വിദേശം

18 വര്‍ഷം കൊണ്ടു 30 മനുഷ്യരെ കൊന്നു തിന്ന ദമ്പതികള്‍ അറസ്റ്റില്‍

മോസ്‌ക്കോ: മനുഷ്യരെ മയക്കി കിടത്തി കൊന്നു തിന്നുവെന്ന് കരുതുന്ന ദമ്പതിമാരെ റഷ്യയില്‍ പോലീസ് അറസ്റ്റു ചെയ്തു. റഷ്യയിലെ ക്രസ്‌നൊദാര്‍ മേഖലയില്‍ നിന്നാണ് നതാലിയ ബക്ഷീവയെയും 35 കാരനായ ഭര്‍ത്താവ് ദിമിത്രി ബക്ഷീവയെയും പൊലീസ് അറസ്റ്റ് ചെയ്തത്. 1999 മുതല്‍ ദമ്പതികള്‍ 30 പേരെ കൊന്നു തിന്നുവെന്നാണ് റഷ്യന്‍ പോലീസ് പറയുന്നത്.
ഇവരുടെ വീട്ടില്‍ നിന്ന് ഉപ്പിലിട്ട മനുഷ്യ ശരീരഭാഗങ്ങളും പരിസരത്ത് നിന്ന് മനുഷ്യ ശരീരാവശിഷ്ടങ്ങളും കണ്ടെത്തി.


തങ്ങള്‍ 30 ഓളം പേരെ കൊന്നിട്ടുണ്ടെന്ന് ദമ്പതികള്‍ കുറ്റസമ്മതം നടത്തിയതായി ബി.ബി.സി റിപ്പോര്‍ട്ട് ചെയ്യുന്നു. ഇവരുടെ ഫോണില്‍നിന്ന് മനുഷ്യമാംസങ്ങളുടെ ചിത്രങ്ങളും മറ്റും കണ്ടെടുത്തു. നേരത്തെ റോഡില്‍ നിന്ന് വഴിയാത്രക്കാരന് ലഭിച്ച മൊബൈല്‍ ഫോണിലെ ദൃശ്യങ്ങളാണ് സംഭവം ലോകമറിയാന്‍ കാരണം.


വീണ് കിട്ടിയ ഫോണിലെ നടുക്കുന്ന ദൃശ്യങ്ങള്‍ ശ്രദ്ധയില്‍പെട്ട യാത്രക്കാരന്‍ ഉടന്‍ തന്നെ പോലീസിനെ വിവരമറിയിക്കുകയായിരുന്നു. വെട്ടിമാറ്റിയ മനുഷ്യന്റെ തലയും കൈയ്യും കയ്യിലേന്തിയും വായില്‍വെച്ചും പോസ് ചെയ്തുള്ള ദിമിത്രേവിന്റെ സെല്‍ഫിയടക്കമുള്ള ചിത്രങ്ങളാണ് ഫോണിലുണ്ടായിരുന്നത്.

പ്രദേശത്ത് നിന്ന് കാണാതായതും മരണപ്പെട്ടതുമായ 30 പേരുടെ മരണത്തില്‍ ഇവരുടെ പങ്കുണ്ടെന്ന് പോലീസ് പറയുന്നു. ഈ കൊലപാതകങ്ങളുടെ കുറ്റസമ്മതം ദമ്പതിമാര്‍ നടത്തുകയാണെങ്കില്‍ രാജ്യം കണ്ടതില്‍ വെച്ച് ഏറ്റവും വലിയ പരമ്പര കൊലയാളികളായിരിക്കും ഇവര്‍ .

 • ഏഷ്യാനെറ്റ് അടക്കം മര്‍ഡോക്കിന്റെ 'വിനോദസാമ്രാജ്യം' ഡിസ്‌നിക്ക്
 • ട്രംപിനെതിരെ ലൈംഗികാരോപണവുമായി കൂടുതല്‍ സ്ത്രീകള്‍ ; അന്വേഷണം വേണമെന്ന് ഡെമോക്രാസ്റ്റുകള്‍
 • ന്യൂയോര്‍ക്കില്‍ ഭീകരാക്രമണം; ചാവേറായി പൊട്ടിത്തെറിച്ച ബംഗ്ലാദേശി യുവാവ് ഗുരുതര പരിക്കോടെ പിടിയില്‍
 • കുമ്പസാരിക്കാനെത്തിയ സൗന്ദര്യറാണിയെ കൊലപ്പെടുത്തിയ വൈദികന് ജീവപര്യന്തം
 • സക്കര്‍ബര്‍ഗിന്റെ സഹോദരിയ്ക്ക് നേരെ വിമാനത്തില്‍ ലൈംഗികാതിക്രമം
 • അമേരിക്കയെ വെല്ലുവിളിച്ചു ജപ്പാന് മുകളിലൂടെ ഉത്തരകൊറിയയുടെ 13,000 കിലോമീറ്റര്‍ ദൂരപരിധിയുള്ള മിസൈല്‍ പറന്നു
 • അഭയാര്‍ത്ഥികളോടുള്ള വിരോധം; ജര്‍മ്മനിയില്‍ മേയര്‍ക്കു തദ്ദേശവാസിയുടെ കുത്തേറ്റു
 • തലശ്ശേരി സ്വദേശി സ്വിറ്റ്സര്‍ലന്‍ഡ് പാര്‍ലമെന്റ് അംഗമായി
 • അച്ഛന്‍ തന്റെ ഭാര്യയെ ദുരുദ്ദേശത്തോടെ പിടിച്ചതായി ട്രംപിന്റെ മകനോട് ഹോളിവുഡ് നടന്‍
 • വെസ്ലിയുടെയും സിനിയുടെയും മൂത്ത കുട്ടിയെ ബന്ധുക്കള്‍ക്ക് കൈമാറി
 •  
      © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway