യു.കെ.വാര്‍ത്തകള്‍

നഴ്‌സുമാരുടെ ശമ്പളവര്‍ധനയും ട്യൂഷന്‍ഫീസ് കുറയ്ക്കലും; ലേബറിന് ഡിയുപിയുടെ പിന്തുണ

ലണ്ടന്‍ : നഴ്‌സുമാരുടെ ശമ്പളവര്‍ധന, യൂണിവേഴ്‌സിറ്റി ഫീസ് കുറയ്ക്കല്‍ എന്നിവയ്ക്കായി ലേബര്‍ പാര്‍ട്ടി നടത്തുന്ന നീക്കങ്ങള്‍ക്കു തെരേസ മേ സര്‍ക്കാരിനെ താങ്ങി നിര്‍ത്തുന്ന ഡിയുപിയുടെ പിന്തുണ. നഴ്‌സുമാരുടെയടക്കമുള്ള പേ ക്യാപ് എടുത്തുകളയാനായി ലേബര്‍ കോമണ്‍സില്‍ കൊണ്ടു വന്ന പ്രമേയത്തെ പിന്തുണച്ച് ഡിയുപി തെരേസക്കു അപ്രതീക്ഷിത പ്രഹരമാണ് നല്‍കിയത്.

നഴ്‌സുമാരടക്കമുള്ള എന്‍എച്ച്എസ് ജീവനക്കാര്‍ക്ക് വര്‍ധിച്ച തോതില്‍ ശമ്പളം അനുവദിക്കണമെന്നും പൊതുമേഖലാ ജീവനക്കാര്‍ക്കുള്ള ഒരു ശതമാനം ശമ്പളവര്‍ധനാ പരിധി റദ്ദാക്കണമെന്നുമായിരുന്നു ലേബര്‍ തങ്ങളുടെ പ്രമേയത്തിലൂടെ സര്‍ക്കാരിനോട് ശക്തമായി ആവശ്യപ്പെട്ടത്. നഴ്‌സുമാരുടെയും മറ്റ് പബ്ലിക്ക്‌സെക്ടര്‍ ജീവനക്കാരുടെയും ശമ്പളം വര്‍ധിപ്പിക്കുന്നതിനുള്ള നീക്കവുമായി ലേബര്‍ പാര്‍ട്ടി മുന്നോട്ട് വരുകയാണെങ്കില്‍ തങ്ങള്‍ അതിനൊപ്പം നിലകൊള്ളുമെന്ന് ഡിയുപി വ്യക്തമാക്കിയിരുന്നു.


കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയും ഡിയുപിയും തമ്മിലുണ്ടാക്കിയ കരാറിന്റെ ദുര്‍ബലതയാണ് ഇതിലൂടെ ഇതിലൂടെ വ്യക്തമായത്. ഇതോടെ സര്‍ക്കാര്‍ ഏത് നിമിഷവും നിലം പതിച്ചേക്കാമെന്നു രാഷ്ട്രീയ നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു.
പുതിയ പ്രമേയത്തിനായി ലേബറും ഡിയുപിയും തോളോട് തോള്‍ ചേര്‍ന്നത് സര്‍ക്കാരിന് തല്‍ക്കാലം വെല്ലുവിളിയൊന്നും ഉയര്‍ത്തുന്നില്ല.

എന്നാല്‍ ഡിയുപി ഇത്തരത്തില്‍ സ്വതന്ത്ര നിലപാട് മറ്റ് വിഷയങ്ങളിലും എടുത്താല്‍ അത് സര്‍ക്കാരിനു ബുദ്ധിമുട്ട് സൃഷ്ടിക്കും. യുകെയിലെ യൂണിവേഴ്‌സിറ്റികളിലെ ട്യൂഷന്‍ഫീസ്കൊള്ളയ്‌ക്കെതിരെയും ലേബര്‍ രംഗത്തുണ്ട്. ഇക്കാര്യത്തിലും ഡിയുപി നിലപാട് അനുകൂലമാണ്.

 • ജോവകുട്ടന് റെഡിങ് മലയാളി സമൂഹം അന്ത്യയാത്ര നല്‍കി
 • അനധികൃത കുടിയേറ്റം പിടിക്കാന്‍ 70 മില്യണ്‍ അകൗണ്ടുകള്‍ പരിശോധിക്കും
 • ഭീകരരെ വീഴ്ത്തും, ബോബുകള്‍ ചെറുക്കും; ലണ്ടനില്‍ അമേരിക്കയുടെ 1 ബില്യണ്‍ ഡോളറിന്റെ എംബസി 'കൊട്ടാരം'
 • മലയാളികള്‍ക്കായി മലയാളം മിഷന്‍ യുകെ ചാപ്റ്റര്‍ മന്ത്രി എ കെ ബാലന്‍ ഇന്ന് സമര്‍പ്പിക്കും
 • ശിക്ഷകൂട്ടിയിട്ടും നാലിലൊന്ന് ഡ്രൈവര്‍മാരും ഡ്രൈവിങ്ങിനിടെ മൊബൈല്‍ ഉപയോഗം
 • കെന്റ് യൂണിവേഴ്‌സിറ്റി ഹോസ്റ്റലില്‍ ആദ്യദിനം വിദ്യാര്‍ത്ഥിനി മരണമടഞ്ഞു; ദുരൂഹത
 • ല​​​ണ്ട​​​ന്‍ ട്യൂബ് ട്രെയിന്‍ ആക്രമണം: അറസ്റ്റും റെയ്ഡും തുടരുന്നു, ആറാമന് 17 വയസ് മാത്രം
 • ഫ്രാന്‍സീസ് പാപ്പയുടെ അനുഗ്രഹ മുത്തം നേടി എസ്ഥേര്‍ മോള്‍; അസുലഭ അനുഗ്രഹ സാഫല്യത്തില്‍ സ്റ്റീവനേജ് ദമ്പതികള്‍
 • ല​​​ണ്ട​​​ന്‍ ട്യൂബ് ട്രെയിന്‍ ആക്രമണം: ഒ​​​രാള്‍​​​​​​കൂടി അ​​​റ​​​സ്റ്റില്‍
 • ട്യൂബ് ട്രെയിന്‍ ആക്രമണം; യഹിയ ഫാറൂഖിനെ പിടിച്ചത് നാടകീയമായി
 •  
      © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway