വിദേശം

ജപ്പാനെ കടലില്‍ മുക്കും; അമേരിക്കയെ ഭസ്മമാക്കും: പ്രകോപനവുമായി വീണ്ടും ഉത്തര കൊറിയ


പ്യോങ്ഗ്യാങ്: ഐക്യരാഷ്ട്രസഭ കടുത്ത ഉപരോധം ഏര്‍പ്പെടുത്തിയതിന് പിന്നാലെ അമേരിക്കയ്ക്കും ജപ്പാനുമെതിരെ വീണ്ടും പ്രകോപനവുമായി ഉത്തരകൊറിയ. ഒരു അണുബോംബ് കൊണ്ട് ജപ്പാനെ കടലില്‍ താഴ്ത്തുമെന്നും അമേരിക്കയെ ഭസ്മമാക്കി ഇരുട്ടില്‍ തള്ളുമെന്നും സ്‌റ്റേറ്റ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു. ഉത്തര കൊറിയ അടുത്തകാലത്ത് നടത്തിയ ആണവ പരീക്ഷണത്തിനെതിരെ ഐക്യരാഷ്ട്രസഭാ രക്ഷാസമിതിയില്‍ പ്രമേയത്തെ പിന്തുണച്ചാലാണ് ഈ ശിക്ഷ നല്‍കുകയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

യു.എന്‍ രക്ഷാ സമിതി 'തിന്മയുടെ ഉപകരണമാണെന്നും' അത് പിരിച്ചുവിടണമെന്നും ഉത്തര കൊറിയയുടെ വിദേശകാര്യ വിഭാഗം കൈകാര്യം ചെയ്യുന്ന കൊറിയ ഏഷ്യ-പസഫിക് പീസ് കമ്മിറ്റി ആവശ്യപ്പെട്ടു. അമേരിക്കയുടെ ആജ്ഞയനുസരിച്ച് പ്രവര്‍ത്തിക്കുന്ന അഴിമതിക്കാരായ രാജ്യങ്ങളാണ് രക്ഷാസമിതിയില്‍ ഉള്ളതെന്നും കൊറിയ ആരോപിക്കുന്നു.

അണുബോംബ് കൊണ്ട് ജപ്പാനെ കടലില്‍ മുക്കാന്‍ കഴിയും. ജപ്പാന്‍ ഞങ്ങളുടെ സമീപത്ത് അധികകാലം ഉണ്ടാവണമെന്നില്ലെന്നും ഉത്തര കൊറിയയുടെ ഔദ്യോഗിക വാര്‍ത്ത ഏജന്‍സിയായ കെസിഎന്‍എയ്ക്ക് നല്‍കിയ പ്രസ്താവനയില്‍ കൊറിയ ഏഷ്യ-പസഫിക് പീസ് കമ്മിറ്റി പറയുന്നു.

 • ഇമ്രാന്‍ ഖാന്‍ മൂന്നാമതും വിവാഹിതനായി: വധു ആത്മീയ ഉപദേശക
 • ഫ്ലോറിഡ വെടിവയ്പ്പില്‍ കുട്ടികള്‍ക്ക് രക്ഷകയായ ശാന്തിടീച്ചറിന് അഭിനന്ദന പ്രവാഹം
 • ഇന്ത്യ തിരയുമ്പോള്‍ മോദി ന്യൂയോര്‍ക്കിലെ ആഡംബര ഹോട്ടലില്‍ സുഖിക്കുന്നു
 • ഫ്ലോറിഡയില്‍ സ്കൂളില്‍ നിന്ന് പുറത്താക്കിയതിന്റെ ദേഷ്യം വിദ്യാര്‍ത്ഥി തീര്‍ത്തത് കുട്ടികളടക്കം 17 പേരെ വെടിവച്ചു കൊന്നു
 • മലയാളി വിദ്യാര്‍ത്ഥി കാനഡയില്‍ സര്‍ഫിങ് പരിശീലനത്തിനിടെ മരിച്ചു
 • 9.50ലക്ഷംയൂറോ ലോട്ടറിച്ചു: വെള്ളമടിക്കിടെ ടിക്കറ്റ് പോയി, 'നിര്‍ഭാഗ്യവാന്‍ ' ജീവനൊടുക്കി
 • താന്‍ സ്വര്‍ഗീയ ഭവനത്തിലേക്കുള്ള യാത്രയിലെന്ന് ബനഡിക്ട് മാര്‍പാപ്പ
 • രോഗിയായ കുഞ്ഞിനെ ചികിത്സിക്കാന്‍ തെരുവില്‍ മുലപ്പാല്‍ വില്‍ക്കുന്ന ഒരമ്മ
 • ഫിദല്‍ കാസ്‌ട്രോയുടെ മകന്‍ ഡയസ് ബല്ലാര്‍ട്ട് ജീവനൊടുക്കി
 • പെന്‍സില്‍വാനിയയില്‍ കാര്‍വാഷിംഗ് കേന്ദ്രത്തില്‍ വെടിവെയ്പ് ; നാല് പേര്‍ കൊല്ലപ്പെട്ടു
 •  
      © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway