അസോസിയേഷന്‍

വോകിംഗ് കാരുണ്യയുടെ അറുപതാമത് സഹായമായ നാല്പത്തിഒന്നായിരം രൂപ അരുണിന് കൈമാറി

കോഴിക്കോട്: വോകിംഗ് കാരുണ്യയുടെ അറുപതാമത് സഹായമായ നാല്പത്തിഒന്നായിരം രൂപ പുതുപ്പാടി ഗ്രാമപഞ്ചായത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ പി കെ ഷിജില്‍ അരുണിന് കൈമാറി. പൊതു പ്രവര്‍ത്തകരായ അര്‍ജുന്‍ മുരളീധരന്‍, അനില്‍കുമാര്‍, മുഹമ്മദ് എന്നിവരും സന്നിഹിതരായിരുന്നു. കോഴിക്കോടെ കോര്‍പറേഷനില്‍ കലണ്ടിത്തഴം എന്ന സ്ഥലത്ത് രേവതി നിവാസില്‍ താമസിക്കുന്ന അരുണ്‍ എന്ന യുവാവ് ജീവിത ദുഃഖങ്ങളുടെ തീരാക്കയത്തിലാണ്. ബി ടെക് പഠനം പൂര്‍ത്തിയാക്കി മാതാപിതാക്കളുടെ കഷ്ടപ്പാട് കണ്ടു അവരെ സഹായിക്കുവാന്‍ ഒരു മൊബൈല്‍ കടയില്‍ ജോലി ചെയ്യുകയായിരുന്നു. പെട്ടന്നോരുധിവസം ജോലി സ്ഥലത്ത് തളര്‍ന്നു വീഴുകയാനുണ്ടായത് വിശധമായ പരിശോധനയില്‍ അരുണിന് GBS എന്ന മഹാരോഗമാണെന്ന് സ്ഥിധീകരിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രേവേശിപ്പിച്ച അരുണിന് മസിലുകളെ തളര്‍ത്തി നശിപ്പിക്കുന്ന ഈ രോഗം ചികിത്സിച്ചു മാറ്റാന്‍ വലിയ ചിലവു വരുമെന്നാണ് ആശുപത്രി അധികൃതര്‍ അറിയിച്ചത്.
അരുണിനേയും കുടുംബത്തെയും സഹായിക്കുവാന്‍ സന്മനസ് കാണിച്ച എല്ലാ സുഹൃത്തുക്കള്‍ക്കും വോകിംഗ് കാരുണ്യയുടെ നന്ദി അറിയിക്കുന്നു.
കൂടുതല്‍ വിവരങ്ങള്‍ക്ക്:
Jain Joseph:07809702654
Boban Sebastian:07846165720
Saju joseph 07507361048

  • കെറ്ററിംഗ്‌ ക്നാനായ കാത്തലിക് അസോസിയേഷന് നവനേതൃത്വം
  • യുക്മ 'യുഗ്രാന്റ് 'ലോട്ടറി: ഷെഫീല്‍ഡിലെ സിബിക്ക് ബ്രാന്‍ഡ് ന്യൂ വോക്‌സ് വോഗണ്‍ കാര്‍
  • പഠന ക്ളാസുകളും വിദഗ്ധ ഉപദേശങ്ങളും ഉള്‍പ്പെടുത്തി റീജിയണല്‍ കോണ്‍ഫറന്‍സുകളുമായി യുക്മ നഴ്സസ് ഫോറം
  • കേരളത്തിന്റെ സാംസ്‌കാരിക തനിമ വിളിച്ചോതി ചേതന യുകെ കേരളപ്പിറവി ആഘോഷിച്ചു
  • മാഞ്ചസ്റ്റര്‍ മലയാളി കള്‍ച്ചറല്‍ അസോസിയേഷന് നവനേതൃത്വം; അലക്‌സ് വര്‍ഗ്ഗീസ് വീണ്ടും പ്രസിഡന്റ്, ജനീഷ് കുരുവിള ജനറല്‍ സെക്രട്ടറി
  • ബ്രിസ്റ്റോള്‍ ആദ്രകലാ കേന്ദ്രയുടെ നേതൃത്വത്തില്‍ 25ന് നൃത്ത സന്ധ്യ; ചലച്ചിത്ര താരം ശങ്കര്‍ മുഖ്യാതിഥിയാകും
  • 2018ലെ യുക്മ കലണ്ടര്‍ ; യു.കെ മലയാളികള്‍ക്കിടയില്‍ വന്‍പ്രചാരം നേടുന്നു
  • യുകെകെസിഎ ബാഡ്മിന്റണ്‍ : അജയ്യരായി സ്റ്റോക് ഓണ്‍ ട്രെന്‍ഡ്, ആറാം തവണയും കിരീടം
  • ഗ്ലാസ്‌ഗോ ക്‌നാനായ അസോസിയേഷന് പുതു നേതൃത്വം; ബെന്നി കുടിലില്‍ പ്രസിഡന്റ്. ഷിബു പള്ളിപ്പറമ്പില്‍ സെക്രട്ടറി
  • ബെഡ്ഫോര്‍ഡ് മലയാളി അസോസിയേഷന് നവ നേതൃത്വം
  •  
        © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway