നാട്ടുവാര്‍ത്തകള്‍

ഫാ.ടോമിന്റെ മോചനത്തിനായി പണം നല്‍കിയിട്ടില്ലെന്ന് സലേഷ്യന്‍ സഭ; അന്നത്തെ ദിവസം സംഭവിച്ചത്....


റോം: യെമനില്‍ ഒന്നരവര്‍ഷമായി ഐഎസ് ഭീകരരുടെ തടവിലായിരുന്ന ഫാ.ടോം ഉഴുന്നാലിലിനെ മോചിപ്പിക്കാന്‍ പണം നല്‍കിയിട്ടില്ലെന്ന് സലേഷ്യന്‍ സന്യാസ സഭ. മോചനത്തിന് പകരമായി പണം നല്‍കിയതായി അറിയില്ലെന്ന് സലേഷ്യന്‍ സഭ റെക്ടര്‍ മേജര്‍ ഫാ.എയ്ഞ്ചല്‍ ഫെര്‍ണാണ്ടസാണ് അറിയിച്ചത്.


ഫാ.ടോമിന്റെ മോചനം സംബന്ധിച്ച പല കാര്യങ്ങളും അറിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കുറച്ച് മാസങ്ങള്‍ക്ക് മുമ്പ് ഫാ.ടോമിനെ തട്ടിക്കൊണ്ടുപോയവരുമായി ബന്ധം സ്ഥാപിക്കാനായെന്ന് അറിഞ്ഞിരുന്നു. പിന്നീട് ഫാ.ടോം മോചിപ്പിക്കപ്പെട്ട വിവരമാണ് അറിയുന്നത്. സലേഷ്യന്‍ സമൂഹത്തോട് പണം ആരും ആവശ്യപ്പെട്ടിട്ടില്ല. മോചനത്തിനായി പണം നല്‍കിയെന്നതിനെക്കുറിച്ച് യാതൊരു അറിവുമില്ല-അദ്ദേഹം പറഞ്ഞു.
ഫാ.ടോമിനെ ചികിത്സിക്കുന്ന മെഡിക്കല്‍ സംഘത്തിന്റെ റിപ്പോര്‍ട്ടനുസരിച്ചായിരിക്കും അദ്ദേഹത്തിന്റെ ഇന്ത്യയിലേക്കുള്ള മടക്കമെന്നും അദ്ദേഹം അറിയിച്ചു.

ഫാ.​ടോം ഉ​ഴു​ന്നാ​ലി​ല്‍ മാര്‍​പാ​പ്പ​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. വ​ത്തി​ക്കാ​നില്‍ ബു​ധ​നാ​ഴ്ച വൈ​കി​ട്ട് ആ​റി​നാ​യി​രു​ന്നു കൂ​ടി​ക്കാ​ഴ്ച​യെ​ന്നും സ​ലേ​ഷ്യന്‍ സ​ഭാ പ്ര​തി​നി​ധി​ക​ള്‍ ഒ​പ്പ​മു​ണ്ടാ​യി​രു​ന്നെ​ന്നും സ​ലേ​ഷ്യ​ന്‍ ന്യൂ​സ് ഏ​ജ​ന്‍​സി അ​റി​യി​ച്ചു. ഉഴുന്നാലില്‍ അച്ചന്റെ കൈകളില്‍ ചുംബിച്ചാണ് ഫ്രാന്‍സിസ് മാര്‍പ്പാപ്പ ടോമച്ചനെ സ്വീകരിച്ചത്. ലോകജനതയുടെ ആരാധ്യനായ മാര്‍പ്പാപ്പ തന്റെ കൈകളില്‍ ചുംബിച്ചത് ജീവിതത്തിലെ ഏറ്റവും വലിയ അനുഗ്രഹമാണെന്ന് ടോമച്ചന്‍ സുഹൃത്തുക്കളായ മറ്റ് അച്ചന്മാരോട് വെളിപ്പെടുത്തി. തന്റെ എല്ലാവേദനകളും മാര്‍പ്പാപ്പയുമായുള്ള കൂടിക്കാഴ്ചയില്‍ ഇല്ലാതായതായും അച്ചന്‍ പറഞ്ഞു.

ആരോഗ്യം വീണ്ടെടുത്തു തുടങ്ങിയ ടോമച്ചന്‍ ഉന്മേഷവാനായി പരിശുദ്ധ പിതാവിന്റെ സന്നിധിയില്‍ എത്തി കാല്‍തൊട്ട് വന്ദിച്ചു. തുടര്‍ന്ന് പ്രാര്‍ത്ഥനാനിര്‍ഭരമായ മനസ്സുമായി പിതാവിന്റെ മുന്നില്‍ മുട്ടുകുത്തിയ ടോമച്ചനെ പോപ്പ് ഫ്രാന്‍സിസ് തലയില്‍ കൈവെച്ച് അനുഗ്രഹിച്ചു. ആശീര്‍വാദം ഏറ്റുവാങ്ങി എണീറ്റ് നിന്ന ടോമച്ചന്റെ വലംകൈയ്യില്‍ മുത്തം നല്‍കിയാണ് ഫ്രാന്‍സിസ് മാര്‍പ്പാപ്പ വിനയത്തിന്റെ മാതൃകയായത്.


ത​ട്ടി​ക്കൊ​ണ്ടു പോ​യ​ശേ​ഷം മൂ​ന്ന് ത​വ​ണ തീ​വ്ര​വാ​ദി​കള്‍ താ​വ​ളം മാ​റ്റി​യെ​ന്നും ത​ട​വി​​ല്‍ ക​ഴി​ഞ്ഞ ഒ​ന്ന​ര​വ​ര്‍ഷ​ത്തി​​ല്‍ ഒ​രി​ക്ക​ല്‍​പ്പോ​ലും അ​വര്‍ മോ​ശ​മാ​യ പെ​രു​മാ​റ്റം ന​ട​ത്തി​യി​ല്ലെ​ന്നും റോ​മില്‍ മാ​ധ്യ​മ​ങ്ങ​ളെ​ ക​ണ്ട ഫാ. ​ഉ​ഴു​ന്നാ​ലി​ല്‍ പ്ര​തി​ക​രി​ച്ചിരുന്നു.


2016 മാര്‍ച്ച് 4 ന് യെമനിലെ ഏദന്‍ മിഷിനറീസ് ഓഫ് ചാരിറ്റിയുടെ ആശ്രമ ഭവനത്തില്‍ നടന്ന ഭീകരതയെക്കുറിച്ച് ഞെട്ടലോടെയാണ് അന്ന് അത്ഭുതകരമായി രക്ഷപ്പെട്ട സിസ്റ്റര്‍ സാലി പറയുന്നത്. കൂട്ടക്കൊല നടത്തിയശേഷം ഫാ.ടോമിനെ ഭീകരര്‍ തട്ടിക്കൊണ്ടുപോവുകയായിരുന്നു. ഇസ്‌ളാമിക് സ്‌റ്റേറ്റ് ഭീകരര്‍ മിഷിനറീസ് ഓഫ് ചാരിറ്റിയില്‍ നടത്തിയ ഭീകരാക്രമണത്തില്‍ 16 പേര്‍ക്കായിരുന്നു ജീവന്‍ നഷ്ടമായത്.

ഒരു വെള്ളിയാഴ്ചയായിരുന്നു ഭീകരര്‍ ആ ഭവനത്തിലേക്ക് ഇടിച്ചു കയറിയത്. ഈ സമയം ഫാദര്‍ ചാപ്പലില്‍ ഒറ്റയ്ക്ക് പ്രാര്‍ത്ഥനയിലായിരുന്നു. നീല വസ്ത്രം ധരിച്ചെത്തിയ ഭീകരര്‍ ഗാര്‍ഡിനെയും ഡ്രൈവറെയും ഇതിനകം വധിച്ചിരുന്നു. കൊല്ലാന്‍ ഭീകരര്‍ എത്തുന്ന വിവരം അറിയിക്കാന്‍ ഓടിയ എത്യോപ്യക്കാരുടെ വിധി ആയിരുന്നു ഏറെ ക്രൂരം. മരത്തില്‍ കെട്ടിയിട്ടു അവരെ വെടിവെച്ചു കൊന്നു. ഭവനത്തിലെ സ്ത്രീകളെ സഹായിക്കാന്‍ നിന്ന നാലു സ്ത്രീകളും ഭീകരരുടെ തോക്കിനിരയായി.

സിസ്റ്റര്‍ ജൂഡിത്തിനെയും സിസ്റ്റര്‍ റെജിനെറ്റിനെയും ആദ്യം ബന്ധിച്ചു. അതിന് ശേഷം വെടിവെച്ചു കൊന്നു. അടുത്ത ഭവനത്തിലെത്തിയ സിസ്റ്റര്‍ മാര്‍ഗരറ്റിനെയും സിസ്റ്റര്‍ ആന്‍സ്‌ലെമിനെയും കൊന്നു. സിസ്റ്റര്‍ സാലി ഫാ. ടോമിന് മുന്നറിയിപ്പ് നല്‍കാനായി ഓടിയെങ്കിലും ഈ സമയത്ത് ഭീകരര്‍ കോണ്‍വെന്റില്‍ പ്രവേശിച്ചിരുന്നു. റഫ്രജിറേറ്റര്‍ മുറിയില്‍ വാതിലിന്റെ പുറകില്‍ ശ്വാസം പോലും വിടാതെ സിസ്റ്റര്‍ സാലി ഒളിച്ചു നിന്നു. അഞ്ചാമത്തെ കന്യാസ്ത്രീയെ അന്വേഷിച്ചു ഭീകരര്‍ മുറികള്‍ മുഴുവന്‍ കയറിയിറങ്ങി. സമീപത്ത് കൂടിയാണ് പോയതെങ്കിലൂം അവര്‍ സിസ്റ്ററെ കണ്ടില്ല. ഒന്നു ശ്വാസം വിട്ടാല്‍ പോലും കേള്‍ക്കുമെന്നിരിക്കെ അനങ്ങാതെ നിന്നു.

ഭീകരര്‍ കടന്നു വരുന്നുണ്ടെന്നറിഞ്ഞു തന്നെ ഫാ. ടോം ഉഴുന്നാല്‍ മുട്ടില്‍ നിന്നു. തിരുവോസ്തി അപമാനപ്പെടുന്നത് തടയാന്‍ മുഴുവനും ഭക്ഷിച്ചിരുന്നു. എന്നാല്‍ വലിയ ഓസ്തി ഭക്ഷിക്കാനായില്ല. അത് വെള്ളത്തില്‍ അലിയിച്ചപ്പോഴേയ്ക്കും അവരെത്തി. ആരാധനാ വസ്തുക്കളെല്ലാം തകര്‍ത്തായിരുന്നു വരവ്. ഫാ. ടോമിനെ വലിച്ചിഴച്ച് കാറില്‍ കൊണ്ടിട്ടു. വീണ്ടും സിസ്റ്റര്‍ സാലിയെ തേടിയെത്തിയെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ല. ഇതിനകം അവര്‍ രക്ഷപ്പെട്ടു.
ഭീകരര്‍ പോയ ശേഷമാണ് ഡോക്‌ടേഴ്‌സ് വിത്തൗട്ട് ബോര്‍ഡര്‍ എന്ന സംഘടനാ പ്രവര്‍ത്തകര്‍ എത്തിയത്. ഇവരായിരുന്നു സിസ്റ്ററിനെ ആശുപത്രിയിലേക്ക് മാറ്റിയതും. പിന്നീട് മിഷനറീസ് ഓഫ് ചാരിറ്റി സഭ ഇടപെട്ടു സിസ്റ്ററെ കേരളത്തിലെ വീട്ടിലേക്ക് ഒരു മാസത്തെ വിശ്രമത്തിന് അയയ്ക്കുകയും ചെയ്തു.

 • ഡല്‍ഹിയിലെ സ്‌കൂളില്‍ നാലര വയസുകാരന്‍ സഹപാഠിയെ പീഡിപ്പിച്ചു! എന്തു ചെയ്യണമെന്നറിയാതെ പോലീസ്
 • മന്ത്രി തന്നെ സഹായിച്ചിട്ടില്ലെന്ന് വിമാനത്താവളത്തില്‍ കണ്ണന്താനത്തെ പരസ്യമായി ശകാരിച്ച വനിതാ ഡോക്ടര്‍
 • മഞ്ജു വാര്യരുടെ മൊഴി നിര്‍ണായകം; മാധ്യമങ്ങളോട് പ്രതികരിക്കാതെ മഞ്ജു
 • ഗോവയില്‍ വച്ച് നടിയെ കൂട്ടമാനഭംഗം ചെയ്ത് വീഡിയോ പിടിക്കാന്‍ പദ്ധതിയിട്ടു , ദിലീപിന്റെ ക്വട്ടേഷന്‍ 1.5 കോടിക്കെന്നു കുറ്റപത്രം
 • ദിലീപ് പ്രതിയായ കുറ്റപത്രത്തിന്റെ സൂക്ഷ്‌മ പരിശോധന അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയില്‍
 • അമലാപോള്‍ താമസിക്കുന്നത് പുതുച്ചേരിയിലെ ടോയ്‌ലറ്റ് പോലുമില്ലാത്ത കുടുസു മുറിയില്‍ ! ഫഹദിന്റെ 'വീട്ടില്‍' താമസക്കാര്‍ പലര്‍
 • കാനഡയിലും മക്കാവുവിലും ഓസ്‌ട്രേലിയയിലും ജോലി വാഗ്ദാനം ചെയ്ത് വൈദികനടക്കം അഞ്ചംഗ സംഘം തട്ടിയത് ഒന്നര കോടി!
 • ശശീന്ദ്രന് മന്ത്രിസഭയിലേക്ക് മടങ്ങിവരാമെന്ന് മുഖ്യമന്ത്രി; കുറ്റം മുഴുവന്‍ ചാനലിന്
 • ഫോണ്‍കെണി: കമ്മീഷന്‍ റിപ്പോര്‍ട്ട് മന്ത്രിസഭ അംഗീകരിച്ചു, മംഗളത്തിന്റെ ലൈസന്‍സ് റദ്ദാക്കാന്‍ സാധ്യത
 • കൂട്ടമാനഭംഗം, ഗൂഢാലോചന കുറ്റം ചുമത്തി ദിലീപിനെ എട്ടാം പ്രതിയാക്കി കുറ്റപത്രം സമര്‍പ്പിച്ചു; മഞ്ജു വാര്യര്‍ പ്രധാന സാക്ഷി
 •  
      © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway