Don't Miss

ബ്രിട്ടണിലെ ടാലന്റ് ഷോയിലും തരംഗമായി നമ്മുടെ ജിമിക്കി കമ്മല്‍ ....

മലയാളത്തിന്റെ സ്വന്തം 'എന്റമ്മേടെ ജിമിക്കി കമ്മല്‍ ...'എന്ന ഗാനം ഗന്നം സ്റ്റൈല്‍ പോലെ ആഗോള പ്രശസ്തിയിലേക്ക് ലോകത്തെ എല്ലാഭാഗങ്ങളിലും ദിനംപ്രതി ഈ പാട്ടിന്റെ പ്രാദേശിക വേര്‍ഷന്‍ ഉണ്ടായിക്കൊണ്ടിരിക്കുന്നു. ഈ മലയാളം ഗാനം ഇന്ത്യയിലെ എല്ലാ ഭാഷകളിലും നേരത്തെ തരംഗമായതിനു പിന്നാലെ യൂറോപ്പിലും അമേരിക്കയിലും ഗള്‍ഫിലും തരംഗം സൃഷ്ടിച്ചു മുന്നേറുകയാണ്. കഴിഞ്ഞ ദിവസം റഷ്യന്‍ സുന്ദരിമാരുടെ വേര്‍ഷന്‍ ഹിറ്റായിരുന്നു. ജിമിക്കി കമ്മല്‍ ബിബിസിവാര്‍ത്തയിലും കയറിപ്പറ്റി.


ഇപ്പോഴിതാ ബ്രിട്ടണിലെ ടാലന്റ് ഷോയിലും തരംഗമായി നമ്മുടെ ജിമിക്കി കമ്മല്‍ മാറിയിരിക്കുന്നു. ബ്രിട്ടന്‍'സ് ഗോട്ട് ടാലന്റ് ഷോയിലാണ് നര്‍ത്തകരുടെ ജിമിക്കി കമ്മലിന്റെ യുകെ വേര്‍ഷന്‍ അരങ്ങേറിയത്. ജഡ്ജസും ഓഡിയന്‍സും ഹര്‍ഷാരവത്തോടെയാണ് വരവേല്‍ക്കുന്നത്. പെര്‍ഫോമന്‍സിന്‌ ശേഷം ഏവരും എഴുന്നേറ്റു നിന്നാണ് അഭിനന്ദിച്ചത്.
ഷാന്‍ റഹമാന്‍ സംഗീതം നല്‍കിയ പാട്ടു എഴുതിയത് അനില്‍ പനച്ചൂരാനാണ്‌. വിനീത് ശ്രീനിവാസനും രഞ്ജിത്ത് ഉണ്ണി എന്നിവരാണ് പാടിയിരിക്കുന്നത്.

അടുത്തിടെ ജിമിക്കി കമ്മലിനായി മോഹന്‍ലാലും ചുവടുവച്ചിരുന്നു. ഈ വീഡിയോക്ക് ഇതുവരെ 90 ലക്ഷത്തിലേറെ വ്യൂസ് ആണ് കിട്ടിയത്. ഓണക്കാലത്തു കേരകളത്തിലെ കലാലയങ്ങളിലും വീടുകളിലും ഓഫീസുകളിലും എല്ലാം 'ജിമിക്കി കമ്മല്‍.. ' തരംഗമായിരുന്നു. ലളിതമായ ചുവടുകളും ആകര്‍ഷകമായ വരികളും ഉള്ള ഈ ഗാനം ഭാഷയുടെയും ദേശത്തിന്റെയും അതിര്‍വരമ്പുകള്‍ ഭേദിക്കുന്ന കാഴ്ചയാണ്.

 • 'ദയവായി എന്റെ മക്കളെ വെറുതേവിടൂ; അപേക്ഷയുമായി സച്ചിന്‍
 • മുറിയിലെത്തിച്ച് ഐശ്വര്യ റായിയെ പീഡിപ്പിക്കാന്‍ ഹോ​ളി​വു​ഡ് നിര്‍​മാ​താ​വ് ശ്രമിച്ചു- ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍
 • ഗുജറാത്തില്‍ രാഹുല്‍ ഗാന്ധി സത്രീകളുടെ ശൗചാലയത്തില്‍ മാറിക്കയറി
 • ഗുജറാത്തില്‍ രാഹുല്‍ ഗാന്ധിയുടെ ചെണ്ടകൊട്ടും ഡാന്‍സും: വീഡിയോ വൈറല്‍
 • പാല് കുടിക്കാത്തതിന് വീടിനു പുറത്തു നിര്‍ത്തി: മൂന്ന് വയസുകാരിയെ കാണാതായി; മലയാളി അമേരിക്കയില്‍ അറസ്റ്റില്‍
 • മാഞ്ചസ്റ്റര്‍ ക്‌നാനായ തിരുനാളിന് ഭക്തിനിര്‍ഭരമായ സമാപനം
 • മകനെ യുകെയിലേക്ക് അയച്ച് കബളിപ്പിക്കപ്പെട്ടു; സീരിയല്‍ നടി ജീവിക്കാനായി തട്ടുകട നടത്തുന്നു
 • മോദിയെ കല്യാണം കഴിക്കാന്‍ 40 കാരി ജന്ദര്‍മന്തറില്‍ ഉഗ്ര സമരത്തില്‍
 • ട്രാഫിക് പോലീസുകാരന്‍ ജോലി ഉപേക്ഷിച്ചു 'ക്രിസ്തു'വായി; സ്വന്തമായി പള്ളിയും പണിതു; വിശ്വാസികളായി ആയിരങ്ങള്‍
 • ന്യൂയോര്‍ക്കില്‍ താമസിച്ചു വേട്ടക്കാരാവുന്നവര്‍ ....
 •  
      © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway