സിനിമ

ദിലീപിന്റെ രാമലീല റിലീസ് ചെയ്യുന്ന തിയറ്ററുകള്‍ക്ക് പൊലീസ് സംരക്ഷണം തേടി നിര്‍മാതാവ് ഹൈക്കോടതിയില്‍

നടി ആക്രമിക്കപ്പെട്ട കേസില്‍ ജയിലിലുള്ള ദീലിപിന്റെ പുതിയ ചിത്രമായ രാമലീല റിലീസിന് പൊലീസ് സംരക്ഷണം ആവശ്യപ്പെട്ടു കൊണ്ട് നിര്‍മ്മാതാവ് ടോമിച്ചന്‍ മുളകുപാടം ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. രണ്ടുമാസമായിട്ടും കേസിന്റെ സ്ഥിതിയില്‍ മാറ്റമില്ലാത്ത പശ്ചാത്തലത്തില്‍ പൊലീസ് സംരക്ഷണത്തില്‍ സിനിമ റിലീസ് ചെയ്യാന്‍ അനുമതി നല്‍കണമെന്ന് ടോമിച്ചന്‍ മുളകുപാടം ഹര്‍ജിയില്‍ ആവശ്യപ്പെട്ടു.

പൊതു ജനങ്ങളുടെ ആക്രമത്തെ ഭയന്ന് തിയറ്റര്‍ ഉടമകള്‍ റിലീസിന് വിസമ്മതിക്കുകയായിരുന്നുവെന്നും ടോമിച്ചന്‍ മുളകുപാടം സമര്‍പ്പിച്ച ഹര്‍ജിയില്‍ പറയുന്നു. കേസുമായി സിനിമയ്ക്ക് ബന്ധമില്ല. 15 കോടി രൂപ മുതല്‍ മുടക്കിയാണ് സിനിമ നിര്‍മ്മിക്കുന്നത്.


രണ്ടുമാസമായിട്ടും കേസിന്റെ സ്ഥിതിയില്‍ മാറ്റമില്ലാത്ത പശ്ചാത്തലത്തില്‍ പൊലീസ് സംരക്ഷണത്തില്‍ സിനിമ റിലീസ് ചെയ്യാന്‍ അനുമതി നല്‍കണമെന്ന് ടോമിച്ചന്‍ മുളകുപാടം ഹര്‍ജിയില്‍ ആവശ്യപ്പെട്ടു.

ഈ മാസം 28ന് റിലീസ് ചെയ്യാനാണ് തീരുമാനിച്ചിരിക്കുന്നത്. നേരത്തെ സിനിമ ജൂലൈ 21ന് പുറത്തിറക്കാന്‍ തീരുമാനിച്ചിരുന്നെങ്കിലും നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്റെ അറസ്റ്റുമായി ബന്ധപ്പെട്ട് ചിത്രത്തിന്റെ റിലീസ് മാറ്റിവെക്കുകയായിരുന്നു.

 • തീറ്ററപ്പായിയായി കലാഭവന്‍ മണിയുടെ അനുജന്‍ നായകനായെത്തുന്നു
 • 100 ഏക്കറില്‍ 'മഹാഭാരത സിറ്റി', ഒപ്പം ജാക്കിചാനും - രണ്ടാമൂഴത്തിന്റെ വിശേഷങ്ങള്‍
 • മമ്മൂട്ടിയുടെ നായികയാകാന്‍ റായ് ലക്ഷ്മി ബോളിവുഡില്‍ നിന്ന് തിരിച്ചെത്തുന്നു
 • നടന്‍ ആര്യയുടെ സ്വയംവര റിയാലിറ്റി ഷോയില്‍ മലയാളി പെണ്‍കുട്ടികളും
 • പ്രേമത്തിലെ ചുരുണ്ടമുടിക്കാരി മേരി ലുക്ക് ആകെ മാറ്റി
 • ഒരു അഡാര്‍ ലൗ പാട്ടും കണ്ണിറുക്കലും തുടരാം; കേസെടുക്കരുതെന്ന് സുപ്രീം കോടതി
 • സ്ത്രീകേന്ദ്രീകൃത കഥാപാത്രം നോക്കിയിരുന്നാല്‍ ജീവിതകാലം മുഴുവന്‍ ഇരിക്കത്തെയുള്ളെന്ന് ഭാവന
 • 'എന്നെ സ്‌നേഹിക്കുന്ന എല്ലാവരും ഒരു കാര്യം അറിഞ്ഞിരിക്കണം'; തുറന്നടിച്ച് മഞ്ജുവാര്യര്‍
 • ഇന്‍ര്‍നെറ്റ് സെന്‍സേഷന്‍ പ്രിയ വാര്യര്‍ തനിക്ക് നല്‍കിയ പണിയെക്കുറിച്ച് ബാബു ആന്റണി
 • അമ്മയുടെയും പെങ്ങളുടെയും ചാരിത്ര്യം പണയം വെക്കുന്നവരെ..- തന്റെ അശ്ലീല ചിത്രങ്ങള്‍ പ്രചരിപ്പിച്ചവര്‍ക്കെതിരേ അഡാര്‍ ലവ് നടി
 •  
      © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway