ചരമം

പാലക്കാട് വൃദ്ധ ദമ്പതികളെ വീട്ടില്‍ കഴുത്തറുത്തും ശ്വാസം മുട്ടിച്ചും കൊന്നു

പാലക്കാട് തോലന്നൂരില്‍ വൃദ്ധദമ്പതികളെ വീടിനുള്ളില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. പുളയ്ക്കാപ്പറമ്പ് സ്വാമിനാഥന്‍(72) ഭാര്യ പ്രേമകുമാരി(65) എന്നിവരാണ് കൊല്ലപ്പെട്ടത്. ആയുധം ഉപയോഗിച്ച് കഴുത്തറുത്ത നിലയിലാണ് സ്വാമിനാഥന്റെ മൃതദേഹം കണ്ടെത്തിയത്. പ്രേമകുമാരിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ നിലയിലായിരുന്നു.

ഇന്ന് രാവിലെയാണ് ഇരുവരും വീടിനുള്ളില്‍ മരിച്ച നിലയില്‍ കാണപ്പെട്ടത്. ഇവരുടെ രണ്ട് ആണ്‍മക്കളും മകളും സ്ഥലത്തുണ്ടായില്ല. കേസില്‍ ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. കൊല്ലപ്പെട്ട ദമ്പതികളുടെ മരുമകള്‍ ഷീജയുടെ സുഹൃത്തായ എറണാകുളം പറവൂര്‍ സ്വദേശി സുദര്‍ശനനാണ് പിടിയിലായത്.
കൊലപാതക സമയത്ത് ഷീജ വീട്ടിലുണ്ടായിരുന്നു. രാവിലെ പാലുമായി സമീപ വീട്ടിലെ സ്ത്രീ എത്തിയപ്പോഴാണ് കൊലപാതക വിവരം പുറത്തറിയുന്നത്. ഷീജയെ കൈയും കാലും കെട്ടി വായില്‍ തുണി തിരുകിയ നിലയില്‍ കണ്ടെത്തുകയായിരുന്നു. വധഭീഷണി ഉണ്ടായതിനെ തുടര്‍ന്നാണ് ഷീജ ഇവര്‍ക്കൊപ്പം താമസിക്കാന്‍ തുടങ്ങിയത്.
ഇരുവരെയും കൊലപ്പെടുത്താന്‍ ശ്രമം നടക്കുന്നതായി നേരത്തെ പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഈ പരാതിയില്‍ പൊലീസിന്റെ ഭാഗത്ത് നിന്ന് കാര്യമായ അന്വേഷണം നടക്കാത്തതാണ് കൊലപാതകത്തിന് കാരണമായതെന്ന് ആരോപണമുണ്ട്.


നേരത്തെ വീടിനുള്ളില്‍ ഷോക്കടിപ്പിച്ച് സ്വാമി നാഥനെ കൊലപ്പെടുത്താന്‍ ശ്രമം നടന്നതായി നേരത്തെ അന്വേഷണത്തില്‍ പൊലീസ് കണ്ടെത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് 308ാം വകുപ്പ് പ്രകാരം കേസെടുക്കുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തിരുന്നതായി പൊലീസ് പറഞ്ഞു.

 • ശ്രീനഗറില്‍ ഭീകരാക്രമണം; മൂന്ന് പേര്‍ കൊല്ലപ്പെട്ടു
 • നാട്ടില്‍ നിന്ന് ബന്ധുക്കളെ സന്ദര്‍ശിക്കാന്‍ എത്തിയ റിട്ടയേര്‍ഡ് അധ്യാപകന്‍ വൂള്‍വറാംപടണില്‍ മരിച്ചു
 • കനത്ത മഴയില്‍ ഇടുക്കിയില്‍ മരം വീണ് ബൈക്ക് യാത്രികന്‍ മരിച്ചു: സഹയാത്രികനു ഗുരുതരം
 • തങ്കമ്മ ജോര്‍ജ് നിര്യാതയായി
 • യുഎസില്‍ ഇന്ത്യന്‍ ഡോക്ടറെ രോഗി കുത്തിക്കൊന്നു
 • പൂനെയില്‍ മലയാളി ഹോട്ടലുടമയെ അടിച്ചുകൊന്നു
 • ഫാ. ജോണ്‍ വൈദ്യന്‍ (67) (വൈദ്യന്‍ അച്ചന്‍) അറ്റ്ലാന്റയില്‍ നിര്യാതനായി
 • മധുരയില്‍ കാറും ലോറിയും കൂട്ടിയിടിച്ച് നാല് മലയാളികള്‍ മരിച്ചു; രണ്ട് പേര്‍ക്ക് പരുക്ക്
 • മുംബൈയില്‍ കെട്ടിടത്തിന് തീപിടിച്ച് കുട്ടിയടക്കം ആറു പേര്‍ മരിച്ചു; 11 പേര്‍ക്ക് പരിക്ക്
 • സംരക്ഷിക്കാന്‍ ആളില്ല; അടിമാലിയില്‍ വൃദ്ധ ദമ്പതികള്‍ വീടിനുള്ളില്‍ മരിച്ചനിലയില്‍
 •  
      © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway