യു.കെ.വാര്‍ത്തകള്‍

ജോര്‍ജ് രാജകുമാരന്റെ സ്‌കൂളില്‍ രണ്ടുതവണ കടന്നുകയറാന്‍ ശ്രമിച്ച അജ്ഞാത അറസ്റ്റില്‍


ലണ്ടന്‍ : ബ്രിട്ടന്റെ ഭാവി കിരീടാവകാശിയായ ജോര്‍ജ് രാജകുമാരന്‍ സ്‌കൂളിലെത്തിയിട്ട് ദിവസങ്ങള്‍ മാത്രം പിന്നീടവേ സ്‌കൂളില്‍ സുരക്ഷാഭീഷണി. 24 മണിക്കൂറിനിടെ രണ്ട് തവണ സ്‌കൂളില്‍ കടന്നുകയറാന്‍ ശ്രമിച്ച അജ്ഞാത സ്ത്രീയെ അറസ്റ്റ് ചെയ്തു. സൗത്ത്-വെസ്റ്റ് ലണ്ടനിലെ ബാട്ടര്‍സീ തോമസ് ലണ്ടന്‍ ഡേ സ്‌കൂളില്‍ കടന്നുകയറാന്‍ ശ്രമിച്ച 40-കാരിയാണ് പോലീസിന്റെ പിടിയിലായത്. സ്‌കൂളിന് സമീപം നിരീക്ഷണം നടത്തിയിരുന്ന അണ്ടര്‍കവര്‍ പോലീസാണ് ഇവരെ അറസ്റ്റ് ചെയ്തത്. സ്വാഭാവിക സന്ദര്‍ശകയായി 24 മണിക്കൂറിനിടെ രണ്ട് തവണയാണ് ഇവര്‍ സ്‌കൂളില്‍ കടക്കാന്‍ ശ്രമിച്ചത്.ആദ്യഘട്ടത്തില്‍ സ്‌കൂളിലെത്തിയ സ്ത്രീയെ ജീവനക്കാര്‍ ചോദ്യം ചെയ്തതോടെ ഇവര്‍ മുങ്ങി. എന്നാല്‍ സ്‌കൂളിന് സമീപം കറങ്ങിനടന്ന ഇവരെ മോഷണം നടത്താനുള്ള സാധ്യത പരിഗണിച്ചാണ് വീണ്ടും പിടികൂടിയത്. ഉച്ചയ്ക്ക് ശേഷമാണ് സംഭവങ്ങള്‍.
2.20ഓടെ സ്ഥലത്തേക്ക് പോലീസ് കാറും, വാനും എത്തി. മൂന്ന് പോലീസ് ഉദ്യോഗസ്ഥര്‍ സ്ത്രീയുമായി സംസാരിച്ചു. വനിതാ ഉദ്യോഗസ്ഥ ഇവരെ പരിശോധിച്ച ശേഷം വാനില്‍ കയറ്റികൊണ്ടുപോകുകയായിരുന്നു.


സ്‌കൂളിലെ പുതിയ കുട്ടികള്‍ ഉച്ചയ്ക്ക് തിരികെ പോകുന്നതിനാല്‍ ഈ സംഭവങ്ങള്‍ നടക്കുമ്പോള്‍ ജോര്‍ജ് രാജകുമാരന്‍ ഈ സമയത്ത് സ്‌കൂളില്‍ ഉണ്ടായിരുന്നില്ല. ബാറ്റര്‍സീ സ്‌ക്വയറിലെ ഒരു റെസ്‌റ്റൊറന്റില്‍ രണ്ട് പുരുഷന്‍മാര്‍ക്കൊപ്പം ഈ സ്ത്രീയെ കണ്ടിരുന്നു.

സംഭവത്തെത്തുടര്‍ന്ന് സ്‌കൂളിനും രാജകുമാരനും നല്‍കിവരുന്ന സുരക്ഷയില്‍ മെട്രൊപൊളിറ്റന്‍ പോലീസിന്റെ റോയല്‍റ്റി & സ്‌പെഷ്യലിസ്റ്റ് പ്രൊട്ടക്ഷന്‍ യൂണിറ്റ് റിവ്യൂ നടത്തി. സ്ത്രീ ഒരു തീവ്രവാദി ആയിരുന്നെങ്കില്‍ എന്ത് സംഭവിക്കുമായിരുന്നു എന്ന ചോദ്യമാണ് ഇപ്പോള്‍ ഉയരുന്നത്.


അപ്പോയിന്റ്‌മെന്റ് നേടിയ സന്ദര്‍ശകയെന്ന നിലയിലാണ് സ്ത്രീ സ്‌കൂളിലെത്തിയത്. എന്നാല്‍ ജീവനക്കാരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാന്‍ കഴിയാതെ ഇവര്‍ സ്ഥലത്ത് നിന്നും മുങ്ങി. പിന്നീട് സ്‌കൂള്‍ ഗെയിറ്റിന് സമീപം ഇവരെ കണ്ടതോടെയാണ് പോലീസിനെ വിവരം അറിയിക്കുന്നത്.

 • ജിപിയെ കാണാന്‍ ഒരു മണിക്കൂര്‍ കാത്തിരുന്ന മൂന്നുവയസുകാരന്‍ മരിച്ചു; ഡോക്ടര്‍മാര്‍ എന്‍എച്ച്എസ് വിടുന്നതിന്റെ ഫലം
 • ലണ്ടനിലെ എപ്പിംഗില്‍ ബ്ലഡ് കാന്‍സര്‍ ബാധിതനായ മലയാളി മരിച്ചു, പൊതുദര്‍ശനം ശനിയാഴ്ച
 • എല്‍ദോസിന് ഹെയില്‍ഷാമില്‍ മലയാളികള്‍ കണ്ണീരോടെ വിട നല്‍കി, സംസ്കാരം വ്യാഴാഴ്ച നാട്ടില്‍
 • ബ്രിട്ടനെതിരെ ഇന്ത്യയ്ക്ക് നാടകീയ ജയം; ദല്‍വീര്‍ ഭണ്ഡാരി രാജ്യാന്തര കോടതി ജഡ്ജി
 • വിമാനത്തിന്റെ മുന്‍സീറ്റിലിരുന്ന സ്ത്രീയെ കയറിപ്പിടിച്ച ഇന്ത്യന്‍ യുവാവ് കുടുങ്ങി
 • അമ്മയെക്കുറിച്ച് വാചാലയായി,ഇന്ത്യയുടെ മാനുഷിക്ക് ലോകസുന്ദരി പട്ടം
 • ഈസ്റ്റ് ബോണില്‍ അന്തരിച്ച പെരുമ്പാവൂര്‍ സ്വദേശി എല്‍ദോസിന്റെ പൊതുദര്‍ശനം തിങ്കളാഴ്ച
 • ലണ്ടന്‍ വാട്ടര്‍ലൂ സ്റ്റേഷനില്‍ യാത്രക്കാരിക്കു സുഖ പ്രസവം, പ്രസവമെടുത്തത് ജീവനക്കാര്‍ , കുട്ടി റെക്കോഡിനുടമ
 • ബക്കിങ്ങ്ഹാംഷയറിനടുത്ത് വിമാനവും ഹെലികോപ്റ്ററും കൂട്ടിയിടിച്ചു; നാല് പേര്‍ മരിച്ചു
 • ബജറ്റില്‍ ഹൗസിംഗ്, എന്‍എച്ച്എസ് മേഖലകളില്‍ കൂടുതല്‍ പണം മാറ്റിവയ്ക്കാനൊരുങ്ങി ചാന്‍സലര്‍ ,ബോട്ടിലിനും കോഫി കപ്പിനും വിലകൂടാം
 •  
      © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway