നാട്ടുവാര്‍ത്തകള്‍

കുറ്റിപ്പുറത്ത് ലോഡ്ജില്‍ ഭാര്യ യുവാവിന്റെ ജനനേന്ദ്രിയം മുറിച്ചു: കേരളത്തില്‍ '22 ഫീമെയില്‍ ' മാനിയ


കുറ്റിപ്പുറം: ആഷിഖ് അബുവിന്റെ '22 ഫീമെയില്‍ കോട്ടയം' എന്ന സിനിമ സൃഷ്ടിച്ച സ്വാധീനം കേരളത്തില്‍ വ്യാപകമാവുന്നു. ചതിച്ചവനോടുള്ള ഒരു പെണ്ണിന്റെ പ്രതികാരം എന്ന രീതിയില്‍ സിനിമയില്‍ നീതീകരിക്കപ്പെട്ട വിഷയം സമൂഹത്തില്‍ വളരെ വിപരീത ഫലം ഉണ്ടാക്കുന്ന സ്ഥിതിയാണ്. കുറ്റിപ്പുറത്ത് സ്വകാര്യ ലോഡ്ജില്‍ യുവതി ഭര്‍ത്താവിന്റെ ജനനേന്ദ്രിയം മുറിച്ചതാണ് ഏറ്റവും പുതിയ സംഭവം. പുറത്തൂര്‍ സ്വദേശിയായ ഇര്‍ഷാദി(27)നു നേരെയാണ് ഭാര്യയുടെ ആക്രമണമുണ്ടായത്. രാവിലെയായിരുന്നു സംഭവം. ഇയാളെ വളാഞ്ചേരിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പോലീസ് നടത്തിയ അന്വേഷണത്തെ തുടര്‍ന്ന് ഇര്‍ഷാദിന്റെ ഭാര്യയായ പെരുമ്പാവൂര്‍ സ്വദേശിനിയെ പോലീസ് കസ്റ്റഡിയിലെടുത്തു. കഴിഞ്ഞ ദിവസമാണ് ഇരുവരും ലോഡ്ജില്‍ മുറിയെടുത്തത്. ഇര്‍ഷാദ് മറ്റൊരു വിവാഹം കഴിക്കാന്‍ തീരുമാനിച്ചതാണ് സ്ത്രീയെ പ്രകോപിപ്പിച്ചതെന്ന് പോലീസ് പറഞ്ഞു. ജനനേന്ദ്രിയം മുറിച്ചതായി സ്ത്രീ പോലീസിനോട് സമ്മതിച്ചെങ്കിലും സ്വയം മുറിച്ചതാണെന്നാണ് ഇര്‍ഷാദിന്റേയും വാദം.

ഒരുദിവസം മുമ്പായിരുന്നു കുറ്റിപ്പുറത്തെ ലോഡ്ജില്‍ ഇര്‍ഷാദും കൂടെയുള്ള യുവതിയും റൂമെടുത്തത്. രാവിലെ റൂം വെക്കേറ്റ് ചെയ്യുകയാണെന്ന് ഇര്‍ഷാദ് റിസപ്ഷനില്‍ വിളിച്ചു പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് യുവതി ജനനേന്ദ്രിയം മുറിച്ചത്.


ഇരുവരും രജിസ്റ്റര്‍ വിവാഹം കഴിച്ചിരുന്നവരാണെന്നാണ് പോലീസ് പറഞ്ഞത്. വളരെ സന്തോഷത്തോടെയാണ് ഇരുവരും റൂമെടുത്തതെന്നും എന്താണ് പ്രകോപനമുണ്ടാക്കിയതെന്നും അറിയില്ലെന്നും ലോഡ്ജ് ജീവനക്കാര്‍ മൊഴി നല്കിയിട്ടുണ്ട്. ഇവര്‍ വിവാഹം രജിസ്റ്റര്‍ ചെയ്തിട്ട് നാളുകള്‍ ഏറെയായി. അതിന് ശേഷം ലോഡ്ജുകളിലും മറ്റുമാണ് കണ്ടു മുട്ടുന്നത്. ജനനേന്ദ്രീയം എഴുപതു ശതമാനം മുറിഞ്ഞു. യുവതിയെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. യുവതിയുടെ രണ്ടാമത്തെ ഭര്‍ത്താവാണ് ഇര്‍ഷാദ്. ആദ്യ വിവാഹബന്ധത്തില്‍ ഇവര്‍ക്ക്‌ രണ്ട് കുട്ടികളുമുണ്ട്.


'22 ഫീമെയില്‍ കോട്ടയം' എന്ന സിനിമയിലൂടെയാണ് ജനനേന്ദ്രീയം മുറിക്കല്‍ വിഷയം മലയാളികള്‍ക്കു മുന്നിലെത്തുന്നത്. പിന്നീട് തിരുവനന്തപുരത്തു ഗംഗേശാനന്ദ സ്വാമിയാണ് ജനനേന്ദ്രീയം മുറിഞ്ഞ ആദ്യ ഇരയായത്. പീഡിപ്പിക്കാന്‍ ശ്രമിക്കുന്നതിനിടെ യുവതി മുറിച്ചതാണെന്ന രീതിയിലാണ് വാര്‍ത്ത വന്നത്. എന്നാല്‍ സംഭവത്തിലെ ദുരൂഹത ഇനിയും നീങ്ങിയിട്ടില്ല. കഴിഞ്ഞയാഴ്ച തിരുവനന്തപുരത്തു കോണ്‍ഗ്രസ് നേതാവിന്റെ ജനനേന്ദ്രീയം അജ്ഞാത സംഘം മുറിച്ചിരുന്നു. അതിനു പിന്നാലെയാണ് മലപ്പുറം സംഭവം.

പീഡിപ്പിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ഗംഗേശാനന്ദ സ്വാമിയുടെ ജനനേന്ദ്രീയം മുറിച്ചത് എന്ന നിലയില്‍ ഫെമിനിസ്റ്റുകള്‍ വലിയ പിന്തുണയാണ് അതിനു നല്‍കിയത്. മുഖ്യമന്ത്രിപോലും അതിനെ ന്യായീകരിച്ചു. എന്നാല്‍ ഒന്നിച്ചു മുറിയെടുത്തു സംഗമിച്ച ദമ്പതികളാണ് മലപ്പുറത്തേത്. ജനനേന്ദ്രിയ ഛേദനം എന്ന 'ശിക്ഷ' സാമാന്യവത്കരിക്കപ്പെടുന്നതിന്റെ ഭീഷണിയാണ് കുറ്റിപ്പുറത്തെ സംഭവം വ്യക്തമാക്കുന്നത്. കൂടാതെ സിനിമ സൃഷ്ടിക്കുന്ന സ്വാധീനവും. ദൃശ്യം എന്ന സിനിമ കുറ്റവാളികളെ സ്വാധീനിക്കുന്നു എന്ന പേരില്‍ സംവിധായകന്‍ ജീത്തു ജോസഫ് വലിയ വിമര്‍ശനം കേള്‍ക്കേണ്ടിവന്നിരുന്നു.

 • മനസ്സമാധാനമായിട്ട് ഊണുപോലും കഴിക്കാനാകില്ല; അമ്മ പ്രസിഡന്റ് പദവി മതിയായെന്ന് ഇന്നസെന്റ്
 • ഗുജറാത്തിലും ഹിമാചലിലും ഇഞ്ചോടിഞ്ചു പോരാട്ടം; കോണ്‍ഗ്രസിന്റെ ശക്തമായ തിരിച്ചുവരവ്
 • മുന്നണി പ്രവേശനമുണ്ടെന്ന് കെഎം മാണി; പിണറായി വിജയനോട് എപ്പോഴും സോഫ്റ്റ് കോര്‍ണര്‍
 • പ്രധാനമന്ത്രി കേരളത്തിലെ ഓഖി ദുരന്തബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കും; ബേപ്പൂരില്‍ നിന്ന് രണ്ട് മൃതദേഹങ്ങള്‍ കൂടി കണ്ടെത്തി
 • വെറുപ്പിന്റെ രാഷ്ട്രീയമല്ല, സ്‌നേഹത്തിന്റെ രാഷ്ട്രീയമാണ് കോണ്‍ഗ്രസിന്റേത്; ബിജെപിയെയും മോഡിയെയും കടന്നാക്രമിച്ച് രാഹുല്‍ ഗാന്ധി
 • കോണ്‍ഗ്രസില്‍ ഇനി രാഹുല്‍ യുഗം; പുതിയ കാലഘട്ടത്തിന്റെ തുടക്കമെന്ന് സോണിയ
 • രാഷ്ട്രീയ വിരമിക്കല്‍ പ്രഖ്യാപിച്ച് സോണിയ ഗാന്ധി; പ്രവര്‍ത്തകര്‍ക്ക് ഞെട്ടല്‍
 • മതംമാറ്റം ആരോപിച്ചു മധ്യപ്രദേശില്‍ കരോള്‍ സംഘത്തിന് നേരെ ബജ്രംഗ്ദള്‍ ആക്രമണം; വൈദികന്റെ വാഹനം കത്തിച്ചു
 • സുപ്രീം കോടതി ഇടപെട്ടു; വിവിധ സേവനങ്ങളില്‍ ആധാര്‍ ബന്ധിപ്പിക്കാനുള്ള സമയം മാര്‍ച്ച് 31 വരെ നീട്ടി
 • 'പടയൊരുക്കം' കഴിഞ്ഞ് കെ.എസ്.യു പ്രവര്‍ത്തകര്‍ പടകൂടി: ജില്ലാ സെക്രട്ടറിയ്ക്ക് കുത്തേറ്റു
 •  
      © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway