സിനിമ

പുതിയ സിനിമകള്‍ നെറ്റില്‍ കയറ്റുന്ന 'തമിഴ് റോക്കേഴ്‌സി'ന്റെ അഡ്മിന്‍ അറസ്റ്റില്‍ !


അനധികൃതമായി പുതിയ സിനിമകള്‍ വെബ്‌സൈറ്റില്‍ പ്രചരിപ്പിക്കുന്ന 'തമിഴ് റോക്കേഴ്‌സി'ന്റെ സംഘത്തലവന്‍ അറസ്റ്റില്‍ . തമിഴ് റോക്കേഴ്‌സ് തലവന്‍ ഗൗരി ശങ്കര്‍ ആണ് കസ്റ്റഡിയിലെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ചെന്നൈ വിമാനത്താവളത്തില്‍ വെച്ചാണ് ഇയാളെ അറസ്റ്റ് ചെയ്തത്. തമിഴ് റോക്കേഴ്‌സ് അഡ്മിന്‍ എന്ന പേരിലാണ് ഇയാള്‍ സിനിമകള്‍ അപ്‌ലോഡ് ചെയ്തതെന്ന് പോലീസ് പറയുന്നു. നടന്‍ വിശാലാണ് ഇയാളെക്കുറിച്ച് വിവരം നല്‍കിയതെന്നാണ് സൂചന.
ഇത്തരത്തില്‍ ചിത്രങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നടപടി എടുക്കണമെന്ന് പ്രതിഷേധം ശക്തമാകുന്നതിനിടെ ആണ് അറസ്റ്റ്. 'സുപ്രധാന വിവരങ്ങളാണ് പുറത്ത് വരുന്നത്, പോലീസ് അന്വേഷിക്കുന്നുണ്ട്. എനിക്ക് കുറച്ച് സമയം അനുവദിക്കണം, നിങ്ങള്‍ക്ക് വേണ്ടതെല്ലാം ഞാന്‍ അന്വേഷിച്ച് പറഞ്ഞുതരാം' നിര്‍മാതാക്കളുടെ സംഘടന പ്രസിഡന്റുകൂടിയായ വിശാല്‍ പറഞ്ഞു. നടിഗര്‍ സംഘം സെക്രട്ടറി ആയതുമുതല്‍ വിശാല്‍ വ്യാജപതിപ്പ് പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ രംഗത്തുണ്ട്.
തമിഴ് സിനിമകള്‍ കൂടാതെ മലയാളം, ഹിന്ദി ചിത്രങ്ങളും ഇയാള്‍ ഇത്തരത്തില്‍ അപ്‌ലോഡ് ചെയ്തതായാണ് വിവരം. നടപടി ഉണ്ടാകുമെന്ന് മുന്നറിയിപ്പ് കൊടുത്തിട്ടും പ്രയോജനമില്ലാത്ത പശ്ചാത്തലത്തില്‍ ആണ് അറസ്റ്റ് എന്നും, വരും ദിവസങ്ങളില്‍ കൂടുതല്‍ പേര്‍ പിടിയിലാകുമെന്നും പോലീസ് പറഞ്ഞു.
എന്നാല്‍ അറസ്റ്റിലായത് ഗൗരിശങ്കര്‍ അല്ലെന്നും തമിഴ്ഗണ്‍ എന്ന വ്യാജസൈറ്റിന്റെ തലവന്‍ അണെന്നും ചിലര്‍ പറയുന്നു. പുതിയ ചിത്രമായ തുപ്പറിവാളന്റെ പ്രചരണത്തിനായാണ് വിശാല്‍ ശ്രമിക്കുന്നതെന്നും ഇവര്‍ കുറ്റപ്പെടുത്തി.

 • ഭൂട്ടാന്‍ യാത്രയ്ക്ക് ശേഷം താന്‍ പുതിയൊരു മനുഷ്യനായെന്ന് മോഹന്‍ലാല്‍
 • സ്‌കോട്ട് ലണ്ടില്‍ നിന്ന് ഷൂട്ടിങ്ങിനിടെ ഭാവന പോകാനൊരുങ്ങി! ആദം ജോണ്‍ സിനിമയുടെ സംവിധായകന്‍ വെളിപ്പെടുത്തുന്നു
 • തന്റെ ജീവിതവും കരിയറും നശിപ്പിച്ചത് ഐശ്വര്യയുമായുള്ള പ്രണയവും സല്‍മാന്റെ പകയും : തുറന്നടിച്ചു വിവേക് ഓബ്‌റോയി
 • അയാളുമായി പൊരുത്തപ്പെടാനാകില്ലെന്ന് മനസിലായപ്പോള്‍ പ്രണയത്തില്‍ നിന്നും പിന്‍മാറി- നിത്യമേനോന്‍
 • ദിലീപിന്റെ നായിക വേഷത്തില്‍ നിന്ന് തന്നെ ഒഴിവാക്കിയെന്ന് ഷംന കാസിം, സിനിമ തന്നെ വിടാന്‍ തോന്നി
 • ഇനി തന്റെ ജീവിതത്തില്‍ ഒരു പങ്കാളിയുണ്ടാകില്ലെന്ന് നടി ലെന
 • രാത്രി ഷൂട്ടിങ് കഴിഞ്ഞു മടങ്ങിയ നടിക്ക് നേരെ കൊച്ചി മോഡല്‍ ആക്രമണ ശ്രമം
 • ദിലീപ് ചിത്രം 'രാമലീല'യ്ക്കെതിരായി ഫേസ്ബുക്ക് പോസ്റ്റിട്ട ചലച്ചിത്ര അക്കാദമി എക്സിക്യൂട്ടീവ് അംഗത്തിനെതിരെ ആഞ്ഞടിച്ചു സംവിധായകന്‍ കമല്‍
 • സായി പല്ലവി നായകനുമായി ഉടക്കി; നായകന്‍ ഷൂട്ടിങ്ങിനിടെ ഇറങ്ങി പോയി!
 • ന്യൂയോര്‍ക്കില്‍ പിറന്നാളാഘോഷിച്ച് നയന്‍സും കാമുകനും; ചിത്രങ്ങള്‍ പുറത്ത്
 •  
      © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway