യു.കെ.വാര്‍ത്തകള്‍

ല​​​ണ്ട​​​ന്‍ ട്യൂബ് ട്രെയിന്‍ ആക്രമണം: ഒ​​​രാള്‍​​​​​​കൂടി അ​​​റ​​​സ്റ്റില്‍


ലണ്ടന്‍ : പാര്‍സണ്‍സ് ഗ്രീന്‍ ട്യൂബ് സ്‌റ്റേഷനില്‍ നടന്ന തീവ്രവാദി ആക്രമണവുമായി ബന്ധപ്പെട്ട് പോലീസ് ഒരാളെ കൂടി അറസ്റ്റ് ചെയ്തു. ലണ്ടനിലെ ന്യൂപോര്‍ട്ടിനു സമീപം നടത്തിയ തെരച്ചിലിലാണ് ചൊവ്വാഴ്ച വൈകിട്ട് 25കാരനായ യുവാവ് പിടിയിലായത്. ഭീകരവിരുദ്ധ സ്ക്വാഡ് ഉദ്യോഗസ്ഥരാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ആക്രമണവുമായി ബന്ധപ്പെട്ട് സുരക്ഷാ ഉദ്യോഗസ്ഥര്‍ രണ്ടു ദിവസമായി ഈ മേഖലയില്‍ തെരച്ചില്‍ നടത്തിവരികയായിരുന്നു. ഇതോടെ ബോംബാക്രമണവുമായി അറസ്റ്റിലായവരുടെ എണ്ണം മൂന്നായി.


നേരത്തെ രണ്ട് പേര്‍ അറസ്റ്റിലായിരുന്നു. പ​​​ടി​​​ഞ്ഞാ​​​റ​​​ന്‍ ല​​​ണ്ട​​​നി​​​ലെ ഹ​​​ന്‍​​​സ്‌​​​ലോ​​​യി​​​ല്‍​​​നി​​​ന്ന് ഇ​​​രു​​​പ​​​ത്തി​​​യൊ​​​ന്നു​​​കാ​​​രായ യഹിയ ഫാറൂഖിനെയും സ്കോ​​​ട്‌​​​ല​​​ന്‍ഡ് യാ​​​ര്‍​​​ഡി​​​ന്‍റെ തീ​​​വ്ര​​​വാ​​​ദ​​​വി​​​രു​​​ദ്ധ വി​​​ഭാ​​​ഗം ഉദ്യോഗസ്ഥരും പതിനെട്ടുകാരനെ പോലീസും ആണ് അറസ്റ്റ് ചെയ്തിരുന്നത്. ഇരുവരെയും സൗ​​​ത്ത് ല​​​ണ്ടന്‍ പോ​​​ലീ​​​സ് സ്റ്റേ​​​ഷ​​​നി​​​ല്‍ ചോദ്യം ചെയ്തുവരുന്നതിനിടെയാണ് മൂന്നാമന്‍ പിടിയിലാകുന്നത്.


യഹിയ ഫാറൂഖിനെ അറസ്റ്റ് ചെയ്തത് നാടകീയമായായിരുന്നു. യഹിയ ജോലി ചെയ്തിരുന്ന ഹോന്‍സ്ലോയിലെ അലാദിന്‍ ഫ്രയിഡ് ചിക്കന്‍ ടേക്ക് എവേക്ക് മൂന്നില്‍ സായുധ പോലീസ് സംഘം മണിക്കൂറുകളോളം യാചകരായി കാത്ത് നിന്നു. ജോലി കഴിഞ്ഞു പുറത്തിറങ്ങിയ യഹിയയെ മഫ്തിയിലായിരുന്ന പോലീസ് സംഘം പിടികൂടുകയായിരുന്നു.
ശനിയാഴ്ച്ച രാവിലെയാണ് പതിനെട്ടുകാരനെ പോലീസ് അറസ്റ്റ് ചെയ്തത്. ഡോവര്‍ പോര്‍ട്ടിലെ ഫെറി ഡിപ്പാര്‍ച്ചര്‍ ഏരിയയില്‍ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
ട്രെയിനിലുണ്ടായ ബക്കറ്റ് ബോംബ് ആക്രമണത്തില്‍ 30 പേര്‍ക്കാണ് പരുക്കേറ്റത്. ഭൂഗര്‍ഭ ട്രെയിനിന്റെ പിറക് വശത്ത് ഒരു ബക്കറ്റില്‍ സൂക്ഷിച്ച സ്‌ഫോടക വസ്തുവാണ് പൊട്ടിത്തെറിച്ചത്.

 • ലണ്ടന്‍ തെരുവിലൂടെ നടക്കവെ 70-കാരന്‍ കത്തിയമര്‍ന്നു; കാരണമറിയാതെ പോലീസ്
 • ശമ്പളവര്‍ധനയില്ല; നഴ്‌സുമാര്‍ക്ക്‌ പാര്‍ക്കിംഗ് ഫീസ് 1300 പൗണ്ട്, എന്‍എച്ച്എസിന്റെ കൊള്ളയ്ക്കെതിരെ എം.പിമാര്‍
 • യുകെ കാത്തിരിക്കുന്ന ഹാരി-മേഗന്‍ രാജകീയ വിവാഹം മെയ് 19 ശനിയാഴ്ച; വിവാഹം സെന്റ് ജോര്‍ജ്ജ് ചാപ്പലില്‍
 • ബെന്നിയുടെ ഓര്‍മ്മകളില്‍ വിങ്ങിപ്പൊട്ടി കുടുംബം; ബെന്നി മാത്യൂവിന് മലയാളി സമൂഹം കണ്ണീരോടെ വിട നല്‍കി
 • ജെറ്റ്സിയ്ക്ക് കൊവന്‍ട്രി നാളെ വിടനല്‍കും; പൊതുദര്‍ശനം വീട്ടില്‍
 • ഹാരി-മേഗന്‍ വിവാഹ ശുശ്രൂഷ നയിക്കാന്‍ സന്നദ്ധതയറിയിച്ച് കാന്റര്‍ബറി ആര്‍ച്ച്ബിഷപ്പ്
 • ബിര്‍മിങ്ഹാമില്‍ താമസിക്കുന്ന കോട്ടയം സ്വദേശിനി കാന്‍സര്‍ രോഗത്തെ തുടര്‍ന്ന് നാട്ടില്‍ മരിച്ചു
 • ബ്രക്‌സിറ്റ് ബില്‍ വോട്ടിങ്ങില്‍ പാര്‍ലമെന്റില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടു, 11 ഭരണകക്ഷി അംഗങ്ങള്‍ എതിര്‍ത്തു
 • കൊവന്‍ട്രിയില്‍ നിര്യാതയായ ജെറ്റ്സി യുടെ സംസ്കാര ശുശ്രൂഷകള്‍ ശനിയാഴ്ച
 • കീഴ്വഴക്കം തിരുത്തി രാജ്ഞി: രാജകുടുംബത്തിന്റെ ക്രിസ്മസ് ദിനാഘോഷ ചടങ്ങില്‍ ഹാരിക്കൊപ്പം മേഗനും
 •  
      © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway