Don't Miss

പ്രവാസ ജീവിതം അവസാനിപ്പിച്ച് മടങ്ങിയ മലയാളിക്ക് ആറര കോടിയുടെ ഭാഗ്യസമ്മാനം


ദുബായ്: പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങിയ മലയാളിക്ക് ആറര കോടിയുടെ ഭാഗ്യസമ്മാനം. ദുബായ് ഡ്യൂട്ടിഫ്രീ മില്ലേനിയം മില്ല്യനെയര്‍ നറുക്കെടുപ്പിലെ കഴിഞ്ഞ മാസത്തെ ഭാഗ്യവാനായത് മലയാളി കളപ്പറമ്പത്ത് മുഹമ്മദ് അലി മുസ്തഫയാണ്. ആറര കോടി രൂപ (10 ലക്ഷം യുഎസ് ഡോളര്‍) ആണ് സമ്മാനമായി ലഭിച്ചത്. കോടികള്‍ സമ്മാനം ലഭിക്കുന്ന പന്ത്രണ്ടാമത്തെ ഇന്ത്യക്കാരനാണ് ഇദ്ദേഹം.

യുഎഇയില്‍ സെയില്‍സ്മാനായി ജോലി ചെയ്തിരുന്ന മുഹമ്മദ് അലി മുസ്തഫ മൂന്ന് പതിറ്റാണ്ടിലേറെ ഇവിടെ ജോലി ചെയ്തശേഷം നാട്ടിലേക്ക് മടങ്ങിയതായിരുന്നു.

ഏതാനും ദിവസം മുന്‍പാണ് മുഹമ്മദ് അലി പ്രവാസ ജീവിതം മതിയാക്കി നാട്ടിലേയ്ക്ക് മടങ്ങിയത്. അവസാനമായി വിമാനം കയറുന്നതിന് മുന്‍പ് എടുത്ത ടിക്കറ്റിനാണ് സമ്മാനം. ഇതിന് മുന്‍പ് രണ്ടു തവണ ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പില്‍ ഭാഗ്യം പരീക്ഷിച്ചിരുന്നു.

അബുദാബിയില്‍ ജോലി ചെയ്യുന്ന രണ്ട് മക്കളടക്കം മൂന്ന് മക്കളുമായി കൂടിയാലോചിച്ച ശേഷം ഭാവി കാര്യങ്ങള്‍ തീരുമാനിക്കുമെന്ന് മുഹമ്മദ് അലി മുസ്തഫ പറഞ്ഞു. സമ്മാനം വാങ്ങിക്കാനായി ഉടന്‍ ഇദ്ദേഹം യുഎഇയില്‍ തിരിച്ചെത്തും.

അടുത്തിടെ മലയാളിയായ കാപ്പിലങ്ങാട്ട് വേലു വേണുഗോപാലന്‍ എന്നയാള്‍ക്ക് 25-ാമത് നറുക്കെടുപ്പില്‍ ആറര കോടി രൂപ (10 ലക്ഷം യുഎസ് ഡോളര്‍) സമ്മാനം ലഭിച്ചിരുന്നു.

ഓഗസ്റ്റില്‍ നടന്ന നറുക്കെടുപ്പില്‍ ഇന്ത്യക്കാരനായ ബ്രോന്‍വിന്‍ എസ്.മുന്‍സ് എന്നയാള്‍ക്കായിരുന്നു സമ്മാനം. മേയില്‍ മലയാളി വീട്ടമ്മ ശാന്തി അച്യുതന്‍കുട്ടിക്ക് 6.4 കോടി രൂപ (3.67 ലക്ഷം ദിര്‍ഹം) സമ്മാനം ലഭിച്ചിരുന്നു.

  • 'ദയവായി എന്റെ മക്കളെ വെറുതേവിടൂ; അപേക്ഷയുമായി സച്ചിന്‍
  • മുറിയിലെത്തിച്ച് ഐശ്വര്യ റായിയെ പീഡിപ്പിക്കാന്‍ ഹോ​ളി​വു​ഡ് നിര്‍​മാ​താ​വ് ശ്രമിച്ചു- ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍
  • ഗുജറാത്തില്‍ രാഹുല്‍ ഗാന്ധി സത്രീകളുടെ ശൗചാലയത്തില്‍ മാറിക്കയറി
  • ഗുജറാത്തില്‍ രാഹുല്‍ ഗാന്ധിയുടെ ചെണ്ടകൊട്ടും ഡാന്‍സും: വീഡിയോ വൈറല്‍
  • പാല് കുടിക്കാത്തതിന് വീടിനു പുറത്തു നിര്‍ത്തി: മൂന്ന് വയസുകാരിയെ കാണാതായി; മലയാളി അമേരിക്കയില്‍ അറസ്റ്റില്‍
  • മാഞ്ചസ്റ്റര്‍ ക്‌നാനായ തിരുനാളിന് ഭക്തിനിര്‍ഭരമായ സമാപനം
  • മകനെ യുകെയിലേക്ക് അയച്ച് കബളിപ്പിക്കപ്പെട്ടു; സീരിയല്‍ നടി ജീവിക്കാനായി തട്ടുകട നടത്തുന്നു
  • മോദിയെ കല്യാണം കഴിക്കാന്‍ 40 കാരി ജന്ദര്‍മന്തറില്‍ ഉഗ്ര സമരത്തില്‍
  • ട്രാഫിക് പോലീസുകാരന്‍ ജോലി ഉപേക്ഷിച്ചു 'ക്രിസ്തു'വായി; സ്വന്തമായി പള്ളിയും പണിതു; വിശ്വാസികളായി ആയിരങ്ങള്‍
  • ന്യൂയോര്‍ക്കില്‍ താമസിച്ചു വേട്ടക്കാരാവുന്നവര്‍ ....
  •  
        © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway