അസോസിയേഷന്‍

നൃത്ത, നാട്യനടനങ്ങള്‍ കൊണ്ട് വിസ്മയം തീര്‍ത്ത് കെറ്ററിംഗ് മലയാളി വെല്‍ഫെയര്‍ അസോസിയേഷന്‍ ഓണാഘോഷം

കെറ്ററിംഗ് മലയാളി വെല്‍ഫെയര്‍ അസോസിയേഷന്‍ (KMWA) ന്റെ ഓണാഘോഷപരിപാടികളില്‍ കാണികള്‍ കളം നിറഞ്ഞാടി. കുട്ടികളും വലിയവരും അവതരിപ്പിച്ച കലാപരിപാടികള്‍ KMWA സംഘടനാശേഷിയും നേതൃപാടവവും വിളിച്ചറിയിക്കുന്നതായിരുന്നു. കഴിഞ്ഞ ശനിയാഴ്ച 11 മണിക്ക് കെറ്ററിംഗിലെ KGH സോഷ്യല്‍ ക്ലബില്‍ തുടക്കം കുറിച്ച ഓണാഘോഷ പരിപാടികള്‍ വൈകുന്നേരം വരെ തുടര്‍ന്നു.

യുക്മ ദേശിയ പ്രസിഡന്റ് മാമന്‍ ഫിലിപ്പ്, കെറ്ററിംഗ് മലയാളി വെല്‍ഫെയര്‍ അസോസിയേഷന്‍ ( KMWA )ന്റെ കമ്മറ്റി അംഗങ്ങള്‍ക്കൊപ്പം നിലവിളക്കില്‍ തിരിതെളിച്ചതോടു കൂടി പരിപാടികള്‍ക്ക് തുടക്കമായി.


രുചികരമായ ഓണസദ്യ എല്ലാവരും നന്നായി ആസ്വദിച്ചു. KMWA പ്രസിഡന്റ് സോബിന്‍ ജോണ്‍, സെക്രെട്ടറി ജോര്‍ജ് ജോണ്‍, ട്രഷറര്‍ ഷിന്‍സന്‍ ലുകോസ്, ജോയ മര്‍ഫി, ആഷ ഷിന്‍സന്‍ പി.ആര്‍.ഒ , മര്‍ഫി ജോര്‍ജ് എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം കൊടുത്തു.
പരിപാടികള്‍ നല്ലനിലയില്‍ വിജയിപ്പിച്ചതിന് കെറ്ററിംഗിലെ മുഴുവന്‍ മലയാളികളോടും പ്രസിഡന്റ് സോബിന്‍ ജോണ്‍ നന്ദി പ്രകാശിപ്പിച്ചു. കെറ്ററിംഗിലെ മുഴുവന്‍ മലയാളികളും KMWAക്ക് ഒപ്പമാണെന്ന് അടിവരയിട്ടു തെളിയിക്കുന്നതായിരുന്നു ഈ വര്‍ഷത്തെ ഓണാഘോഷപരിപാടികള്‍ .

 • മധുരിക്കും ഓര്‍മകളിലേക്ക് കൂട്ടിക്കൊണ്ടു പോയ ജോയ് ആലുക്കാസ് 'ഓള്‍ഡ് ഈസ് ഗോള്‍ഡ്'
 • 400 പേര്‍ക്ക് തൂശനിലയില്‍ ഓണസദ്യ ഒരുക്കി ആഷോഫോര്‍ഡ്കാര്‍ കെന്റില്‍ ചരിത്രം കുറിച്ചു
 • യുക്മ സൗത്ത് വെസ്റ്റ് റീജിയണല്‍ കലാമേള ലോഗോ പ്രകാശനം ചെയ്തു
 • യുക്മ റീജിയണല്‍ കലാമേളകള്‍ പ്രഖ്യാപനം പൂര്‍ത്തിയായി : ഒരേ ദിവസം നാല് റീജിയണുകളില്‍ മേള അരങ്ങേറുന്ന 'സൂപ്പര്‍ സാറ്റര്‍ഡേ' വീണ്ടും
 • കാന്‍സര്‍ ബാധിച്ച ദേവസിക്കായി വോകിംഗ് കാരുണ്യ സുമനസുകളുടെ സഹായം തേടുന്നു
 • മാഞ്ചസ്റ്റര്‍ മലയാളി കള്‍ച്ചറല്‍ അസോസിയേഷന്റെ ഓണാഘോഷം മലയാളത്തനിമയില്‍ അവിസ്മരണീയമായി
 • ആഘോഷങ്ങളുടേയും താളമേളകളുടേയും അകമ്പടിയോടെ സ്റ്റാഫ്‌ഫോര്‍ഡ്ഷയര്‍ മലയാളീ അസ്സോസിയേഷന്റ ഓണാഘോഷത്തിന് കൊടിയിറക്കം
 • പന്ത്രണ്ടാമത് യുകെ കരിങ്കുന്നം ദേശീയ സംഗമം സെപ്റ്റംബര്‍ 29 മുതല്‍ ഒക്ടോബര്‍ ഒന്ന് വരെ
 • മലയാളം മിഷന്‍ യു.കെ. ചാപ്റ്റര്‍ ഉദ്ഘാടനം മന്ത്രി എ.കെ.ബാലന്‍ 22 ന് ലണ്ടനില്‍ നിര്‍വ്വഹിക്കും
 • സദ്യവട്ടങ്ങളും താളമേളങ്ങളുമായി, യുബിഎംഎയുടെ ഓണാഘോഷം നാളെ
 •  
      © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway