അസോസിയേഷന്‍

കാന്‍സര്‍ ബാധിച്ച ദേവസിക്കായി വോകിംഗ് കാരുണ്യ സുമനസുകളുടെ സഹായം തേടുന്നു

അങ്കമാലി: അയ്യംപുഴ പഞ്ചായത്തില്‍ അമലാപുരം എന്ന സ്ഥലത്തു താമസിക്കുന്ന കുമ്പളത്താന്‍ ദേവസി വര്‍ക്കി ഇന്ന് കാന്‍സറിനോട് മല്ലിടുകയാണ്. കഴിഞ്ഞ മൂന്നുവര്‍ഷക്കലമായി കാന്‍സറിന്‍റെ പിടിയിലാണ് ദേവസി വര്‍ക്കി. കൂലിപ്പണി ചെയ്തായിരുന്നു ദേവസി കുടുംബം മുന്‍പോട്ടു കൊണ്ട് പൊയ്ക്കൊണ്ടിരുന്നത്. വാര്‍ധ്യക്കത്തില്‍ തുണയാകേണ്ടിയിരുന്ന ഏക മകന്‍ നിനച്ചിരിക്കാതെ ഇരുപത്തിനാലാമത്തെ വയസില്‍ ദേവസിയെയും കുടുംബത്തെയും വിട്ടു പിരിഞ്ഞു. ജീവിതത്തില്‍ ആകെ തകര്‍ന്നിരുന്ന ദേവസിക്ക് മറ്റൊരാഘതം കൂടി ഏല്പിച്ചുകൊണ്ട് കാന്‍സര്‍ എന്ന മഹാരോഗം പിടിപെട്ടു. നിനച്ചിരിക്കാതെ വന്ന രണ്ടു ദുരന്തങ്ങളും ദേവസിക്കും കുടുംബത്തിനും താങ്ങാവുന്നതിലുമധികമായിരുന്നു.


ദേവസിയുടെ ജീവന്‍ ഇന്ന് നിലനില്‍ക്കുന്നത് കഴിഞ്ഞ മൂന്നു വര്‍ഷത്തെ RCC യിലെ ചികിത്സകളുടെ ഭലമായാണ്. നിരന്തരമായ ചികിത്സകള്‍ ദേവസിയെയും കുടുംബത്തെയും വലിയകടക്കെണിയിലേക്കാണ് തള്ളിവിട്ടത്. ആകെ പത്തുസെന്റ് സ്ഥലവും ചോര്‍ന്നൊലിക്കുന്ന ഒരു വീടുമാണ്‌ ദേവസിക്ക് സ്വന്തമായിയുള്ളത്. ഇപ്പോള്‍ ഈ കുടുംബത്തിന്റെ ജീവിതം മുന്‍പോട്ടു പോകുന്നത് നാട്ടുകാരുടെയും ബന്ധുക്കളുടെയും ഹായംകൊണ്ട് മാത്രമാണ്. ഒരു മാസത്തെ മരുന്നിനുതന്നെ നാലായിരം രൂപയോളം ചിലവു വരുന്നുണ്ട്.


ദേവസിയുടെ അവസ്ഥയറിഞ്ഞ യു കെയിലുള്ള ബ്രിട്ടോ എന്ന സുഹൃത്താണ് വോകിംഗ് കാരുണ്യയെ ദേവസിയെക്കുറിച്ച് അറിയിച്ചത്. ദേവസിയും കുടുംബവും തികച്ചും സഹായത്തിന് അര്‍ഹരാണെന്നറിഞ്ഞ വോകിംഗ് കാരുണ്യ അറുപത്തോന്നാമത് സഹായം ദേവസിക്ക് കൊടുക്കാന്‍ തീരുമാനിക്കുകയായിരുന്നു. ഈ ഉദ്യമത്തില്‍ പങ്കാളികളാകാന്‍ വോകിംഗ് കാരുണ്യ യുകെയിലെ മലയാളി സമൂഹത്തെ ക്ഷണിക്കുകയാണ്.



ദേവസിയെയും കുടുംബത്തെയും സഹായിക്കുവാന്‍ താല്പര്യമുള്ളവര്‍ ഒക്ടോബര്‍ അഞ്ചിനു മുമ്പായി വോകിംഗ് കാരുണ്യയുടെ താഴെ കാണുന്ന അകൗണ്ടിലേക്ക് നിങ്ങളാല്‍ കഴിയുന്ന സഹായങ്ങള്‍ നിക്ഷേപിക്കാവുന്നതാണ്.


https://www.facebook.com/…/Woking-Karunya-Charitable…/posts/

Charitties Bank Account Details
Bank Name: H.S.B.C.
Account Name: Woking Karunya Charitable Society.
Sort Code:404708
Account Number: 52287447

കുടുതല്‍ വിവരങ്ങള്‍ക്ക്
Jain Joseph:07809702654
Boban Sebastian:07846165720
Saju joseph 07507361048

  • മലയാളം മിഷന്‍ യുകെ ചാപ്റ്ററിന് വിപുലമായ കര്‍മ്മ പദ്ധതികള്‍; യുകെ ചാപ്റ്ററിന് കീഴില്‍ നാല് മേഖലകള്‍
  • മലയാളി സംഘടനകള്‍ക്ക് റെഡിച്ചില്‍ നിന്നൊരു മാതൃക
  • ലിവര്‍പൂള്‍ മലയാളി അസ്സോസിയേഷന്റെ ക്രിസ്തുമസ് പുതുവത്സരഘോഷവും പൊതുയോഗവും ജനുവരി 27ന്
  • യു എന്‍ എഫ് ഈസ്റ്റ് വെസ്റ്റ് മിഡ്‌ലാന്‍ഡ്‌സ് റീജിയന്‍ പഠന ക്ലാസ്സ് ശ്രദ്ധേയമായി
  • യുക്മ യൂത്ത് കരിയര്‍ ഗൈഡന്‍സ് നടത്തുന്നു
  • മുപ്പത്താറ് ലക്ഷത്തില്‍പരം രൂപ കൈമാറി വോകിംഗ് കാരുണ്യ ചാരിറ്റബിള്‍ സൊസൈറ്റി എഴാം വര്‍ഷത്തിലേക്ക്
  • 'ഓര്‍മയില്‍ ഒരു ഗാനം' ; ആറാം എപ്പിസോഡില്‍ കാര്‍ഡിഫിലെ ജെയ്‌സണ്‍ ജെയിംസ് പാടുന്നു
  • എന്‍എംസി യുടെ പുതിയ മാര്‍ഗ്ഗരേഖ അറിയാന്‍ യുക്മ നഴ്‌സസ് ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ ശനിയാഴ്ച നോട്ടിംഗ്ഹാമില്‍ പഠനക്ലാസ്
  • പീറ്റര്‍ ചേരാനല്ലൂരിന്റേയും മിന്‍മിനിയുടേയും സംഗീത സന്ധ്യയ്ക്കായി ലണ്ടനിലെ ഡഗന്‍ഹാം ഒരുങ്ങി
  • എല്‍.കെ.സി.എ: മാത്യൂ വില്ലൂത്തറ പ്രസിഡന്റ്, സാജന്‍ പടിക്കമാലില്‍ സെക്രട്ടറി
  •  
        © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway