നാട്ടുവാര്‍ത്തകള്‍

റയാന്‍ സ്‌കൂള്‍ കൊല; രക്തത്തില്‍ കുളിച്ച് 7വയസുകാരന്‍ ഇഴഞ്ഞ് വരുന്ന ദൃശ്യങ്ങള്‍ പുറത്ത്

ന്യൂഡല്‍ഹി: ഗുരുഗ്രാമിലെ റയന്‍ ഇന്റര്‍നാഷണല്‍ സ്‌കൂളിലെ ഏഴുവയസുകാരന്റെ കൊലയ്ക്കു തൊട്ടുമുന്‍പുള്ള സിസി ദിവി ദൃശ്യങ്ങള്‍ കണ്ടെടുത്തു. രക്തത്തില്‍ കുളിച്ച് പ്രദ്യുമന്‍ ഠാക്കൂര്‍ സ്‌കൂളിലെ ശുചി മുറിയില്‍ നിന്ന് ഇഴഞ്ഞുവരുന്ന ദൃശ്യങ്ങളാണ് ക്യാമറക്കണ്ണുകളില്‍ പതിഞ്ഞിരിക്കുന്നത്.


കുട്ടിയുടെ അവസാന നിമിഷങ്ങളാണ് ക്യാമറാക്കണ്ണുകള്‍ പകര്‍ത്തിയത്. ശുചിമുറിക്ക് പുറത്തുള്ള ഒരു ക്യമാറാ മാത്രമാണ് സംഭവസമയത്ത് പ്രവര്‍ത്തിച്ചിരുന്നത്.
സംഭവദിവസം കുട്ടി സ്‌കൂളിലെ ശുചിമുറിയില്‍ പ്രവേശിക്കുന്നതും നിമിഷങ്ങള്‍ക്കുള്ളില്‍ പ്രതിയായ സ്‌കൂള്‍ കണ്ടക്ടര്‍ അശോക് കുമാര്‍ അവിടേക്ക് കയറുന്നതും വ്യക്തമായി പതിഞ്ഞിട്ടുള്ളതായി ഗുരുഗ്രാം പോലീസ് അറിയിച്ചു. കുറച്ച് നിമിഷങ്ങള്‍ക്ക് ശേഷം പ്രദ്യുമന്‍ രക്തത്തില്‍ കുളിച്ച് പുറത്തേക്ക് ഇഴഞ്ഞു വരുന്നതും ഇതില്‍ കാണാന്‍ സാധിക്കും. പിന്നീട് കതകിന് സമീപം എത്തിയ ശേഷം കുട്ടിയുടെ ജീവന്‍ പോയി.ഇവിടെ എല്ലാം ഭിത്തികളില്‍ രക്തക്കറയും പുരണ്ടതായി കണ്ടെത്തിയിരുന്നു.


ശ്വാസനാളത്തെ തന്നെ മുറിച്ചുകൊണ്ടുണ്ടായ അമിത രക്തസ്രാവമാണ് മരണത്തിന്റെ കാരണമായി കണ്ടെത്തിയിരുന്നത്. കഴുത്തില്‍ കത്തി കൊണ്ടുള്ള രണ്ട് മുറിവുകളാണ് ഉണ്ടായിരുന്നത്. ഇതില്‍ ഒന്നാണ് കുട്ടിയുടെ ശ്വാസനാളിയെ മുറിച്ച് കളയാന്‍ കാരണമായത്. ആക്രമണത്തിന് രണ്ട് മിനിട്ടിനുള്ളില്‍ തന്നെ കുട്ടി കൊല്ലപ്പെട്ടതായി ഡോക്ടര്‍മാര്‍ അറിയിച്ചിട്ടുണ്ട്. ബസ് കണ്ടക്ടര്‍ അശോക് കുമാര്‍ കുറ്റം സമ്മതിച്ചതായും പോലീസ് വൃത്തം വ്യക്തമാക്കി.

കുട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തിന് സമ്മതിക്കാത്തത് കൊലപാതകത്തിന് കാരണമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ പീഡനം നടന്നതിന്റെ തെളിവുകള്‍ ലഭിച്ചിട്ടില്ല. കഴിഞ്ഞ ദിവസമാണ് നാടിനെ നടുക്കികൊണ്ട് സ്‌കൂളിന്റെ ശുചിമുറിയില്‍ കുട്ടിയെ കഴുത്തറത്ത് കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തിയത്.

 • അമലാപോള്‍ താമസിക്കുന്നത് പുതുച്ചേരിയിലെ ടോയ്‌ലറ്റ് പോലുമില്ലാത്ത കുടുസു മുറിയില്‍ ! ഫഹദിന്റെ 'വീട്ടില്‍' താമസക്കാര്‍ പലര്‍
 • കാനഡയിലും മക്കാവുവിലും ഓസ്‌ട്രേലിയയിലും ജോലി വാഗ്ദാനം ചെയ്ത് വൈദികനടക്കം അഞ്ചംഗ സംഘം തട്ടിയത് ഒന്നര കോടി!
 • ശശീന്ദ്രന് മന്ത്രിസഭയിലേക്ക് മടങ്ങിവരാമെന്ന് മുഖ്യമന്ത്രി; കുറ്റം മുഴുവന്‍ ചാനലിന്
 • ഫോണ്‍കെണി: കമ്മീഷന്‍ റിപ്പോര്‍ട്ട് മന്ത്രിസഭ അംഗീകരിച്ചു, മംഗളത്തിന്റെ ലൈസന്‍സ് റദ്ദാക്കാന്‍ സാധ്യത
 • കൂട്ടമാനഭംഗം, ഗൂഢാലോചന കുറ്റം ചുമത്തി ദിലീപിനെ എട്ടാം പ്രതിയാക്കി കുറ്റപത്രം സമര്‍പ്പിച്ചു; മഞ്ജു വാര്യര്‍ പ്രധാന സാക്ഷി
 • മംഗളം ചാനല്‍ ലൈസന്‍സ് റദ്ദാക്കണം; ആര്‍.അജിത്കുമാറിനെ പ്രോസിക്യൂട്ട് ചെയ്യണം- ആന്റണി കമ്മീഷന്‍
 • കുറ്റവിമുക്തനാക്കിയാലും ശശീന്ദ്രന്‍ പറഞ്ഞ കാര്യങ്ങള്‍ മുഴുവന്‍ ജനം കേട്ടതാണെന്നു ചെന്നിത്തല
 • പരാതി പിന്‍വലിക്കാന്‍ എയര്‍ ഹോസ്റ്റസിന്റെ കാലുപിടിച്ചു യാചിക്കുന്ന യുവാവ്; വീഡിയോ വൈറല്‍
 • എല്ലാം ദിലീപിന്റെ വഴിയ്ക്ക്; പുട്ടുകടയുടെ ഉത്ഘാടനത്തിന് ദിലീപ് ദുബായിലേക്ക്, നാലു ദിവസം വിദേശത്തു തങ്ങാം
 • ഡങ്കിപ്പനി ബാധിച്ച് രണ്ടാഴ്ച കിടന്ന് 7വയസുകാരി മരിച്ചു ; പിതാവിന് ആശുപത്രിക്കാരുടെ ബില്ല് 18 ലക്ഷം!
 •  
      © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway