Don't Miss

താടിയും മുടിയും കറുപ്പിക്കാന്‍ ദിലീപിന് 'ഡൈ' എത്തിച്ചുകൊടുക്കുന്നതാരെന്ന് കണ്ടെത്തണമെന്ന് ആനി സ്വീറ്റി

പത്തനംതിട്ട: നടിയെ ആക്രമിച്ച കേസില്‍ ജയിലില്‍ കഴിയുന്ന നടന്‍ ദിലീപിന് നിയമവിരുദ്ധ ആനുകൂല്യങ്ങള്‍ കിട്ടുന്നുണ്ടെന്ന് ജനതാദള്‍ യുണൈറ്റഡ് സംസ്ഥാന സെക്രട്ടറി ആനി സ്വീറ്റി. ഇതിനെക്കുറിച്ച് മുഖ്യമന്ത്രി അന്വേഷിക്കണമെന്നും ആനി സ്വീറ്റി പറഞ്ഞു.
'നിരവധി പേര്‍ സന്ദര്‍ശകരായി ദിലീപിനെക്കാണാന്‍ വരുന്നുണ്ട്. സന്ദര്‍ശകരെ അനുവദിക്കാത്ത ഞായറാഴ്ചയും സന്ദര്‍ശകരെത്തി'
താടിയും മുടിയും കറുപ്പിക്കാന്‍ ആരാണ് ദിലീപിന് ഡൈ അനുവദിക്കുന്നതെന്ന് അന്വേഷിക്കണം. ദിലീപിന് പ്രത്യേക പരിഗണന ജയിലില്‍ ലഭ്യമാകുന്നില്ലെന്ന് മുഖ്യമന്ത്രി ഉറപ്പാക്കണമെന്നും ആനി സ്വീറ്റി കൂട്ടിച്ചേര്‍ത്തു.
ഓണത്തോടു അനുബന്ധിച്ചു ഒട്ടേറെ സിനിമാക്കാര്‍ ദിലീപിനെക്കാണാന്‍ വന്നിരുന്നു. ദിലീപിന് എല്ലാവരും പിന്തുണ നല്‍കണമെന്ന് ജനപ്രതിനിധിയായ ഗണേഷ് പരസ്യമായി ആഹ്വാനം ചെയ്യുകയും ചെയ്തു. ദിലീപിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു തലശേരിയില്‍ നടന്ന
സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ദാനം മുന്‍നിര സിനിമാക്കാര്‍ ബഹിഷ്കരിച്ചിരുന്നു.

നേരത്തെ അച്ഛന്റെ ശ്രാദ്ധത്തിന് ബലിയിടാന്‍ ദിലീപ് വീട്ടിലെത്തിയിരുന്നു.

  • മലയാള സിനിമയിലെ സ്ത്രീവിരുദ്ധതയ്ക്കും ലിംഗവിവേചനത്തിനുമെതിരെ തുറന്നടിച്ച് റിമ കല്ലിങ്കല്‍
  • 'ഉഴവൂരിനെപ്പോലെയുള്ള ജോക്കറെ പാര്‍ട്ടിക്ക് ആവശ്യമില്ല'; ഉഴവൂര്‍ വിജയനെ അധിക്ഷേപിച്ച് മാണി സി കാപ്പന്‍
  • സഹോദരന് നീതി തേടി എല്ലും തോലുമായ ശ്രീജിത്ത് പഴയ മിസ്റ്റര്‍ തിരുവനന്തപുരം!
  • ഇന്ത്യന്‍ പാസ്പോര്‍ട്ട് ഇനി തിരിച്ചറിയില്‍ രേഖയല്ല; അവസാന പേജ് യാത്രാ വിവരമായിരിക്കില്ല
  • പൊണ്ണത്തടി കുറയ്ക്കാന്‍ ബി.ജെ.പി പ്രവര്‍ത്തകര്‍ക്ക് അമിത് ഷായുടെ സ്റ്റഡി ക്ലാസ്
  • മരണത്തിലും ഒന്നിച്ചുണ്ടാവണം: ദയാവധത്തിന് രാഷ്ട്രപതിയുടെ കനിവ് തേടി വൃദ്ധ ദമ്പതികള്‍
  • 'ഓഖി'യിലെ ഹെലിക്കോപ്ടര്‍ കണക്കുമായി പിണറായിയെ പരിഹസിച്ച് ജേക്കബ് തോമസ്‌
  • വാടക കുടിശ്ശിക പെരുകി; മല്ലിക ഷെരാവത്തിനെ പാരീസിലെ ഫ്‌ളാറ്റില്‍ നിന്നും ഇറക്കിവിടും
  • അബുദാബി ഡ്യൂട്ടി ഫ്രീ നറുെക്കടുപ്പില്‍ ഒന്നാം സമ്മാനം മലയാളിക്ക്; കിട്ടിയത് 20.7 കോടി
  • ഐശ്യര്യറായിക്ക് ജനിച്ച മകനാണ് താനെന്ന് 29 കാരന്‍ ; വലിയ തമാശയെന്ന് ഐശ്വര്യ
  •  
        © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway