നാട്ടുവാര്‍ത്തകള്‍

ഹൈക്കോടതിയെ വിട്ട് അങ്കമാലികോടതിയില്‍ ദിലീപ് ജാമ്യാപേക്ഷ നല്‍കി

കൊച്ചി: നടിയെ ആക്രമിച്ചതിലെ ഗൂഢാലോചന കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന ദിലീപ് അപ്രതീക്ഷിത നീക്കവുമായി അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയില്‍ ജാമ്യാപേക്ഷ നല്‍കി. ജയിലില്‍ 60 ദിവസം പിന്നിട്ട സാഹചര്യത്തില്‍ ജാമ്യം അനുവദിക്കണമെന്നാണ് അപേക്ഷയില്‍ പറഞ്ഞിരിക്കുന്നത്. ദിലീപിനെതിരായ ആരോപണം ഗൂഢാലോചന മാത്രമാണെന്നും നടിയുടെ നഗ്നചിത്രമെടുത്ത് നല്‍കാന്‍ ദിലീപ് പറഞ്ഞുവെന്ന് മാത്രമാണ് കേസ്. ദിലീപിനെതിരെ ചുമത്തിയിരിക്കുന്നത് ജാമ്യം ലഭിക്കാവുന്ന കുറ്റങ്ങള്‍ മാത്രമാണെന്നും ജാമ്യാപേക്ഷയില്‍ പറയുന്നു.

കഴിഞ്ഞ ദിവസം പിതാവിന്റെ ശ്രാദ്ധചടങ്ങില്‍ പങ്കെടുക്കാന്‍ അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയാണ് രണ്ടു മണിക്കൂര്‍ നേരത്തേക്ക് ദിലീപിന് ഇളവ് നല്‍കിയിരുന്നു. പ്രോസിക്യുഷന്റെ ശക്തമായ എതിര്‍പ്പ് അവഗണിച്ചാണ് കര്‍ശന നിബന്ധനകളോടെ കോടതി ദിലീപിനെ പുറത്തുവിട്ടത്. മജിസ്‌ട്രേറ്റ് കോടതിയില്‍ നിന്നുള്ള അനുകൂല സമീപനം ജാമ്യത്തിലും ലഭിക്കുമെന്ന പ്രതീക്ഷയാണ് പുതിയ ഹര്‍ജിയ്ക്കു പിന്നില്‍.
ഹൈക്കോടതിയില്‍ ഇന്ന് ദിലീപ് ജാമ്യാപേക്ഷ നല്‍കില്ലെന്ന് രാവിലെ വ്യക്തമാക്കിയിരുന്നു. എന്നാല്‍ വീണ്ടും മജിസ്‌ട്രേറ്റ് കോടതിയെ സമീപിക്കാനാണെന്ന ഒരു സൂചനയും നല്‍കിയിരുന്നില്ല. നാദിര്‍ ഷായുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണനയില്‍ ഇരിക്കുന്നതിനാല്‍ അതില്‍ തീര്‍പ്പുണ്ടായ ശേഷം ഹൈക്കോടതിയെ സമീപിക്കുമെന്നായിരുന്നു പറഞ്ഞിരുന്നത്. തിങ്കളാഴ്ച നാദിര്‍ഷയുടെ മുന്‍കൂര്‍ ജാമ്യഹര്‍ജിയില്‍ വിധി വരും.

ദിലീപ് മൂന്നാം ജാമ്യഹര്‍ജിയുമായി ഹൈക്കോടതിയെ വ്യാഴാഴ്ച സമീപിക്കുമെന്നായിരുന്നു അഭിഭാഷകന്‍ നേരത്തെ അറിയിച്ചിരുന്നത്. എന്നാല്‍ പൊടുന്നനെ ആ തീരുമാനം മാറ്റുകയായിരുന്നു.

കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞയാഴ്ച അന്വേഷണസംഘം നാദിര്‍ഷയ്ക്ക് നോട്ടീസ് നല്‍കിയിരുന്നു. തുടര്‍ന്നാണ് നാദിര്‍ഷ മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിച്ചത്. കഴിഞ്ഞ ദിവസം ഹര്‍ജി പരിഗണിച്ച കോടതി പൊലീസിനെതിരെ രൂക്ഷവിമര്‍ശനങ്ങള്‍ ഉയര്‍ത്തിയിരുന്നു. കേസന്വേഷണം ഇഴഞ്ഞുനീങ്ങുന്നത് ചൂണ്ടിക്കാട്ടിയാണ് കോടതി വാക്കാല്‍ വിമര്‍ശനം ഉന്നയിച്ചത്.


അതേസമയം, ചോദ്യം ചെയ്യലിന് നാളെ അന്വേഷണസംഘത്തിന് മുന്‍പാകെ ഹാജരാകണമെന്ന് കോടതി നാദിര്‍ഷയ്ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. വെള്ളിയാഴ്ച രാവിലെ 10 ന് അന്വേഷണ ഉദ്യോഗസ്ഥനായ പെരുമ്പാവൂര്‍ സിഐ ബിജു പൗലോസിന് മുന്‍പാകെ ഹാജരാകാനാണ് കോടതി നിര്‍ദ്ദേശിച്ചിരിക്കുന്നത്. മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി വരുന്നത് വരെ നാദിര്‍ഷയെ അറസ്റ്റ് ചെയ്യരുതെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്.

 • ദിലീപിനെ കുടുക്കിയത് അഹങ്കാരിയായ ആ യുവനടന്‍, പൃഥിരാജിന്റെ പേര് പറയാതെ പറഞ്ഞു പി.സി ജോര്‍ജ്, ശ്രീകുമാര്‍ മേനോന്‍ ദിലീപിന്റെ കുടുംബം കലക്കിയെന്നും ആരോപണം
 • ഓണം ബംബര്‍ ഭാഗ്യവാന്‍ മലപ്പുറത്ത്, കാത്തിരിക്കുന്നത് പത്തു കോടിയുടെ സമ്മാനം
 • ഭര്‍ത്താവിന്റെ ജനനേന്ദ്രിയം മുറിച്ചത് എന്തിന്? യുവതി പോലീസിനോടു പറഞ്ഞ കഥ...
 • തമിഴ്‌നാട്ടിലെ അവസ്ഥ നിര്‍ബന്ധിച്ച് കല്യാണം കഴിപ്പിച്ച പെണ്‍കുട്ടിയുടേത്- നൂറു ദിവസത്തിനുള്ളില്‍ തെരഞ്ഞെടുപ്പ് നടന്നാല്‍ മത്സരിക്കുമെന്ന് കമല്‍ഹാസന്‍
 • 50ലക്ഷം ആവശ്യപ്പെട്ടു തട്ടിക്കൊണ്ടുപോകപ്പെട്ട മലയാളി വിദ്യാര്‍ത്ഥി കൊല്ലപ്പെട്ട നിലയില്‍
 • ജയിലിലേക്കുള്ള സിനിമാക്കാരുടെ ഒഴുക്ക് നിലക്കും, ദിലീപ് ഇനി കാവ്യയെ വിളിക്കേണ്ടെന്ന് നിര്‍ദ്ദേശം
 • കുറ്റിപ്പുറത്ത് ലോഡ്ജില്‍ ഭാര്യ യുവാവിന്റെ ജനനേന്ദ്രിയം മുറിച്ചു: കേരളത്തില്‍ '22 ഫീമെയില്‍ ' മാനിയ
 • ആശ്രമത്തിലെത്തിയ യുവതിയ്ക്ക് ലൈംഗിക പീഡനം; 70 കാരനായ ആള്‍ദൈവത്തിനെതിരെ കേസ്
 • ഒരു മലയാളി കൂടി ഐഎസ് കേന്ദ്രത്തില്‍ ;ലക്ഷ്യസ്ഥാനത്ത് എത്തിയെന്നും ഇനി കാത്തിരിക്കേണ്ടെന്നും മാതാവിന് സന്ദേശം
 • വി.എം രാധാകൃഷ്ണന്റെ 23 കോടിയുടെ സ്വത്ത് എന്‍ഫോഴ്‌സ്‌മെന്റ് കണ്ടുകെട്ടി
 •  
      © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway