വിദേശം

അമേരിക്കയില്‍ പള്ളിയില്‍ അക്രമിയുടെ വെടിവയ്പ്പില്‍ ഒരാള്‍ മരിച്ചു; 7 പേര്‍ക്ക് പരുക്ക്


ടെന്നിസി: അമേരിക്കയിയിലെ ടെന്നിസിയില്‍ ക്രൈസ്തവ ദേവാലയത്തില്‍ തോക്കുധാരി നടത്തിയ ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. ആക്രമണത്തില്‍ അക്രമി അടക്കം ഏഴ് പേര്‍ക്ക് പരുക്കേറ്റു. പരുക്കേറ്റവരില്‍ ചിലരുടെ നില ഗുരുതരമാണെന്നാണ് വിവരം. ടെന്നിസിയിലെ അന്‍റിയോക്കിലുള്ള ബെര്‍നെറ്റ് ചാപ്പല്‍ പള്ളിയ്ക്കു നേര്‍ക്കാണ് ആക്രമണമുണ്ടായത്. പള്ളിയില്‍ ഞായറാഴ്ചത്തെ പ്രാര്‍ത്ഥനാശുശ്രൂഷകളില്‍ പങ്കെടുത്തിരുന്നവരാണ് ആക്രണത്തിന് ഇരയായത്.

ആക്രമണം നടത്തിയ ഇമ്മാനുവല്‍ കിഡേഗ സാംസണ്‍ എന്ന യുവാവിനെ പൊലീസ് അറസ്റ്റ്‌ ചെയ്തു. സുഡാനില്‍ നിന്ന് രണ്ട് പതിറ്റാണ്ട് മുന്‍പ്‌ കുടിയേറിയ ആളാണ് സാംസണെന്ന് പൊലീസ് അറിയിച്ചു. വെടിവയ്പ്പിന്റെ കാരണം വ്യക്തമായിട്ടില്ലെന്നും അന്വേഷണം നടന്നുവരുകയാണെന്നും പൊലീസ് അറിയിച്ചു. 39 വയസുകാരിയായ മെലാനി സ്മിത്ത് എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. കാര്‍ പാര്‍ക്കിംഗില്‍ വച്ചാണ് ഇവര്‍ക്ക് നേര്‍ക്ക് സാംസണ്‍ വെടിയുതിര്‍ത്തത്. തുടര്‍ന്ന് പള്ളിക്കുള്ളിലേക്ക് കടന്ന് അവിടെയുണ്ടായിരുന്നവര്‍ക്ക് നേര്‍ക്ക് നിറയൊഴിക്കുകയായിരുന്നു. പരുക്കേറ്റവരില്‍ പള്ളിയിലെ പാസ്റ്റര്‍ ഡേവിഡ് സ്പാനും ഉള്‍പ്പെടും. ആക്രമണത്തില്‍ പരുക്കേറ്റ എല്ലാവരും അറുപത് വയസിന് മേല്‍ പ്രായമുള്ളവരാണ്.

ആക്രമിയെ പള്ളിയിലെ സുരക്ഷാ ജീവനക്കാരനായ റോബര്‍ട്ട് എന്‍ഗല്‍ തോക്കുമായി നേരിട്ടു. പൊലീസ് സ്ഥലത്ത് എത്തുന്നതുവരെ സാംസണെ എന്‍ഗല്‍ തടഞ്ഞുനിര്‍ത്തി. ഇതാണ് കൂടുതല്‍ പേരെ സാംസണിന്റെ ആക്രമണത്തില്‍ നിന്ന് രക്ഷിച്ചത്. ഇതിനിടെ സാംസണിന് പരിക്കേല്‍ക്കുകയായിരുന്നു. പ്രാഥമിക ചികിത്സയ്ക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചശേഷം സാംസണെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

 • ഏഷ്യാനെറ്റ് അടക്കം മര്‍ഡോക്കിന്റെ 'വിനോദസാമ്രാജ്യം' ഡിസ്‌നിക്ക്
 • ട്രംപിനെതിരെ ലൈംഗികാരോപണവുമായി കൂടുതല്‍ സ്ത്രീകള്‍ ; അന്വേഷണം വേണമെന്ന് ഡെമോക്രാസ്റ്റുകള്‍
 • ന്യൂയോര്‍ക്കില്‍ ഭീകരാക്രമണം; ചാവേറായി പൊട്ടിത്തെറിച്ച ബംഗ്ലാദേശി യുവാവ് ഗുരുതര പരിക്കോടെ പിടിയില്‍
 • കുമ്പസാരിക്കാനെത്തിയ സൗന്ദര്യറാണിയെ കൊലപ്പെടുത്തിയ വൈദികന് ജീവപര്യന്തം
 • സക്കര്‍ബര്‍ഗിന്റെ സഹോദരിയ്ക്ക് നേരെ വിമാനത്തില്‍ ലൈംഗികാതിക്രമം
 • അമേരിക്കയെ വെല്ലുവിളിച്ചു ജപ്പാന് മുകളിലൂടെ ഉത്തരകൊറിയയുടെ 13,000 കിലോമീറ്റര്‍ ദൂരപരിധിയുള്ള മിസൈല്‍ പറന്നു
 • അഭയാര്‍ത്ഥികളോടുള്ള വിരോധം; ജര്‍മ്മനിയില്‍ മേയര്‍ക്കു തദ്ദേശവാസിയുടെ കുത്തേറ്റു
 • തലശ്ശേരി സ്വദേശി സ്വിറ്റ്സര്‍ലന്‍ഡ് പാര്‍ലമെന്റ് അംഗമായി
 • അച്ഛന്‍ തന്റെ ഭാര്യയെ ദുരുദ്ദേശത്തോടെ പിടിച്ചതായി ട്രംപിന്റെ മകനോട് ഹോളിവുഡ് നടന്‍
 • വെസ്ലിയുടെയും സിനിയുടെയും മൂത്ത കുട്ടിയെ ബന്ധുക്കള്‍ക്ക് കൈമാറി
 •  
      © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway