ്റ്: പതിനെട്ടു മാസത്തെ കാത്തിരിപ്പിനും ദുരിതത്തിനും പ്രാര്‍ത്ഥനകള്‍ക്കും ഫലം, യെമനിലെ ഏദനില്‍നിന്ന് ഭീകരര്‍ തട്ടിക്കൊണ്ടുപോയ ഫാ. ടോം ഉഴുന്നാലിനെ മോചിപ്പിച്ചു. ഒമാന്‍ സര്‍ക്കാരിന്റെ സഹായത്തോടെയാണ് മോചനം സാധ്യമായതാണെന്നാണ് വിവരം. ഒമാന്‍ മാധ്യമങ്ങള്‍ ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പിന്നീട് വിദേശകാര്യമന്ത്രി സുഷമാ സ്വരാജ് ട്വീറ്റിലൂടെ ഫാ ഉഴുന്നാലിന്റെ മോചനം സ്ഥിരീകരിച്ചു.

ഒമാന്‍ രാജാവ് നേരിട്ട് ഇടപെട്ടാണ് മോചനമെന്ന് റിപ്പോര്‍ട്ടുണ്ട്. ഒമാനിലെ രാജകൊട്ടാരത്തില്‍ നിന്നുള്ള ഫാ.ടോമിന്റെ ചിത്രമാണ് വാര്‍ത്ത ഏജന്‍സി പുറത്തുവിട്ടത് യെമനില്‍ നിന്ന് അദ്ദേഹത്തെ മസ്ക്കറ്റിലെത്തിച്ചതായും ഉടന്‍ കേരളത്തിലെത്തിക്കുമെന്നും ഒമാന്‍ ഒബ്സര്‍വര്‍ റിപ്പോര്‍ട്ടു ചെയ്തു.

കഴിഞ്ഞ ആറ് മാസത്തെ നിരന്തര പരിശ്രമങ്ങളുടെ ഫലമായാണ് മോചനം സാധ്യമായതെന്നാണ് ഒമാന്‍ സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിക്കുന്നത്. ചൊവ്വാഴ്ച രാവിലെ പ്രാദേശിക സമയം 8.50 ഓടെയാണ് ഫാ.ടോം മസ്കറ്റിലെത്തിയത്. ആരോഗ്യസ്ഥിതി മോശമായതിനാല്‍ അദ്ദേഹത്തിന് വിദഗ്ധ ചികിത്സ ഒമാന്‍ സര്‍ക്കാരിന്‍റെ നേതൃത്വത്തില്‍ നല്‍കി . ബുധനാഴ്ച അദ്ദേഹം കേരളത്തിലെത്തുമെന്നാണ് വിവരം.


യെമനില്‍ ഇന്ത്യക്കു എംബസി ഇല്ലാത്തതിനാല്‍ ഫാ.ടോമിന്റെ കാര്യത്തില്‍ ഇടപെടാന്‍ ഏറെ ബുദ്ധിമുട്ട് നേരിട്ടിരുന്നു. യെമനിലെ സംഘര്‍ഷങ്ങളുടെ സാഹചര്യത്തില്‍ ജിബൂട്ടിയിലാണ് ഇന്ത്യയുടെ കാര്യാലയം പ്രവര്‍ത്തിച്ചിരുന്നത്. ഫാ.ടോമിന്റെ മോചനത്തിനായി കേന്ദ്രസര്‍ക്കാര്‍ അറബ് രാജ്യങ്ങളുടെ സഹായം തേടിയിരുന്നു. ഫാ ടോമിന്‍റെ മോചനത്തിനായി ജനപ്രതിനിധികളും സഭാനേതൃത്വവുമടക്കമുള്ളവര്‍ കേന്ദ്ര സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തി വരുകയായിരുന്നു.
2016 മാര്‍ച്ച് നാലിന് ഏദനിലെ വൃദ്ധസദനത്തില്‍ നടന്ന ആക്രമണത്തിനിടെയാണ് പള്ളിയിലെ പുരോഹിതനായ ഫാദര്‍ ടോമിനെ ഭീകരര്‍ തട്ടിക്കൊണ്ടുപോയത്. ആക്രമണത്തില്‍ മിഷനറീസ് ഓഫ് ചാരിറ്റിയുടെ നാല് സന്ന്യാസിനിമാര്‍ കൊല്ലപ്പെട്ടു. ഇവരില്‍ സിസ്റ്റര്‍ സിസിലി മിഞ്ജി ഇന്ത്യക്കാരിയാണ്.

സംഭവം നടന്നതിനുശേഷം ഫാദറുമായി എന്തെങ്കിലും തരത്തില്‍ ആശയവിനിമയം നടത്താന്‍ ആര്‍ക്കും സാധിച്ചിരുന്നില്ല.. മോചനത്തിനായി സഭയോ കേന്ദ്ര സര്‍ക്കാരോ മുന്നാട്ടുവരുന്നില്ലെന്ന് ആരോപിച്ചുകൊണ്ടുള്ള ഫാദര്‍ ടോമിന്റെ വീഡിയോ ക്രിസ്മസ് ദിനത്തില്‍ യൂട്യൂബ് വഴി പുറത്തുവന്നിരുന്നു. ഇക്കാര്യത്തില്‍ കേന്ദ്രസര്‍ക്കാരും ക്രിസ്ത്യന്‍ നേതൃത്വവും ശ്രമങ്ങള്‍ നടത്തണമെന്ന് അഭ്യര്‍ഥിക്കുന്ന വീഡിയോയില്‍ അദ്ദേഹം ഏറെ ക്ഷീണിതനായാണ് കാണപ്പെട്ടത്. എന്നാല്‍, ഇതിനുശേഷം ഇദ്ദേഹത്തെക്കുറിച്ച് ഒരു വിവരവുമില്ലായിരുന്നു.

 • ഒരേ വീട്ടില്‍ പങ്കാളിയോടൊപ്പം ജീവിച്ച് ഒരു സുപ്രഭാതത്തില്‍ പിരിയാന്‍ തീരുമാനിച്ച ആളല്ല ഞാന്‍ -വിവാഹ മോചനക്കേസിനെക്കുറിച്ചു പ്രതിഭ ഹരി
 • വൈദികനാവാന്‍ കൊതിച്ച ജിത്തുവിന് മാതാവ് കരുതിവച്ചതു ക്രൂരമായ മരണം; കൂസലില്ലാതെ പൊലീസിന് മുന്നില്‍ കൊലപ്പെടുത്തിയവിധം കാണിച്ച് ജയമോള്‍
 • ജിത്തുവിന്റെ സംസ്കാരം മുഖത്തല സെന്റ് ജൂഡ് ഓര്‍ത്തഡോക്സ് പള്ളി സെമിത്തേരിയില്‍
 • ജിത്തുവിന്റെ കൊല; അമ്മയ്ക്ക് മാനസിക രോഗമെന്ന വാദം തളളി നാട്ടുകാര്‍
 • ജിത്തുവിന്റെ മൃതദേഹം കത്തിച്ചശേഷം അടര്‍ത്തി മാറ്റിയെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്
 • കണ്ണൂര്‍ സ്വദേശിയായ ഐഎസ് തീവ്രവാദി സിറിയയില്‍ കൊല്ലപ്പെട്ടു
 • ഭൂമി വിവാദം: തെറ്റു തിരുത്താല്‍ അഭിനന്ദനാര്‍ഹമെന്ന് സഭാ മുഖപത്രം
 • കേരളത്തെ നടുക്കി കൊല്ലത്ത് 14 കാരനെ അരും കൊലചെയ്തു; മകനെ വെട്ടിനുറുക്കി കത്തിച്ചത് താനെന്ന് മാതാവ്
 • മാണി മുന്നണി മാറുമ്പോള്‍ ബാര്‍ കോഴക്കേസ് വിജിലന്‍സ് അവസാനിപ്പിക്കുന്നു; റിപ്പോര്‍ട്ട് ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു
 • ആലപ്പുഴയില്‍ സൂര്യനെല്ലി മോഡല്‍ പെണ്‍വാണിഭം; അറസ്റ്റിലായവരുടെ എണ്ണം അഞ്ചായി; പിന്നില്‍ ഉന്നത പോലീസ് ഉദ്യോഗസ്ഥരും
 •  
      © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway