യു.കെ.വാര്‍ത്തകള്‍

ജോംലാല്‍ പെരുമ്പിള്ളച്ചിറക്ക് കണ്ണീരോടെ മാഞ്ചസ്റ്റര്‍ വിടനല്‍കി


മാഞ്ചസ്റ്റര്‍ : ഓഗസ്റ്റ് 24 ന് ഹൃദയാഘാതം മൂലം മരിച്ച ജോംലാല്‍ പെരുമ്പിള്ളിച്ചിറക്ക് ബുധനാഴ്ച വൈകിട്ട് മാഞ്ചസ്റ്റര്‍ സമൂഹം കണ്ണിരില്‍ കുതിര്‍ന്ന വിടവാങ്ങല്‍ നല്‍കി
ബാലൃകാലസുഹൃത്തായിരുന്ന ബോബന്റെ ( ജോംലാല്‍ )മരണം തനിക്ക് സഹിക്കാവുന്നതിനും അപ്പുറമായിരുന്നു എന്ന് മാഞ്ചസ്റ്റര്‍ മലയാളി സമൂഹത്തെ പ്രതിനിധികരിച്ചു സംസാരിച്ച ബിജു ആന്റണി വിതുമ്പലോടെ അനുസ്മരിച്ചു .ആര്‍ക്ക് എന്ത് സഹായം ചെയ്യാനും ജോംലാല്‍ മുമ്പില്‍ ഉണ്ടായിരുന്നു. മാഞ്ചസ്റ്റര്‍ വിശ്വസി സമൂഹത്തില്‍ വരുന്ന പുരോഹിതരെ എവിടെ കൊണ്ടുപോയിവിടുന്നതിനും ജോംലാല്‍ ഒരിക്കലും മടികാണിച്ചിരുന്നില്ലയെന്നു ബിജു പറഞ്ഞു .


ജോംലാലിന്റെ കുടുബത്തെ പ്രതിനിധീകരിച്ചു സംസാരിച്ച കസിന്‍ ,എലിസബത്ത് കുടുംബത്തിനു ഒരു നല്ല മനുഷ്യനെയും, കുടുംബനാഥനെയുമാണ്‌ നഷ്ടമായത് എന്ന് പറഞ്ഞു. സ്ഥിരമായി പള്ളിയില്‍ പോകുകയും പള്ളിയുടെ പ്രവര്‍ത്തനങ്ങളെ സഹായിക്കുന്ന ആളായിരുന്നു ജോംലാലെന്നു ഫാ തോമസ്‌ തൈകൂട്ടം പ്രസംഗത്തില്‍ അനുസ്മരിച്ചു .


കഴിഞ്ഞ ജൂലൈയില്‍ ജോംലാലും കുടുബവും ലൂര്‍ദ്ദിനു തീര്‍ത്ഥയാത്ര പോയിരുന്നു . ഇംഗ്ലണ്ടിന്റെ പല പ്രദേശങ്ങളില്‍ ഉള്ളവര്‍ ആ യാത്രയില്‍ ജോംലാലിനോടൊപ്പം ഉണ്ടായിരുന്നു. ആ സുഹൃത്തുക്കളെല്ലാം ജോംലാലിനു വിട നല്‍കാന്‍ എത്തിയിരുന്നു .


വൈകുന്നരം 5 മണിക്ക് ജോംലാലിന്‍റെ മൃതദേഹവും വഹിച്ചുകൊണ്ട് ഫുണറല്‍ ഡയറക്റ്ററെറ്റിന്റെ വാഹനം മാഞ്ചസ്റ്റര്‍ സെന്റ്‌ ആന്റണിസ് പള്ളിയില്‍ എത്തിയപ്പോള്‍തന്നെ പള്ളിയും പരിസരവും ആളുകളെകൊണ്ട് നിറഞ്ഞിരുന്നു പിന്നിട് നടന്ന കുര്‍ബാനക്കും മറ്റു ചടങ്ങുകള്‍ക്കും റവ ഡോ. ലോനപ്പന്‍ അരങ്ങാശ്ശേരി നേതൃത്വം കൊടുത്തു. 6 പുരോഹിതര്‍ സഹ കാര്‍മ്മികന്‍മാരായി ഉണ്ടായിരുന്നു. വിവിധ സംഘടനകള്‍ മൃതദേഹത്തില്‍ റീത്ത് സമര്‍പ്പിച്ചു ആദരിച്ചു. ഇടുക്കി ചാരിറ്റി ഗ്രൂപ്പ്‌ യു കെ യ്ക്ക് വേണ്ടിയും റീത്ത് സമര്‍പ്പിച്ചു .

മൃതദേഹം ഇന്ന് നാട്ടിലേക്കു കൊണ്ടുപോകും. സ്വദേശമായ കോതമംഗലം ചെലാട് പള്ളിയില്‍ സംസ്കരിക്കും ജോംലാലിനു ഭാര്യയും മൂന്നു വയസുള്ള കുട്ടിയുമുണ്ട്. ഒരു സഹോദരനുംമാതാപിതാക്കളും അടങ്ങുന്ന കുടുംബമാണ് ജോംലാലിന്റേത്.

 • ബ്രക്‌സിറ്റ് വിരുദ്ധതയുമായി ബ്രിട്ടണില്‍ പുതിയ പാര്‍ട്ടി പിറന്നു
 • കോഴിയിറിച്ചി കിട്ടാനില്ല; യുകെയില്‍ കെ.എഫ്.സി റെസ്റ്റോറന്റുകള്‍ക്ക് താഴുവീണു,
 • വരവില്‍ കവിഞ്ഞ സ്വത്ത്: കീത്ത് വാസിനെതിരെ പരാതിയുമായി ഭരണകക്ഷി എംപി
 • മോഷ്ടാക്കള്‍ വീട്ടമ്മയെ കൊലപ്പെടുത്തി, മലയാളി കുടുംബങ്ങള്‍ ജാഗ്രത പാലിക്കണം
 • ഒരു പൗണ്ട് = 91 രൂപ , പൗണ്ട് മികവ് തുടരുന്നു
 • മേല്‍വസ്ത്രമില്ലാതെ ലണ്ടന്‍ ഫാഷന്‍ വീക്ക് വേദിയില്‍ യുവതികള്‍
 • യൂണിവേഴ്‌സിറ്റി ട്യൂഷന്‍ ഫീസുകള്‍ വെട്ടിക്കുറയ്ക്കും; മലയാളികള്‍ക്ക് ആശ്വാസമാകും
 • സ്വന്തം വീട് നടക്കാത്ത സ്വപ്‌നമായി; യുകെയിലെ യുവത്വത്തിന്റെ വിധി
 • എന്‍എച്ച്എസിലും ലിംഗ വിവേചനം; വേതനം പുരുഷഡോക്ടര്‍മാര്‍ക്ക് രണ്ടരമടങ്ങ് കൂടുതല്‍
 • വീടില്ലാത്ത വ്യക്തി പാര്‍ലമെന്റ് പടിക്കല്‍ തണുത്ത് വിറച്ച് മരിച്ചു
 •  
      © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway