വിദേശം

കശ്മീര്‍ ഇന്ത്യയുടെ ഭാഗമാണ്; അങ്ങനെ ആയിരിക്കുകയും ചെയ്യും; നിങ്ങള്‍ ടെററിസ്ഥാനാണ്; പാക് പ്രധാനമന്ത്രിക്കു യു.എന്നില്‍ ചുട്ട മറുപടിയുമായിഇന്ത്യ


യു.എന്‍: ഐക്യരാഷ്ട്ര സഭയില്‍ ഇന്ത്യക്കെതിരെ ആരോപണമുന്നയിച്ച പാക്കിസ്ഥാന്‍ പ്രധാനമന്ത്രിക്ക് അതേവേദിയില്‍ ചുട്ടമറുപടിയുമായി ഇന്ത്യ. തീവ്രവാദത്തിന്റെ പര്യായപദമായി പാക്കിസ്ഥാന്‍ മാറിയെന്നും പാക്കിസ്ഥാന്‍ എന്നല്ല ടെററിസ്ഥാന്‍ എന്ന് പറയുന്നതാവും ഉചിതമെന്നും ഐക്യരാഷ്ട്രസംഘടനയിലെ ഇന്ത്യയുടെ സെക്രട്ടറി ഈനം ഗംഭീര്‍ പറഞ്ഞു.
ഇത് ചെറിയൊരു ചരിത്രമാണ്. പാക്കിസ്ഥാന് തീവ്രവാദവുമായി ഭൂമിശാസ്ത്രപരമായി തന്നെ ബന്ധമുണ്ട്. കുറഞ്ഞ കാലയളവിനുള്ളില്‍ തന്നെ, പാകിസ്താന്‍ ഭീകരവാദത്തിന്റെ പര്യായമായി മാറിക്കഴിഞ്ഞു. 'ശുദ്ധമായ നാട്' എന്ന് ആവശ്യം ശുദ്ധമായ 'ഭീകരവാദത്തിന്റെ നാട്' എന്നായി മാറിക്കഴിഞ്ഞു. പാകിസ്ഥാന്‍ ഇപ്പോള്‍ 'ടെററിസ്ഥാന്‍'ആണ്

കാശ്മീര്‍ വിഷയത്തില്‍ ഐക്യരാഷ്ട്ര സംഘടന പ്രത്യേകസംഘത്തെ നിയമിക്കണമെന്നും കശ്മീരിലെ ജനങ്ങളുടെ സമരത്തെ ഇന്ത്യ അടിച്ചമര്‍ത്തുകയാണെന്നുമായിരുന്നു ഐക്യരാഷ്ട്ര സഭയുടെ പൊതുസഭയില്‍ നടത്തിയ പ്രസംഗത്തില്‍ പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷാഹിദ് ഖഘാന്‍ അബ്ബാസി പറഞ്ഞിരുന്നു. ഇതിന് മറുപടി നല്‍കുകയായിരുന്നു ഇന്ത്യ.

മുംബൈ ആക്രമണക്കേസിലെ മുഖ്യസൂത്രധാരകനും ലഷ്‌കര്‍ ഇ തൊയ്ബയുടെ നേതാവുമായ ഹാഫിസ് സയ്യിദിന് സുഖ ഒളിത്താവളമായി ഞങ്ങളുടെ അയല്‍രാജ്യം മാറിയിക്കുന്നു.
ഭീകരസംഘനടയായി ഐക്യരാഷ്ട്ര സംഘടന അംഗീകരിച്ചിട്ടുള്ള ഹാഫിസ് മുഹമ്മദ് സെയ്ദ് പാകിസ്താനില്‍ രാഷ്ട്രീയ പാര്‍ട്ടി രൂപവത്കരിച്ചികരിച്ചിരുന്നു. ഒസാമാ ബിന്‍ ലാദനും മുല്ലാ ഒമറിനും ഒളിയിടം നല്‍കിയ രാജ്യമാണ് നിങ്ങളുടേത് ഇതെല്ലാമായ പാക്കിസ്ഥാന്‍ ചതിയെ കുറിച്ചും വഞ്ചനയെ കുറിച്ചും സംസാരിക്കുന്നത് അസാധാരണമാണ്. – ഈനം ഗംഭീര്‍ പറഞ്ഞു.
ജമ്മുകാശ്മീര്‍ എന്നും ഇന്ത്യയുടെ അഭിഭാജ്യഭാഗമായി തന്നെ തുടരുമെന്ന് പാക്കിസ്ഥാന്‍ മനസിലാക്കണം. ജമ്മുകശ്മീര്‍ ഇന്ത്യയുടെ ഭാഗമാണ്. അങ്ങനെ ആയിരിക്കുകയും ചെയ്യും. ഇക്കാര്യം പാകിസ്താന്‍ മനസ്സിലാക്കണം. അതിര്‍ത്തി കടന്നുള്ള ഭീകരവാദ പ്രവര്‍ത്തനങ്ങളെ പ്രോത്സാഹിപ്പിച്ചാലും ഇന്ത്യയുടെ അഖണ്ഡതയെ തകര്‍ക്കാന്‍ പാകിസ്ഥാന് സാധിക്കില്ലെന്നും ഈനം കൂട്ടിച്ചേര്‍ത്തു. മുമ്പും പാകിസ്ഥാനെതിരെ യുഎന്നില്‍ ശക്തമായ മറുപടികള്‍ കൊടുത്തു ശ്രദ്ധ നേടിയ ആളാണ് ഈനം.

 • ഏഷ്യാനെറ്റ് അടക്കം മര്‍ഡോക്കിന്റെ 'വിനോദസാമ്രാജ്യം' ഡിസ്‌നിക്ക്
 • ട്രംപിനെതിരെ ലൈംഗികാരോപണവുമായി കൂടുതല്‍ സ്ത്രീകള്‍ ; അന്വേഷണം വേണമെന്ന് ഡെമോക്രാസ്റ്റുകള്‍
 • ന്യൂയോര്‍ക്കില്‍ ഭീകരാക്രമണം; ചാവേറായി പൊട്ടിത്തെറിച്ച ബംഗ്ലാദേശി യുവാവ് ഗുരുതര പരിക്കോടെ പിടിയില്‍
 • കുമ്പസാരിക്കാനെത്തിയ സൗന്ദര്യറാണിയെ കൊലപ്പെടുത്തിയ വൈദികന് ജീവപര്യന്തം
 • സക്കര്‍ബര്‍ഗിന്റെ സഹോദരിയ്ക്ക് നേരെ വിമാനത്തില്‍ ലൈംഗികാതിക്രമം
 • അമേരിക്കയെ വെല്ലുവിളിച്ചു ജപ്പാന് മുകളിലൂടെ ഉത്തരകൊറിയയുടെ 13,000 കിലോമീറ്റര്‍ ദൂരപരിധിയുള്ള മിസൈല്‍ പറന്നു
 • അഭയാര്‍ത്ഥികളോടുള്ള വിരോധം; ജര്‍മ്മനിയില്‍ മേയര്‍ക്കു തദ്ദേശവാസിയുടെ കുത്തേറ്റു
 • തലശ്ശേരി സ്വദേശി സ്വിറ്റ്സര്‍ലന്‍ഡ് പാര്‍ലമെന്റ് അംഗമായി
 • അച്ഛന്‍ തന്റെ ഭാര്യയെ ദുരുദ്ദേശത്തോടെ പിടിച്ചതായി ട്രംപിന്റെ മകനോട് ഹോളിവുഡ് നടന്‍
 • വെസ്ലിയുടെയും സിനിയുടെയും മൂത്ത കുട്ടിയെ ബന്ധുക്കള്‍ക്ക് കൈമാറി
 •  
      © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway