ചരമം

പൂനെയില്‍ മലയാളി ഹോട്ടലുടമയെ അടിച്ചുകൊന്നു


പൂനെ: മലയാളി ഹോട്ടലുടമ മഹാരാഷ്ട്രയിലെ പൂനെയില്‍ മര്‍ദ്ദനമേറ്റു മരിച്ചു. കണ്ണൂര്‍ പരലശേരി സ്വദേശി അബ്ദുല്‍ അസീസാണു മരിച്ചത്. സംഭവത്തിനു പിന്നില്‍ ഹോട്ടലിരിക്കുന്ന സ്ഥലത്തിന്റെ ഉടമയാണെന്നും ഇയാള്‍ക്കെതിരെ കൊലക്കുറ്റത്തിനു കേസെടുക്കണമെന്നും ആവശ്യപ്പെട്ട് അസീസിന്റെ കുടുംബം രംഗത്തെത്തി.

പൂനെയിലെ ശിവാപൂരില്‍ 40 വര്‍ഷമായി സാഗര്‍ എന്ന ഹോട്ടല്‍ നടത്തിവരികയായിരുന്നു അബ്ദുല്‍ അസീസ്. 99 വര്‍ഷത്തേക്ക് പാട്ടത്തിനെടുത്ത സ്ഥലത്തായിരുന്നു ഹോട്ടല്‍ നടത്തിയിരുന്നത്. എന്നാല്‍ കഴിഞ്ഞ കുറച്ചുകാലമായി സ്ഥലമുടമ ഹോട്ടല്‍ വിട്ടുതരണമെന്നാവശ്യപ്പെട്ടു നിരന്തരം പ്രശ്‌നമുണ്ടാക്കിയിരുന്നതായി അസീസിന്റെ കുടുംബം പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് സ്ഥലമുടമ സഞ്ജയ് കോണ്ടെയുമായി അസീസ് വാക്കു തര്‍ക്കലേര്‍പ്പെട്ടിരുന്നു. ഇതിന്റെ തുടര്‍ച്ചയായുണ്ടായ സംഘര്‍ഷമാണ് അസീസിന്റെ മരണത്തില്‍ കലാശിച്ചതെന്നാണ് കുടുംബാംഗങ്ങള്‍ ആരോപിക്കുന്നത്.

ഹോട്ടലിലെത്തിയ സഞ്ജയ് കോണ്ടെ അസീസിനെ മര്‍ദിച്ചതായും നിലത്തിട്ടു ചവിട്ടിയതായും അസീസിന്റെ മകന്‍ റയീസ് പറഞ്ഞു. സംഭവത്തെത്തുടര്‍ന്ന് രംഗത്തെത്തിയ മലയാളിസംഘടനാപ്രവര്‍ത്തകര്‍ സഞ്ജയ് കോണ്ടെയ്‌ക്കെതിരെ കൊലപാതകത്തിനു കേസെടുക്കണമെന്നു ആവശ്യപ്പെട്ടു.

 • ഒമാനില്‍ കോട്ടയം സ്വദേശി ഹൃദയാഘാതംമൂലം മരിച്ചു
 • സൗദി മരുഭൂമിയിലെ റോഡരികില്‍ മലയാളി ദമ്പതികള്‍ മരിച്ച നിലയില്‍
 • സലാലയില്‍ വാഹനാപകടത്തില്‍ മലയാളി മരിച്ചു
 • ഇരവിപേരൂരില്‍ വെടിപ്പുരയ്ക്ക് തീപിടിച്ച് 2 മരണം, 4 പേര്‍ക്ക് ഗുരുതരം
 • ആലപ്പുഴയില്‍ യുവതി വെട്ടേറ്റു മരിച്ചു
 • സീരിയല്‍ താരം ഹരികുമാരന്‍ തമ്പി അന്തരിച്ചു
 • കിണര്‍ വൃത്തിയാക്കാനിറങ്ങിയ രണ്ടുപേര്‍ ശ്വാസം മുട്ടി മരിച്ചു
 • കൊച്ചി ഷിപ്പ്‌യാര്‍ഡിലെ കപ്പലില്‍ പൊട്ടിത്തെറി: 5 മരണം, മരിച്ചവരെല്ലാം മലയാളികള്‍
 • ക്രോയ്ഡോണില്‍ മലയാളി യുവതി നിര്യാതയായി
 • യു​​എ​​സി​​ലെ ഷോ​​പ്പിം​​ഗ് മാളില്‍ വെടിവയ്പ്; ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു
 •  
      © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway