യു.കെ.വാര്‍ത്തകള്‍

ജോലിയില്‍ നിന്ന് പുറത്താക്കപ്പെട്ട വിവരം മറച്ചുവെച്ച് മറ്റൊരാശുപത്രിയില്‍ ജോലിക്ക് പ്രവേശിച്ച മലയാളി നഴ്സിന് ജയില്‍ ശിക്ഷ

ലണ്ടന്‍ : രോഗിക്ക് മരുന്ന് നല്‍കുന്നതില്‍ വീഴ്ച വരുത്തിയതിന്റെ പേരില്‍ ജോലിയില്‍ നിന്ന് സസ്‌പെന്റ് ചെയ്യപ്പെട്ട വിവരവും നഴ്സിംഗ് ആന്‍ഡ് മിഡ്വൈഫറി കൗണ്‍സില്‍ അന്വേഷണം നടക്കുന്ന കാര്യവും മറച്ചുവച്ചു മറ്റൊരാശുപത്രിയില്‍ ജോലിക്ക് പ്രവേശിച്ച മലയാളി നഴ്സിന് ജയില്‍ ശിക്ഷ. 43കാരനായ ഷെല്‍വി വര്‍ക്കിയെ യാണ് ബ്രിസ്റ്റോള്‍ കോടതി 10 മാസത്തെ തടവിന് വിധിച്ചതെന്ന് ബ്രിസ്റ്റോള്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു. കെയിന്‍ഷാമിലെ സണ്ണിമീഡ് നഴ്സിംഗ് ഹോമില്‍ പാലിയേറ്റീവ് കെയറിലുണ്ടായിരുന്ന രോഗിക്ക് മരുന്നു നല്‍കുന്നതില്‍ വരുത്തിയ പിഴവിനാണ് ഷെല്‍വിയെ പുറത്താക്കിയത്. ഇതിന്റെ പേരില്‍ നഴ്സിംഗ് ആന്‍ഡ് മിഡ്വൈഫറി കൗണ്‍സില്‍ അന്വേഷണം നടത്തി വരികയായിരുന്നു.


എന്നാല്‍ ഇക്കാര്യം മറച്ചുവെച്ചുകൊണ്ട് സൗത്ത്മീഡ് ഹോസ്പിറ്റലില്‍ നടന്ന ജോബ്സ് ഫെയറില്‍ പങ്കെടുത്ത് ഷെല്‍വി ജോലിയില്‍ പ്രവേശിച്ചു. അന്വേഷണത്തെക്കുറിച്ചുള്ള വിവരങ്ങള്‍ നല്‍കിയില്ലെന്ന് മാത്രമല്ല, രണ്ട് വ്യാജ റഫറന്‍സുകളും നല്‍കിയെന്ന് വാര്‍ത്തയില്‍ പറയുന്നു. ഇത് അന്വേഷണത്തില്‍ കണ്ടെത്തി. ഒരു വര്‍ഷത്തോളം ഷെല്‍വി സൗത്ത്മീഡ് ഹോസ്പിറ്റലില്‍ ജോലി ചെയ്തു. അന്വേഷണത്തെക്കുറിച്ചുള്ള വിവരം പുറത്തായതോടെ ഷെല്‍വിയെ സസ്പെന്‍ഡ് ചെയ്തു.


2015ലാണ് ഷെല്‍വി ആശുപത്രിയില്‍ ജോലിയില്‍ പ്രവേശിപ്പിച്ചത്. നഴ്സുമാരുടെ വാര്‍ഷിക അവലോകനത്തിലാണ് അന്വേഷണം നടക്കുന്ന കാര്യം വ്യക്തമായത്. പിന്നീട് കൂടുതല്‍ അന്വേഷണങ്ങള്‍ മുന്‍ സഹപ്രവര്‍ത്തക മഞ്ജു ഏബ്രഹാം, കുടുംബാംഗമായ ടീന ജോസ് എന്നിവരെയാണ് റഫറന്‍സ് ആയി നല്‍കിയിരുന്നത്. ഇവ വ്യാജമാണെന്ന് വ്യക്തമായി. പിന്നീട് അറസ്റ്റ് ചെയ്യുകയായിരുന്നു. ജോലി ചെയ്ത കാലയളവില്‍ 21,692 പൗണ്ട് ഷെല്‍വി ശമ്പളമായി കൈപ്പറ്റിയിട്ടുണ്ടെന്ന് ആശുപത്രി കോടതിയില്‍ അറിയിച്ചു. അവസാന മൂന്നു മാസത്തെ ശമ്പളം ഷെല്‍വിയില്‍ നിന്ന് തിരികെപ്പിടിച്ചിട്ടുണ്ട്.


ഷെല്‍വി ചെയ്തത് കബളിപ്പിക്കല്‍ മാത്രമല്ല, പൊതു സമൂഹത്തിലെ ദുര്‍ബലരായവരെ മനപൂര്‍വം വഞ്ചിക്കുക കൂടിയായിരുന്നെന്ന് കോടതി അഭിപ്രായപ്പെട്ടു . ആശുപത്രികളിലെ ഗുണനിലവാരവും സുരക്ഷയും പ്രഥമമായി പരിഗണിക്കുന്ന രാജ്യമാണ് ഇതെന്നും കോടതി പറഞ്ഞു. വിക്റ്റിം സര്‍ച്ചാര്‍ജ് ആയി 100 പൗണ്ട് അടക്കാനും കോടതി ആവശ്യപ്പെട്ടു.

 • ജോവകുട്ടന് റെഡിങ് മലയാളി സമൂഹം അന്ത്യയാത്ര നല്‍കി
 • അനധികൃത കുടിയേറ്റം പിടിക്കാന്‍ 70 മില്യണ്‍ അകൗണ്ടുകള്‍ പരിശോധിക്കും
 • ഭീകരരെ വീഴ്ത്തും, ബോബുകള്‍ ചെറുക്കും; ലണ്ടനില്‍ അമേരിക്കയുടെ 1 ബില്യണ്‍ ഡോളറിന്റെ എംബസി 'കൊട്ടാരം'
 • മലയാളികള്‍ക്കായി മലയാളം മിഷന്‍ യുകെ ചാപ്റ്റര്‍ മന്ത്രി എ കെ ബാലന്‍ ഇന്ന് സമര്‍പ്പിക്കും
 • ശിക്ഷകൂട്ടിയിട്ടും നാലിലൊന്ന് ഡ്രൈവര്‍മാരും ഡ്രൈവിങ്ങിനിടെ മൊബൈല്‍ ഉപയോഗം
 • കെന്റ് യൂണിവേഴ്‌സിറ്റി ഹോസ്റ്റലില്‍ ആദ്യദിനം വിദ്യാര്‍ത്ഥിനി മരണമടഞ്ഞു; ദുരൂഹത
 • ല​​​ണ്ട​​​ന്‍ ട്യൂബ് ട്രെയിന്‍ ആക്രമണം: അറസ്റ്റും റെയ്ഡും തുടരുന്നു, ആറാമന് 17 വയസ് മാത്രം
 • ഫ്രാന്‍സീസ് പാപ്പയുടെ അനുഗ്രഹ മുത്തം നേടി എസ്ഥേര്‍ മോള്‍; അസുലഭ അനുഗ്രഹ സാഫല്യത്തില്‍ സ്റ്റീവനേജ് ദമ്പതികള്‍
 • ല​​​ണ്ട​​​ന്‍ ട്യൂബ് ട്രെയിന്‍ ആക്രമണം: ഒ​​​രാള്‍​​​​​​കൂടി അ​​​റ​​​സ്റ്റില്‍
 • ട്യൂബ് ട്രെയിന്‍ ആക്രമണം; യഹിയ ഫാറൂഖിനെ പിടിച്ചത് നാടകീയമായി
 •  
      © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway